ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാറ്റിനും സൈജു തങ്കച്ചനും കോഴിക്കോട് സ്വദേശിനി അഞ്ജലി വടക്കേപ്പുര എന്ന അഞ്ജലി റീമ ദേവിനും എതിരെ ഒന്നിലേറെ പോക്‌സോ പരാതികള്‍. അഞ്ജലിയുടെ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരുടെ രണ്ടു മക്കളെ ലഹരിമരുന്നു നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് കേസ്. ഇവര്‍ക്കെതിരെ 9 പെണ്‍കുട്ടികള്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം. 16 വയസ്സുള്ള പെണ്‍കുട്ടികളില്‍ ഒരാള്‍ക്കു പകരം അവരുടെ മാതാവാണ് പൊലീസിനു മൊഴി നല്‍കിയത്. നേരിട്ട ദുരനുഭവത്തിന്റെ ഞെട്ടലില്‍നിന്നു മാറിയിട്ടില്ലാത്ത പെണ്‍കുട്ടി വലിയ കരച്ചിലോടെയാണ് പൊലീസിനോടു സംസാരിച്ചത് എന്നു പ്രതികള്‍ക്കെതിരെ പരാതി നല്‍കിയ യുവതി മനോരമ ഓണ്‍ലൈനോടു പറഞ്ഞു. മാനസികമായി പെണ്‍കുട്ടി സാധാരണ നിലയിലെത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനമെന്നും ഇവര്‍ പറയുന്നു. കോഴിക്കോട് ഡെലിവറി ആപ് എന്ന പേരില്‍ നടത്തിയിരുന്ന സ്ഥാപനത്തില്‍ പെണ്‍കുട്ടികളെ നിയമിച്ചിരുന്നത് ലഹരിക്കടത്തിനും പാര്‍ട്ടികളില്‍ പങ്കെടുപ്പിച്ചു ദുരുപയോഗം ചെയ്യുന്നതിനുമായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. കോഴിക്കോട്ടുനിന്നു ടാക്‌സിയിലാണ് ആറു യുവതികളുമായി അഞ്ജലി കൊച്ചിയിലെത്തിയത്. ഇവിടെ ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം സൈജുവിന്റെ പക്കലുണ്ടായിരുന്ന ആഡംബര കാറിലാണ് നമ്പര്‍ 18 ഹോട്ടലിലേക്കു കൊണ്ടു പോയത്. ഹോട്ടലില്‍നിന്നു ലഹരിപാനീയം കുടിക്കാന്‍ നല്‍കിയെങ്കിലും അതിനു തയാറാകാതിരുന്നതാണ് ഇവരെ വലയില്‍പെടുന്നതില്‍നിന്നു രക്ഷിച്ചത്. സുബോധത്തോടെ ആയിരുന്നതിനാല്‍ സ്ഥലത്തുനിന്നു പെണ്‍കുട്ടികളുമായി ഓടി രക്ഷപെടാന്‍ സാധിച്ചതായും ഇവര്‍ പറയുന്നു. നേരത്തേ ഇവിടെ കൊണ്ടുവന്നിട്ടുള്ള ചില പെണ്‍കുട്ടികള്‍ ഇപ്പോഴും ലഹരിക്ക് അടിമയാണെന്നും അതില്‍നിന്നു തിരിച്ചു കൊണ്ടു വരുന്നതിനു വീട്ടുകാര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....