അമ്പലമുക്ക് കൊലക്കേസിലെ പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന്, കൊല്ലപ്പെട്ട വിനീതയുടെ മാതാപിതാക്കള്‍ മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് വിനീതയുടെ മകന്‍ അക്ഷയ് ആവശ്യപ്പെട്ടു. മക്കളുടെ വിദ്യാഭ്യാസത്തിനായി സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കുന്നതായി അമ്മ രാഗിണി പറഞ്ഞു. 'അവള്‍ പോയതിന്റെ ദുഃഖം പറഞ്ഞറിയിക്കാനാകില്ല. അവളായിരുന്നു ഈ കുടുംബത്തിന്റെ ആശ്രയം. വളരെ കഷ്ടപ്പെട്ടാണ് ഞാന്‍ മക്കളെ വളര്‍ത്തിയത്. അവരില്‍ ഒരാളെ മാരകമായി കുത്തി കൊലപ്പെടുത്തിയ ദുഷ്ടനെതിരെ വേണ്ട നടപടി സ്വീകരിക്കണം. ഇനിയും മറ്റുള്ളവര്‍ക്കെതിരെ ഇങ്ങനെ ഉണ്ടാകരുത്. അവള്‍ക്ക് രണ്ടു കുട്ടികളുണ്ട്. അവരുടെ ജീവിതം ഇനി എന്താണെന്ന് എനിക്ക് അറിയില്ല. അന്ന് എനിക്ക് നൈറ്റ് ഷിഫ്റ്റ് മാറുന്ന ദിവസമായിരുന്നു. സാധാരണ പോകുന്നതിലും സന്തോഷത്തിലാണ് അന്ന് അവള്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. രാവിലെ വീടിന്റെ അടുത്തുള്ള അമ്പലത്തില്‍ ഉത്സവമായിരുന്നു. കുട്ടികളെ ഒരുക്കി അവരുടെ ഫോട്ടോ എടുത്ത് എന്റെ കൂടെ അമ്പലത്തില്‍ പോയി വന്നതാണ്. പിറ്റേന്നു ഞങ്ങള്‍ തിരിച്ചെത്തി, അവള്‍ വന്നില്ല. അവളുടെ പൊതിഞ്ഞുകെട്ടിയ ജഡമാണ് പിന്നെ കാണുന്നത്. എനിക്ക് വേദന സഹിക്കാനാകുന്നില്ല'- വിനീതയുടെ അച്ഛന്‍ പറഞ്ഞു. 'ഭര്‍ത്താവ് മരിച്ചതോടെ അവള്‍ മാനസികമായി തകര്‍ന്നിരുന്നു. അത് മറികടക്കാനാണ് ജോലിക്കു വിട്ടത്. ഏതോ ഒരുത്തന്റെ കൈകൊണ്ട് എന്റെ കുഞ്ഞ് മരിച്ചെന്ന് അറിഞ്ഞ ആ നിമിഷം മുതല്‍ തകര്‍ന്നു പോയതാണ്. ഇനി ഒരു കുട്ടിക്കും ഇങ്ങനെ ഉണ്ടാകരുത്. ഒരു കുട്ടികളും ഇങ്ങനെ അനാഥരാകരുത്. അതിനു വേണ്ട നടപടി സര്‍ക്കാര്‍ എടുക്കണം.'- വിനീതയുടെ അമ്മ പറഞ്ഞു. ഞായറാഴ്ചയാണ് മാല മോഷണത്തിനിടെ അലങ്കാരച്ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീതയെ രാജേന്ദ്രന്‍ എന്ന തമിഴ്‌നാട് സ്വദേശി കുത്തികൊലപ്പെടുത്തിയത്. ഇരട്ടക്കൊല ഉള്‍പ്പെടെ തമിഴ്‌നാട്ടില്‍ നാലു കൊലക്കേസുകളില്‍ പ്രതിയായ രാജേഷ് എന്ന രാജേന്ദ്രനെ (49) പൊലീസ് അറസ്റ്റു ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....