News Beyond Headlines

21 Monday
June

ലക്ഷദ്വീപില്‍ കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എ വിജയരാഘവന്‍

കൊച്ചി: ലക്ഷദ്വീപില്‍ കാവിവത്കരിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന് പറഞ്ഞു. എറണാകുളം വില്ലിങ്ടണ്‍ ഐലന്‍ഡ് ലക്ഷദീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിനു മുന്നില്‍ നടത്തിയ എല്‍ഡിഎഫ് എംപിമാരുടെ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ് അജണ്ട നടപ്പാക്കി ലക്ഷദ്വീപിനെ തുറന്ന ജയിലാക്കിമാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ലക്ഷദ്വീപിലെ സ്ഥിതി സ്‌ഫോടനാത്മകമാണ്. എല്ലാ ദ്വീപ് നിവാസികളുടെയും ജനാധിപത്യ അവകാശങ്ങളും നിഷേധിക്കപ്പെടുകയാണ്. ജനങ്ങളുടെ മതേതരത്വവും ജനാധിപത്യപരവുമായ എല്ലാ അവകാശങ്ങളും ചവിട്ടി മെതിയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ കെ പട്ടേലിനെ അടിയന്തിരമായി തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദ്വീപിലേക്ക് യാത്രാനുമതി നിഷേധിച്ചത് രാജ്യത്തെ പാര്‍ലമെന്ററി സംവിധാനത്തെ അവഹേളിക്കലാണെന്നും അതിനെതിരെ ശക്തമായ തുടര്‍പ്രക്ഷോഭങ്ങള്‍ ഉയരുമെന്നും ധര്‍ണയില്‍ പങ്കെടുത്ത എംപിമാര്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു.സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എംപി.മാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം വി ശ്രേയാംസ് കുമാര്‍, കെ സോമപ്രസാദ്, എ എം ആരിഫ്, വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, സിപിഐ ജില്ലാ സെക്രട്ടറി പി രാജു, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി, സിപിഎം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ് പ്രസംഗിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....