News Beyond Headlines

21 Monday
June

വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യത;സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ്. ഇന്നും നാളെയും ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം ശനിയാഴ്ചയോടെ സജീവമാകും. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ രൂപപ്പെടുന്ന ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാലാണ് ഇത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള 13 ജില്ലകളില്‍ ശനിയാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച അതിശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. വെള്ളി മുതല്‍ തിങ്കള്‍ വരെ കേരള തീരത്ത് നിന്നുള്ള മത്സ്യ ബന്ധനം പൂര്‍ണമായി നിരോധിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ക്ലോഡറ്റ്​ കൊടുങ്കാറ്റ്​; അമേരിക്കയില്‍ 10 മരണം

അമേരിക്ക : അമേരിക്കയുടെ തെക്കു​കിഴക്കന്‍ മേഖലയില്‍ കനത്ത നാശനഷ്ടം​ വിതച്ച്‌​ ക്ലോഡറ്റ്​ കൊടുങ്കാറ്റ്​.കൊടുങ്കാറ്റിനിടെ 15 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ ദുരന്തത്തിലാണ്​  more...

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളിലുണ്ടായ സമ്മര്‍ദം രാജ്യത്തെ ഓഹരി സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 15,600ന് താഴെയെത്തി. സെന്‍സെക്‌സ് 524 പോയന്റ് നഷ്ടത്തില്‍  more...

പാകിസ്ഥാനില്‍ ഏറ്റുമുട്ടലിനിടെ രണ്ട്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമബാദ്‌: പാകിസ്ഥാനിലെ ഖൈബര്‍ പഖ്‌തുന്‍ഖ്വ പ്രവിശ്യയില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട്‌ തീവ്രവാദികളും കൊല്ലപ്പെട്ടു.  more...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന്റെ വില 80 രൂപ കുറഞ്ഞ് 35,120 രൂപയായി. ഗ്രാമിന് 10 രൂപ  more...

പെരുംകുളം ഇനി കേരളത്തിലെ ആദ്യ പുസ്തകഗ്രാമം

കൊല്ലം: സംസ്ഥാനത്തെ ആദ്യ പുസ്തകഗ്രാമമായി കൊട്ടാരക്കരയിലെ പെരുംകുളം. ഗ്രാമത്തിലെ ബാപ്പുജി സ്മാരക ഗ്രന്ഥശാലയുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് പെരുംകുളത്തെ പുസ്തകഗ്രാമം ആയി  more...

HK Special


കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സുധാകരനെതിരെ നിയമനടപടിയെന്ന് മകന്‍

പിതാവ് ഫ്രാന്‍സിസ് പിണറായി വിജയനെ തല്ലിയെന്ന കെ സുധാകരന്റെ ആരോപണത്തെ തള്ളി മകന്‍ .....

കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ .....

‘അലഞ്ഞ് നടന്ന റാസ്‌ക്കലാണ് സുധാകരന്‍, പലരെയും കൊന്ന് പണമുണ്ടാക്കി’; സുധാകരനെക്കുറിച്ച് സഹപ്രവര്‍ത്തകര്‍ പറഞ്ഞതും വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെക്കുറിച്ച് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് വെളിപ്പെടുത്തി മുഖ്യമന്ത്രി പിണറായി .....

സുധാകരന്‍ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചുകൊണ്ട് പോടാ, ആരാ ഇവന്‍ എന്ന്’

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ .....

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; വെളിപ്പെടുത്തിയത് സുധാകരന്റെ വിശ്വസ്തനെന്ന് മുഖ്യമന്ത്രി

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായുള്ള പഴയ അനുഭവങ്ങളില്‍ നിന്നുള്ള നിര്‍ണ്ണായക സംഭവങ്ങള്‍ വെളിപ്പെടുത്തി .....