കന്യാകുമാരി: അമ്പലമുക്കില്‍ വിനീതയുടെ കൊലപാതക കേസിലെ പ്രതി രാജേന്ദ്രനെ തമിഴ്‌നാട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പേരൂര്‍ക്കട പോലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു തെളിവെടുപ്പ്. കൊലപ്പെടുത്തിയശേഷം വിനീതയില്‍ നിന്ന് പ്രതി കവര്‍ന്ന സ്വര്‍ണമാല പോലീസ് കണ്ടെത്തി. അഞ്ചുഗ്രാമത്തിലെ ഒരു സ്വകാര്യ സ്വര്‍ണ്ണ പണയ സ്ഥാപനത്തില്‍ രാജേന്ദ്രന്‍ ഇത് പണയം വെച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന അരുംകൊലയ്ക്ക് ശേഷം തിങ്കളാഴ്ച ഈ സ്ഥാപനത്തില്‍ എത്തിയ പ്രതി 95000 രൂപയ്ക്കായിരുന്നു മാല പണയം വച്ചത്. പോലീസിനോട് സഹകരിക്കാത്ത പ്രതി ഈ സ്വര്‍ണമാല എന്തു ചെയ്തുവെന്ന് ആദ്യം പറഞ്ഞില്ല, തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലായിരുന്നു പണയം വച്ച വിവരം പോലീസിനോട് പങ്കുവെച്ചത്. എന്നാല്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രം എന്നിവ ഇനിയും കണ്ടെത്താനുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ന്നുള്ള കസ്റ്റഡി കാലയളവില്‍ ആയിരിക്കും ഇവ കണ്ടെത്തുയെന്നാണ് അറിയാന്‍ കഴിയുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലുമായി നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ള രാജേന്ദ്രന്‍ തമിഴ്‌നാട് പോലീസിന്റെ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ്. കവര്‍ച്ചക്കായി ഇതിനോടകം 5 കൊലപാതകങ്ങള്‍ ആണ് ഇയാള്‍ നടത്തിയിട്ടുള്ളത്. ഇതില്‍ അഞ്ചാമത്തെ ഇരയാണ് വിനീത.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....