കൊച്ചി: പോക്‌സോ കേസില്‍ No. 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ . പരാതിക്കാര്‍ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ശ്രമിക്കുന്നതെന്നും പരാതിക്കാരെ മുന്‍പരിചയം ഇല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ അടക്കമുള്ള പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജോലി വാഗ്ദാനം ചെയ്ത് പ്രതികളിലൊരാളായ അഞ്ജലിയാണ് തങ്ങളെ കൊച്ചിയില്‍ കൊണ്ട് വന്നതെന്ന് പെണ്‍കുട്ടിയുടെ അമ്മ മൊഴി നല്‍കി. നമ്പര്‍ 18 ഹോട്ടലില്‍ ബിസിനസ് മീറ്റ് എന്ന് പറഞ്ഞു കൊണ്ടുപോയി. അഞ്ജലി വഞ്ചിച്ചെന്ന് മനസിലായതോടെ രക്ഷപ്പെടുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് റോയ് വയലാട്ടിനും സുഹൃത്തുക്കള്‍ക്കും എതിരെ പീഡന പരാതിയുമായി അമ്മയും 17 കാരിയായ മകളും പൊലീസിനെ സമീപിച്ചത്. 2021 ഒക്ടോബര്‍ 20 ന് NO. 18 ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വച്ച് റോയിയും സുഹൃത്തുക്കളും അമ്മയേയും മകളേയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. റോയ് വയലാട്ട് സഹായി ഷൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തത്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും പുറത്ത് പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഫോര്‍ട്ട് കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി. ക്രൈംബ്രാഞ്ച് അസി. കമ്മീഷണറുടെ മേല്‍നോട്ടത്തിലാവും അന്വേഷണം. പുതിയ കേസ് വന്നതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....