മട്ടാഞ്ചേരി: ഫോര്‍ട്ടുകൊച്ചിയില്‍ ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി, പണം തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും പിടിയിലായി. മട്ടാഞ്ചേരി മംഗലത്ത് പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന റിന്‍സീന (29), ഫോര്‍ട്ടുകൊച്ചി സ്വദേശി ഷാജി എന്ന ഷാജഹാന്‍ (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 25-നാണ് റിന്‍സീന ഫോര്‍ട്ടുകൊച്ചിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജില്‍നിന്ന് ശീതളപാനിയം കഴിച്ചപ്പോള്‍, അസുഖം ബാധിച്ചെന്നു പറഞ്ഞ് ഇവര്‍ കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. തുടര്‍ന്ന് ഇവര്‍ ലോഡ്ജ് ഉടമയെ വിവരമറിയിച്ചു. വിവരമറിഞ്ഞ് ലോഡ്ജ് ഉടമയും സുഹൃത്തും ആശുപത്രിയിലെത്തിയപ്പോള്‍, യുവതിയും ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്തും ചേര്‍ന്ന് ഇവരെ ആശുപത്രിമുറിയില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് ഇവരെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോഡ്ജ് ഉടമ ശീതളപാനിയത്തില്‍ ഏതോ വസ്തു കലര്‍ത്തി നല്‍കിയെന്നു പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് ലോഡ്ജ് ഉടമയുടെ കൈവശമുണ്ടായിരുന്ന 11,000 രൂപയും രേഖകളും തട്ടിയെടുത്തു. ലോഡ്ജില്‍ ഒറ്റയ്ക്ക് താമസിച്ച യുവതി, ലോഡ്ജ് ഉടമയെ അശ്ലീലക്കെണിയില്‍ വീഴ്ത്താനാണ് ആദ്യം ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതിനായി മൊബൈലില്‍ ഇയാള്‍ക്ക് സന്ദേശങ്ങള്‍ അയച്ചെങ്കിലും ലോഡ്ജ് ഉടമ ഇതില്‍ വീണില്ല. ഒടുവില്‍ ശാരീരികാസ്വസ്ഥതകള്‍ അഭിനയിച്ച് ഇയാളെ ആശുപത്രിയിലേക്ക് വിളിക്കുകയായിരുന്നു. ആശുപത്രിമുറിയില്‍ വെച്ച് യുവതിയും സുഹൃത്തും ചേര്‍ന്ന് ലോഡ്ജ് ഉടമയുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളെടുത്തു. വീഡിയോകളും പകര്‍ത്തി. സംഭവം പുറത്തുപറഞ്ഞാല്‍, ഈ ചിത്രങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍, ലോഡ്ജ് ഉടമ പോലീസില്‍ പരാതി നല്‍കി. യുവതി മുമ്പ് എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. മട്ടാഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി.കെ. സാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ഒ.ജെ. ജോര്‍ജ്, മധുസൂദനന്‍, പോലീസ് ഉദ്യോഗസ്ഥരായ ബിജു, എഡ്വിന്‍ റോസ്, കെ.എ. അനീഷ്, എ.ടി. കര്‍മിലി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....