News Beyond Headlines

24 Friday
April

ട്രെയിന്‍ പോകുന്നതുവരെ പെണ്‍കുട്ടിയെ ചേര്‍ത്ത് ട്രാക്കില്‍ കിടന്ന് സാഹസിക രക്ഷകന്‍

ട്രെയിന്‍ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന് വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഭോപാല്‍ സ്വദേശിയായ മുഹമ്മദ് മെഹബൂബ് (37) ആണ് സ്വന്തം ജീവന്‍ പണയപ്പെടുത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുമായി ട്രെയിനിന് താഴെ കിടന്നാണ് മെഹബൂബ് രക്ഷകനായത്. പെണ്‍കുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാല്‍ ട്രെയിന്‍ കടന്നു പോകുന്നത് വരെ പെണ്‍കുട്ടിയെ പിടിച്ച് ട്രാക്കില്‍തന്നെ കിടക്കുകയായിരുന്നു. 'ചുവന്ന സല്‍വാര്‍ ധരിച്ചിരുന്ന പെണ്‍കുട്ടി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു ഞാന്‍. ഒരു ഗുഡ്‌സ് ട്രെയിന്‍ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പെണ്‍കുട്ടി ട്രാക്കില്‍ വീണ് കിടക്കുന്നതാണ് പിന്നീട് കണ്ടത്. വേറെ ഒന്നും ആലോചിക്കാന്‍ നിന്നില്ല. ട്രെയിനിനു മുന്നിലേക്കു കുതിക്കുകയായിരുന്നു. വേറെ ആര്‍ക്കു വേണ്ടിയാണെങ്കിലും ഞാന്‍ ഇതുതന്നെ ചെയ്യുമായിരുന്നു'- മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു. ട്രെയിന്‍ നീങ്ങിത്തുടങ്ങിയതോടെ പെണ്‍കുട്ടി ട്രാക്കില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പെണ്‍കുട്ടിയെ ട്രാക്കിലൂടെ ചെന്ന് പിടിച്ചുമാറ്റാനുള്ള സമയവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി മെഹബൂബ് തല താഴ്ത്തി പിടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ട്രെയിന്‍ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി അവിടെ കൂടിയിരുന്നവര്‍ മെഹബൂബിനെ വളഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി മെഹബൂബിനെ ആലിംഗനം ചെയ്തു. ഒപ്പം പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന പെണ്‍കുട്ടി പൊടുന്നനെ കാല്‍വഴുതി ട്രാക്കില്‍ വീഴുകയായിരുന്നുവെന്നും മെഹബൂബിന്റെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് മകളുടെ ജീവന്‍ തിരികെ കിട്ടിയതെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....