കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാര്‍ കൈക്കൂലി വാങ്ങിയ സംഭവം ചര്‍ച്ച ചെയ്യാന്‍ ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് ചേരും. വ്യാജ ചെല്ലാണന്‍ ഉപയോഗിച്ച് നടത്തിയ തട്ടിപ്പില്‍ യൂണിവേഴ്‌സിറ്റിക്ക് സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ വിഷയം പൊലീസിന് കൈമാറിയേക്കും. സര്‍വകലാശാല പരീക്ഷാഭവന്‍ ജീവനക്കാര്‍ കോഴവാങ്ങിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കാനാണ് സിന്റിക്കേറ്റ് യോഗം ചേരുന്നത്.ചെല്ലാന്‍ രസീതില്‍ കൃത്രിമം കാണിക്കല്‍, വ്യാജ ചെല്ലാന്‍ ഉപയോഗിക്കല്‍,ഫോള്‍സ് നമ്പറിങ് ഇല്ലാതെ ബിരുദ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് നല്‍കി ക്രമക്കേടു നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് യൂണിവേഴ്‌സിറ്റി തീരുമാനം.ഏതെങ്കിലും തരത്തില്‍ യൂണിവേഴ്‌സിറ്റിക്ക് സാമ്പത്തിക നഷ്ട്ടം സംഭവിച്ചിട്ടുണ്ടോ എന്നതാണ് പരിശോധിക്കുന്നത്. നിലവില്‍ കോഴിക്കോട്ടെയും തലശ്ശേരിയിലെയും വിദ്യാര്‍ഥികളുടെ പരാതിയിലാണ് പരീക്ഷാഭവനിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ ഡോ. സുജിത്കുമാര്‍, അസിസ്റ്റന്റ് എം.കെ. മന്‍സൂര്‍ എന്നിവരെ സസ്‌പെന്റ് ചെയതത്.ഇതില്‍ മന്‍സൂര്‍ കൈക്കൂലി വാങ്ങിയതിനു പുറമെ അപേക്ഷകയുടെ ചെല്ലാനില്‍ തിരുത്തല്‍ വരുത്തിയതായും പരാതിയുണ്ട്. പണം കൈപ്പറ്റിയശേഷം സര്‍വകലാശാലാ ഫണ്ടില്‍ അടയ്ക്കാതെ വ്യാജ ചെല്ലാന്‍ നിര്‍മിച്ചത് വലിയ ഗൗരവത്തോടെയാണ് യുണിവേഴ്‌സിറ്റി കാണുന്നത്.സുജിത്കുമാര്‍ സ്വന്തം അക്കൗണ്ടില്‍നിന്നാണ് അപേക്ഷകയുടെ പണമടച്ചത്. അപേക്ഷയുടെ കാര്യങ്ങള്‍ക്കായി മറ്റു സെക്ഷനുകളില്‍ നേരിട്ടുപോയി ഇടപെട്ടതായും കണ്ടെത്തിയിട്ടുണ്ട് . ഈ സാഹചര്യത്തില്‍ രണ്ട് പേരും നടത്തിയ തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സര്‍വ്വകലാശാല തയ്യാറാല്ല. പകരം പൊലീസ് അന്വേഷണമാണ് നിര്‍ദേശിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....