News Beyond Headlines

24 Friday
April

പോലീസ് സ്റ്റേഷന് വിളിപ്പാടകലെ കൊലയാളി; അഞ്ചാം നാള്‍ കുടുക്കി പോലീസ്

തിരുവനന്തപുരം: നാടിനെ നടുക്കിയ അമ്പലംമുക്ക് കൊലപാതകക്കേസിലെ പ്രതിയെ തപ്പി പോലീസ് നാടുചുറ്റുമ്പോള്‍, കൊലയാളി തൊട്ടടുത്തുതന്നെയിരുന്ന് പോലീസിനെ നിരീക്ഷിക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പേരൂര്‍ക്കട പോലീസ് സ്റ്റേഷന് എതിര്‍വശത്തെ ചായക്കടയില്‍ തൊഴിലാളിയായിരുന്നു പ്രതി രാജേന്ദ്രന്‍. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഉറപ്പായതോടെ രണ്ടുദിവസം മുന്‍പാണ് ഇയാള്‍ തമിഴ്‌നാട്ടിലേക്ക് കടന്നത്.കൊലപാതകം നടന്ന ഞായറാഴ്ച രാത്രിതന്നെ ഇയാള്‍ പോലീസ് സ്റ്റേഷനു മുന്നിലൂടെ കടയ്ക്കു തൊട്ടടുത്തുള്ള താമസസ്ഥലത്തേക്കു പോയി. ജോലിചെയ്തിരുന്ന കുമാര്‍ ടീ സ്റ്റാളിന്റെ അടുത്തുള്ള കെട്ടിടത്തിന്റെ മുകള്‍നിലയിലായിരുന്നു ഇയാള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാരുടെ താമസം. ഇവിടെനിന്നു നോക്കിയാല്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷന്‍ വ്യക്തമായി കാണാം. തിങ്കളാഴ്ച തമിഴ്‌നാട്ടിലെ കാവല്‍കിണറിലേക്ക് പോയ രാജേന്ദ്രന്‍ തൊട്ടടുത്ത ദിവസം പേരൂര്‍ക്കടയില്‍ തിരിച്ചെത്തി.രാവിലെ കടയിലെത്തിയ ഇയാള്‍ അടുക്കളയിലെ ചിരവ ഉപയോഗിച്ച് കൈയില്‍ സ്വയം മുറിവുണ്ടാക്കി. കൊലപാതകത്തിനിടെ കൈയ്‌ക്കേറ്റ മുറിവ് മറയ്ക്കാനായിരുന്നു ഇത്. തുടര്‍ന്ന് ചായക്കട ഉടമയായ കുമാറിനെ വിളിച്ച് തേങ്ങ ചിരകുന്നതിനിടെ പരിക്കുപറ്റിയെന്നും തന്നെ ആശുപത്രിയില്‍കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടു.ഉടമ ഇയാളുമായി പേരൂര്‍ക്കട ആശുപത്രിയില്‍ പോവുകയും കൈ തുന്നിക്കെട്ടിക്കുകയും ചെയ്തു. ഇതു നടന്ന ചൊവ്വാഴ്ചയാണ് പോലീസ് കൊലയാളിയുടെ സി.സി.ടി.വി. ദൃശ്യങ്ങളും രേഖാചിത്രവും പുറത്തുവിടുന്നത്. ഇതോടെ ഇയാള്‍ വീണ്ടും കാവല്‍കിണറിലേക്കു കടന്നു. മരണത്തിലെത്തിച്ചത് വിനിത ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി സൂക്ഷിച്ച മാല. ഭര്‍ത്താവ് സെന്തില്‍കുമാറിന്റെ പേരിനെ സൂചിപ്പിക്കുന്ന എസ്.കെ. എന്ന രണ്ടക്ഷരം ലോക്കറ്റില്‍ പതിപ്പിച്ച മാല നിധിപോലെയാണ് വിനിത സൂക്ഷിച്ചിരുന്നത്. ഭര്‍ത്താവിന്റെ ഓര്‍മയ്ക്കായി കഴുത്തില്‍ അണിഞ്ഞിരുന്ന ഈ മാല ആരു പറഞ്ഞാലും വിനിത ഊരി മാറ്റാറില്ലായിരുന്നു. ഒടുവില്‍ നാലരപ്പവന്റെ ഈ മാലയാണ് വിനിതയുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് കാരണമായതും. സംഭവദിവസം മറ്റൊരു യുവതിയുടെ മാല കവരാനായിരുന്നു പ്രതി രാജേന്ദ്രന്റെ ശ്രമം. അമ്പലംമുക്ക്-കുറവന്‍കോണം റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ഇയാള്‍ പിന്തുടര്‍ന്നു. ഈ സമയം ചെടികള്‍ നനയ്ക്കുകയായിരുന്ന വിനിതയെയും കഴുത്തിലെ മാലയും രാജേന്ദ്രന്‍ ശ്രദ്ധിച്ചിരുന്നു. അനിയന്‍ ലെയിന്‍ കഴിഞ്ഞതോടെ വളവില്‍ വെച്ച് മുന്നില്‍ പോയ യുവതി കണ്‍മുന്നില്‍ നിന്നും മറഞ്ഞു. അതോടെ തിരികെ വന്ന രാജേന്ദ്രന്‍ വിനിത നില്‍ക്കുന്ന കടയിലെത്തി. ചെടിച്ചട്ടികളുടെ വിലയെക്കുറിച്ച് വിനിതയോടു ചോദിച്ചു. ഇതിനിടയില്‍ വിനിതയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇതു തടയുന്നതിനിടയിലാണ് രാജേന്ദ്രന്റെ ഉള്ളിലുണ്ടായിരുന്ന ക്രൂരത കത്തിയുടെ രൂപത്തില്‍ വിനിതയുടെ കഴുത്തിലാഴ്ന്നിറങ്ങിയത്. തുടരെയുള്ള കുത്തേറ്റ് ഒന്നു കരയാന്‍ പോലും വിനിതയ്ക്കായില്ല. മരണം ഉറപ്പാക്കിയ ശേഷം കൈയിലുണ്ടായ മുറിവിലെ ചോര രാജേന്ദ്രന്‍ കഴുകി വൃത്തിയാക്കിയ ശേഷമാണ് രക്ഷപ്പെട്ടത്. ഞായറാഴ്ച സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരിയായ സുനിതയാണ് ചെടികള്‍ നനയ്ക്കാന്‍ വരേണ്ടിയിരുന്നത്. സുനിതയ്ക്കു പെട്ടെന്നുണ്ടായിരുന്ന അസൗകര്യം കാരണമാണ് പകരമായി വിനിതയെത്തിയത്. ഇനിയൊരിക്കലും പകരം വരാനാകാത്ത വിധം വിനിതയുടെ ആ യാത്ര അന്ത്യയാത്രയായി മാറുകയും ചെയ്തു. പിടിയിലായ പ്രതി മാല പണയം വെച്ച സ്വകാര്യ ധനകാര്യസ്ഥാപനത്തെക്കുറിച്ച് പോലീസിനോടു പറഞ്ഞു. ഇതേത്തുടര്‍ന്ന് പേരൂര്‍ക്കട എസ്.ഐ. സന്ദീപ് സ്ഥാപനത്തിലെത്തി പരിശോധന നടത്തി മാല കണ്ടെടുത്തു. ഇന്നലെ വരെ വെറും രേഖാചിത്രമായിരുന്നു അക്ഷയ്ക്കും അനന്യക്കും ആ മുഖം. എന്നാലിന്ന് അത് ഹൃദയത്തില്‍ തറച്ച ഒരു കാരമുള്ളാണ്. അപ്പൂപ്പനോടും അമ്മൂമ്മയോടുമൊപ്പമിരുന്ന് അമ്മയുടെ ഘാതകന്റെ മുഖം വെള്ളിയാഴ്ച ടി.വി.യില്‍ വ്യക്തമായിക്കണ്ടപ്പോള്‍ ആ കുരുന്നുകളുടെ മുഖത്ത് തെളിഞ്ഞത് അമ്പരപ്പ്. കഴിഞ്ഞ ആറു ദിവസത്തെ ആകാംക്ഷയ്ക്കൊടുവിലാണ് തങ്ങളുടെ അമ്മയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ പ്രതിയെക്കണ്ട് പേടിച്ചരണ്ടത്. അമ്പലംമുക്കിലെ ചെടിത്തോട്ടത്തില്‍ മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട നെടുമങ്ങാട് വാണ്ട സ്വദേശിനി വിനീതയുടെ കൊലയാളി തമിഴ്‌നാട് സ്വദേശിയും കൊടുംകുറ്റവാളിയുമായ രാജേഷാ (രാജേന്ദ്രന്‍)ണെന്ന് തിരിച്ചറിഞ്ഞതോടെ പരിസരവാസികളെല്ലാം വിനീതയുടെ വീട്ടിലേക്കെത്തി, കുരുന്നുകളെ ആശ്വസിപ്പിക്കാന്‍. ഒന്നരവര്‍ഷം മുന്‍പ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ച അച്ഛന്റെ മരണത്തിന്റെ പിന്നാലെയാണ് അമ്മ വിനീതയും ഇവര്‍ക്ക് നഷ്ടമായത്.പത്തു വയസ്സുകാരി അനന്യയ്ക്കും പതിമൂന്നുകാരന്‍ അക്ഷയ്ക്കും വിനീതയുടെ മാതാപിതാക്കളായ വിജയനും രാഗിണിയും മാത്രമാണ് ഇനി ആശ്രയം. വിജയന്‍ നെടുമങ്ങാട്ടെ ഒരു ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇതില്‍നിന്നുള്ള വരുമാനമാണ് ഈ കുടുംബത്തിന്റെ ഇനിയുള്ള ഏക ആശ്രയം. പിടിയിലായത് അഞ്ചാം നാള്‍ കൊലപാതകം നടന്ന് അഞ്ചാംദിനമാണ് പ്രതി ഇയാള്‍തന്നെയെന്ന് പോലീസിനു വ്യക്തമായത്. കൊല നടന്ന അമ്പലംമുക്കില്‍നിന്ന് ഇയാള്‍ രക്ഷപ്പെട്ട ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ നല്‍കിയ മൊഴി മാത്രമായിരുന്നു അതുവരെയുള്ള പിടിവള്ളി. എന്നാല്‍, പേരൂര്‍ക്കട ബസ് സ്റ്റോപ്പിനടുത്തുനിന്ന് ഇയാള്‍ മറ്റൊരു ഓട്ടോറിക്ഷയില്‍ കയറുന്ന ദൃശ്യങ്ങള്‍കൂടി അടുത്ത ദിവസം കിട്ടിയതോടെ പോലീസിനു മുന്നില്‍ കൂടുതല്‍ വ്യക്തത വന്നു. ഈ ഓട്ടോറിക്ഷക്കാരനെ കണ്ടെത്തി ചോദ്യംചെയ്തപ്പോള്‍ പേരൂര്‍ക്കട ആശുപത്രിക്കു സമീപമാണ് ഇയാള്‍ ഇറങ്ങിയതെന്ന് അറിയാനായി. തുടര്‍ന്ന് പോലീസ് ഈ ഭാഗത്തെ ക്യാമറകള്‍ പരിശോധിച്ചു. ഇതിനിടെ, കൈക്കു മുറിവുപറ്റിയ ഒരാള്‍ ചൊവ്വാഴ്ച ചികിത്സയ്ക്കു വന്നതായി ആശുപത്രിയില്‍നിന്നു വിവരം കിട്ടി. ആ ദിവസത്തെ സി.സി. ടി.വി. പരിശോധിച്ചപ്പോള്‍ ഇയാള്‍ ആശുപത്രിയില്‍നിന്നു പുറത്തിറങ്ങുന്നതു കണ്ടു. എന്നാല്‍, രണ്ടു കടകള്‍ക്കിപ്പുറമുള്ള ക്യാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിരുന്നില്ല. മറുവശത്തേക്കുള്ള റോഡിലെ ക്യാമറ പരിശോധിച്ചപ്പോള്‍ ഇയാള്‍ അങ്ങോട്ടു പോയിട്ടില്ലെന്നും വ്യക്തമായി. ഇതോടെ ആശുപത്രിക്കു മുന്നിലെ റോഡിന് അന്‍പത് മീറ്ററിനുള്ളില്‍ ഇയാളുണ്ടായിരുന്നതായി പോലീസ് ഉറപ്പിച്ചു. തുടര്‍ന്നാണ് ഈ ഭാഗത്തെ കടകള്‍ മുഴുവന്‍ പോലീസ് പരിശോധിച്ചത്.വ്യാഴാഴ്ച കുമാര്‍ ടീ സ്റ്റാളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവിടെയുള്ള തൊഴിലാളിക്കാണ് കൈക്ക് മുറിവുപറ്റിയതെന്ന വിവരമറിയുന്നത്. അപ്പോഴേക്കും തമിഴ്‌നാട്ടിലേക്കു കടന്നിരുന്ന ഇയാളുടെ ആധാറിന്റെ പകര്‍പ്പ് ഉടമ പോലീസിനു നല്‍കി. എന്നാല്‍, അതിലെ ചിത്രം വ്യക്തമായിരുന്നില്ല. കടയിലുണ്ടായിരുന്ന സി.സി. ടി.വി.യിലെ പഴയ ദൃശ്യങ്ങളില്‍ ഇയാളെ കണ്ടതോടെ പ്രതി ഇയാള്‍തന്നെയെന്ന് ഏകദേശം ഉറപ്പിക്കാനായി. വ്യാഴാഴ്ച രാത്രിയോടെ കടയുടമയെയും ജീവനക്കാരെയും സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്തു. അതില്‍നിന്നാണ് തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലാതിര്‍ത്തിയായ കാവല്‍കിണര്‍ എന്നയിടത്ത് ഇയാളുണ്ടെന്നറിയുന്നത്. വ്യാഴാഴ്ച രാത്രിതന്നെ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്.ഐ.മാരായ സന്ദീപിന്റെയും രാജേഷിന്റെയും നേതൃത്വത്തില്‍ ഷാഡോ പോലീസ് സംഘം തമിഴ്‌നാട്ടിലേക്കു പുറപ്പെട്ടു. വെള്ളിയാഴ്ച രാവിലെ പ്രതിയെ പിടികൂടി മടങ്ങുകയും ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....