കോട്ടയം: ചിരപരിചിതമായ കോട്ടയത്തെ നഗരവഴികളിലൊന്നില്‍ റാലി താരം ജെവീന് ബൈക്കപകടമെന്ന് കേട്ടവര്‍ക്ക് അതൊരു ചെറിയ അപകടത്തിനപ്പുറമൊന്നുമായിരുന്നില്ല. എത്രയോ അപകടങ്ങളില്‍നിന്ന് വീണ്ടും ബുള്ളറ്റിന്റെ ഹൃദയത്തിലേറി മടങ്ങിവന്നിട്ടുള്ള ജെവീന് ഒരപകടമരണമെന്നത് അടുത്തറിയുന്നവര്‍ക്ക് വിശ്വസിക്കാനും കഴിഞ്ഞില്ല. മഞ്ഞുമൂടിയ ഹിമാലയവഴികളും ചുട്ടുപഴുത്ത രാജസ്ഥാന്‍ വഴികളിലും മോട്ടോര്‍ സൈക്കിളില്‍ കൂളായി സഞ്ചരിച്ചിട്ടുള്ള ജെവീന് ഇതെന്തുപറ്റിയെന്ന് ആലോചിച്ച് ആശങ്കപ്പെട്ടവരായിരുന്നു പലരും. മുന്‍പ് അഞ്ച് തവണ റാലിക്കിടയില്‍ ബൈക്കപകടത്തില്‍ കാലൊടിഞ്ഞ് ചികിത്സ കഴിഞ്ഞ ജെവീന്‍ അത്രയും വേഗമാണ് മടങ്ങിവന്നിട്ടുള്ളത്. അതും റാലിയുടെയത്ര തന്നെ വേഗത്തില്‍. കുട്ടിക്കാലം മുതല്‍ ബൈക്കുകളുടെ കളിത്തോഴനായിരുന്നു ജെവീന്‍. അച്ഛന്റെ ബൈക്ക് ആദ്യമായി ഓടിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. 1992- ല്‍ ആദ്യമായി ഒരു റാലിയില്‍ പങ്കെടുക്കാന്‍ പോയി. പക്ഷേ കന്നിറാലി ചില സാങ്കേതികകാരണങ്ങളാല്‍ മാറ്റിവെച്ചു.എങ്കിലും ആ യാത്ര റാലികളോടുള്ള ഇഷ്ടത്തിന് തിരി കൊളുത്തുകയായിരുന്നു. പിന്നീട് കേരളത്തിന് അകത്തും പുറത്തുമുള്ള പല റാലികളിലും പങ്കെടുത്തു. 1997 -ല്‍ റാലിയില്‍ പങ്കെടുത്തപ്പോള്‍ നാവിഗേറ്ററായി. ഭാര്യ അനുവും ഒപ്പം കൂടി. കുറേ വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് 2016-ല്‍ ' റൈഡ് ദ ഹിമാലയ'യില്‍ പങ്കെടുത്തത്. റാലിയുടെ മൂന്നാം ദിനത്തില്‍ ബൈക്ക് കാലില്‍വീണ് പരിക്കേറ്റെങ്കിലും മത്സരം ഉപേക്ഷിക്കാതെ നാലാമനായി ഫിനീഷ് ചെയ്തതോടെ അത് കേരളത്തിന് തന്നെ അഭിമാന നിമിഷമായി. ആദ്യമായി ഒരു മലയാളി ആ മത്സരത്തില്‍ പങ്കെടുത്ത് മുന്നിലെത്തിയ വേഗപ്പോരാട്ടങ്ങളിലൊന്നാകുമ്പോഴും ജെവിന്റെ ഹിമാലയത്തിലേക്കുള്ള നാലാമത്തെ യാത്രയായിരുന്നു അത്. ആദ്യയാത്ര കന്യാകുമാരിയില്‍നിന്നു ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കര്‍ദുങ് ലാ പാസിലേക്ക്. രണ്ടാം യാത്ര കുടുംബത്തോടൊപ്പം. മൂന്നാം യാത്ര അതിര്‍ത്തി കടന്നു ഭൂട്ടാനിലേക്കുമായിരുന്നു. കോട്ടയം ചാലുകുന്നില്‍ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പ് നടത്തിയ ജെവീന് അത് ജീവിതമാര്‍ഗത്തിനപ്പുറം വാഹനങ്ങളോടുള്ള ഹൃദയസ്‌നേഹം കൂടിയായിരുന്നു. ഈ ഇഷ്ടത്തിന് പുറത്താണ് ഒരിക്കല്‍ 'ഓട്ടോ േക്രാസ്' എന്ന മത്സരത്തിന് അദ്ദേഹം തുടക്കംകുറിച്ചതെന്ന് സുഹൃത്തും റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ ജോര്‍ജ് വര്‍ഗീസ് പറയുന്നത്. ബൈക്കിന് പുറമേ നാലുചക്രവാഹനങ്ങളുടെയും ആ മത്സരം. അതും എണ്‍പതുകളില്‍. കോട്ടയംകാര്‍ക്കിത് വലിയ അദ്ഭുതങ്ങളുടെ മത്സരമായിരുന്നു . ജീവിതം മുഴുവന്‍ അദ്ഭുതങ്ങള്‍ കാത്തുസൂക്ഷിച്ച ജെവീന്‍ 2018-ലെ വെള്ളപ്പൊക്കത്തില്‍ വൈക്കം ഇടയാഴത്തെ വെറ്ററിനറി ഡോക്ടര്‍ ബിജുവിന്റെ ആവശ്യപ്രകാരം രക്ഷപ്പെടുത്തിയത് 20 നായ്ക്കളെയാണ്. ഇളയമകനേയും കൂട്ടി സ്വന്തം ട്രക്ക് ഓടിച്ചാണ് ജെവീന്‍ വൈക്കത്തെത്തി നായ്ക്കളെ രക്ഷിച്ചത്. കൂട്ടുകൂടുന്നവരോടൊക്കെ സ്‌നേഹം പങ്കിട്ട് മുന്നേറുന്ന ആ ജീവിതം ചെറിയ േബ്രക്ക് ഡൗണുകള്‍ തരണം ചെയ്ത് അതിവേഗം മുന്നേറിയിട്ടേയുള്ളൂ. പക്ഷേ ഈ ചെറിയ ദൂരയാത്രയില്‍... ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് കഷ്ടിച്ച് 30 മീറ്റര്‍ മുന്നോട്ടെടുത്തതും ബൈക്ക് മറിഞ്ഞുള്ള അപകടം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....