News Beyond Headlines

21 Monday
June

പ്രളയത്തില്‍ വന്ന് അടിഞ്ഞിട്ടുള്ള മാലിന്യം മാറ്റുവാനുള്ള പൊതു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 2021 ലെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്കത്തിന്‍റെ ഭാഗമായുള്ള ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖയില്‍ പ്രളയത്തില്‍ വന്ന് അടിഞ്ഞിട്ടുള്ള മാലിന്യം, മണ്ണ്, എക്കല്‍, മണല്‍, പാറ, മരങ്ങള്‍ എന്നിവയുടെ മിശ്രിതം മാറ്റുവാനുള്ള പൊതു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ. ബാബുവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ ജില്ലാ അതോറിറ്റികള്‍ക്കും മുന്‍ വര്‍ഷങ്ങളിലുണ്ടായ പ്രളയങ്ങളിലും, ഉരുള്‍പൊട്ടലിലും അടിഞ്ഞു കൂടിയ എക്കല്‍ മാറ്റി വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുവാന്‍ ഇതു വഴി കഴിയും. ഇതിനാവശ്യമായ തുക കണക്കാക്കി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാര്‍ശയോടെ ദുരിതാശ്വാസ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന മുറയ്ക്ക് അനുമതി ലഭ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.ഇതോടൊപ്പം, വന്നടിഞ്ഞിട്ടുള്ള മാലിന്യങ്ങള്‍ മാറ്റി ജലഗതാഗതം സുഗമമാക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. മാറ്റുന്ന മാലിന്യങ്ങള്‍ ഇടാനായി പ്രത്യേകം സ്ഥലം കണ്ടെത്തി എത്രയും വേഗം ഈ പ്രവൃത്തി നടത്തുവാനാണ് സര്‍ക്കാര്‍ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

സുരേന്ദ്രനെതിരായ കോഴക്കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്; പ്രസീദ അഴീക്കോടിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

വയനാട്: തെരഞ്ഞടുപ്പില്‍ മല്‍സരിക്കാന്‍ സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ 50 ലക്ഷം കോഴ നല്‍കിയെന്ന കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....