News Beyond Headlines

01 Thursday
January

പാവയ്ക്കാജ്യൂസ് മുതല്‍ പാതിമീശവരെ; സവാള, കാബേജ്, ചെരിപ്പ് മാല; കല്യാണത്തിന്റെ പേരില്‍ നടക്കുന്നത്

കണ്ണൂര്‍: ചാല പന്ത്രണ്ടാംകണ്ടിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് കല്യാണവീട്ടിന് സമീപം റോഡില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. അതേസമയം ചിലര്‍ പകര്‍ത്തിയ മൊബൈല്‍ വീഡിയോയില്‍ സ്‌ഫോടനത്തിന് മുന്‍പ് സംഘം വരുന്നതിന്റെയും സ്‌ഫോടനത്തിന്റെയും ഏകദേശ ദൃശ്യങ്ങള്‍ കാണാം. ബോംബുപൊട്ടുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ, ബോംബ് എറിയുന്ന ആളെ വ്യക്തമല്ല. ബോംബ് ചില വ്യക്തികളെ ലക്ഷ്യംവെച്ച് എറിഞ്ഞപ്പോള്‍ ലക്ഷ്യം മാറി മറ്റൊരാള്‍ക്ക് കൊണ്ടതാണോ, അതോ കൈയില്‍നിന്ന് പൊട്ടിയതാണോ, കൈക്ക് തട്ടി തെറിച്ച് പൊട്ടിയതാണോ എന്നൊക്കെ വ്യത്യസ്ത ചോദ്യങ്ങളുയരുന്നുണ്ട്. കൂട്ടത്തില്‍നിന്ന് ആരാണ് ബോംബെറിഞ്ഞതെന്ന് വ്യക്തമല്ല. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഏച്ചൂരില്‍നിന്നുള്ള സംഘം കല്യാണത്തിനുശേഷം വാനില്‍ വരന്റെ വീട്ടിലേക്ക് വരുന്നത്. വണ്ടി എടക്കാട് പഴയ സോണല്‍ ഓഫീസിന് സമീപം നിര്‍ത്തിയിട്ടശേഷം പടക്കം പൊട്ടിച്ചും ചെണ്ടമേളത്തോടെയും നൃത്തം ചെയ്തും സംഘം പന്ത്രണ്ട്കണ്ടി ജങ്ഷനില്‍നിന്ന് ഇടുങ്ങിയ റോഡിലൂടെ വരന്റെ വീട്ടിലേക്ക് വരുന്നു. സംഘത്തില്‍ ഒരാള്‍ പിന്നില്‍ പോളിത്തിന്‍ കവറുമായി നടക്കുന്നത് കാണാം. അല്‍പ്പസമയത്തിനുശേഷം റോഡിന്റെ വലതുഭാഗത്തുനിന്ന് ബോംബ് വന്നുവീഴുന്നു. തുടര്‍ന്ന് ആള്‍ക്കൂട്ടം ഓടുന്നതാണ് കാണുന്നത്. ചോരതെറിച്ച സ്ഥലവും കാണുന്നുണ്ട്. ലക്ഷ്യം തെറ്റി ബോംബ് കൊള്ളുകയാണെന്ന് ഏകദേശം വ്യക്തമാണ്. എവിടേക്ക് ലക്ഷ്യം വെച്ചാണ് എറിഞ്ഞതെന്ന് വ്യക്തമല്ല. റോഡിലേക്ക് എറിഞ്ഞുപൊട്ടിച്ച് ഭീതിപരത്താനായിരുന്നോ എന്നും സംശയമുണ്ട്. സംഭവം കഴിഞ്ഞ ഉടനെ ഒരാള്‍ മറ്റൊരാളെ തല്ലുന്നതും വ്യക്തമായി കാണാം. പിന്നീട് സി.സി.ടി.വി. ദൃശ്യത്തില്‍ യുവാക്കള്‍ ഓടിപ്പോകുന്നതുമുണ്ട്. വിവാഹവീടിന് സമിപം നില്‍ക്കുന്ന തോട്ടടയിലെ സംഘത്തെ കണ്ട് തങ്ങളെ ആക്രമിക്കാന്‍ നില്‍ക്കുകയാണെന്ന് കരുതി പേടിപ്പിക്കാന്‍ റോഡില്‍ ബോംബെറിഞ്ഞ് ഭീതിപരത്തുകയായിരുന്നോ ഏച്ചൂര്‍ സംഘത്തിന്റെ ലക്ഷ്യമെന്നും സംശയമുയര്‍ന്നിട്ടുണ്ട്. പ്രതികള്‍ വാങ്ങിയത് 4000 രൂപയുടെ പടക്കം, ഇത് ബോംബാക്കിയതായി പോലീസ് : തോട്ടടയില്‍ വിവാഹ ആഘോഷത്തിനിടെ ഒരാള്‍ കൊല്ലപ്പെടാനിടയായ ബോംബ് സ്‌ഫോടനത്തിലെ പ്രതികള്‍ തലേദിവസം പടക്കം വാങ്ങിയതായി തെളിഞ്ഞു. താഴെചൊവ്വ റെയില്‍വേ ഗേറ്റിന് സമീപത്തെ പടക്കക്കടയില്‍നിന്നാണ് അറസ്റ്റിലായ അക്ഷയും ഒളിവിലുള്ള മിഥുനും ചേര്‍ന്ന് 4000 രൂപയുടെ പടക്കം വാങ്ങിയത്. ശനിയാഴ്ച രാത്രി 9.47-നാണ് ഇരുവരും ബൈക്കില്‍ കടയില്‍ എത്തുന്നത്. ബൈക്കില്‍ പടക്കം കൊണ്ടുപോകാന്‍ പറ്റാത്തതിനാല്‍ അക്ഷയ് സുഹൃത്തിന്റെ കാര്‍ വിളിക്കുകയായിരുന്നു. അക്ഷയിനെയും കൊണ്ട് പോലീസ് ഇവിടെ തെളിവെടുപ്പ് നടത്തി. സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചു. ഈ പടക്കം രാത്രിതന്നെ രഹസ്യകേന്ദ്രത്തില്‍ കൊണ്ടുപോയി അഴിച്ച് ശക്തിയുള്ള ബോംബാക്കി മാറ്റിയെന്നാണ് പോലീസ് കരുതുന്നത്. ഇവര്‍ പോയെന്ന് സംശയിക്കുന്ന ചേലോറയിലെ ട്രഞ്ചിങ് ഗ്രൗണ്ടിലും പോലീസ് പരിശോധന നടത്തി. പടക്കം ബോംബാക്കി മാറ്റിയതല്ലെങ്കില്‍ യുവാക്കള്‍ക്ക് ഇത്ര പെട്ടെന്ന് ബോംബ് സംഘടിപ്പിക്കാന്‍ എങ്ങനെ പറ്റി എന്നാണ് പോലീസ് അന്വേഷിക്കുന്നത്. നേരത്തെ തയ്യാറാക്കിയ ബോംബ് തന്നെയാണോ ഉപയോഗിച്ചത് എന്നും സംശയമുണ്ട്. ശനിയാഴ്ച രാത്രി വൈകിയാണ് ചാല 12 കണ്ടിയിലെ വിവാഹവീട്ടില്‍ യുവാക്കള്‍ തമ്മില്‍ സംഘര്‍ഷവും പിറ്റേ ദിവസം ബോംബ് സ്ഫോടനം ഉണ്ടായതും ഒരാള്‍ കൊല്ലപ്പെട്ടതും. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത ബോംബും ഏഴ് ഗുണ്ടുകളും പോലീസ് കണ്ടെടുത്തിരുന്നു. കല്യാണവീട്ടില്‍ തലേദിവസം വൈകുന്നതുവരെ സംഘം ഉണ്ടായിരുന്നു. പിന്നീട് തിരിച്ചുപോയി ചെറിയ സമയത്തിനുള്ളില്‍ സംഘത്തിന് എവിടെനിന്നാണ് ഇത്ര മാരകശേഷിയുള്ള ബോംബ് ലഭിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. അതേസമയം സ്ഫോടകവസ്തുക്കള്‍ ശേഖരിച്ച് രഹസ്യകേന്ദ്രത്തില്‍വെച്ച് സംഘം ബോംബ് തയ്യാറാക്കിവെച്ചിരുന്നതായും പറയുന്നുണ്ട്. ബോംബ് നിര്‍മിച്ചത് പ്രതികള്‍ തന്നെയാണോ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ജില്ലയില്‍ പല സ്ഥലത്തും ചില രാഷ്ട്രീയസംഘടനകളും ക്വട്ടേഷന്‍ സംഘങ്ങളും ബോംബ് സൂക്ഷിക്കുന്നുണ്ട്. പാവയ്ക്കാജ്യൂസ് മുതല്‍ പാതിമീശവരെ വധൂവരന്‍മാരെ പാവയ്ക്കാജ്യൂസ് കുടിപ്പിക്കുക, മണിയറയ്ക്ക് പുറത്ത് പടക്കം പൊട്ടിക്കുക, വര്‍ണപ്പൊടികള്‍ ശരീരമാസകലം പൂശുക, മണിയറവാതിലിന്റെയും ജനാലയുടെയും കതകുകള്‍ അഴിച്ചുമാറ്റുക, ചടുലമായ താളത്തിനൊത്ത് നൃത്തം ചെയ്യിക്കുക, രാത്രി കല്യാണവീട്ടിലെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക, മുട്ടയും വെളിച്ചെണ്ണയും ചേര്‍ത്ത മിശ്രിതം തേച്ച ചെരുപ്പിടുവിച്ച് നടത്തിക്കുക, വരന്റെ വ്യാജവിശേഷണങ്ങളും സ്വഭാവങ്ങളും ചാര്‍ത്തി നോട്ടീസും ഫ്‌ലക്‌സുമടിച്ച് പ്രചരിപ്പിക്കുക, സവാള-കാബേജ്-ചെരിപ്പ് മാലകള്‍ അണിയിച്ച് നടത്തിക്കുക തുടങ്ങിയവയായിരുന്നു മുന്‍കാലത്ത് കല്യാണവീടുകളിലെ സ്ഥിരം ഇനങ്ങള്‍. നായ്ക്കുരണപ്പൊടി വിതറുന്നതും കാന്താരി ജ്യൂസ് കുടിപ്പിക്കുന്നതുംമുതല്‍ ശാരീരികപീഡനംവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. വധൂവരന്മാരെ കാന്താരി ജ്യൂസ് കുടിപ്പിച്ചതുകാരണം ഇരുവരും ആശുപത്രിയിലായ സംഭവമുണ്ടായിട്ടുണ്ട്. കണ്ണൂരില്‍ കല്യാണാഭാസം ചോദ്യംചെയ്ത സാമൂഹികപ്രവര്‍ത്തകനെ ഒരുസംഘം വീട്ടില്‍ക്കയറി മര്‍ദിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരിമാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. തമാശയെന്നപേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഇത്തരം കല്യാണ ആഭാസങ്ങളില്‍ ഒട്ടേറെപ്പേര്‍ക്ക് മാനഹാനിയും പരിക്കും ഉണ്ടായിട്ടുണ്ട്. ഒരുമാസംമുമ്പ് കായംകുളം കറ്റാനത്ത് വധൂവരന്മാരെ ആംബുലന്‍സില്‍ ആനയിച്ചതും സംഭവത്തില്‍ നിയമനടപടി ഉണ്ടായതും ഇത്തരം സംഭവങ്ങള്‍ വീണ്ടും കടന്നുവരുന്നതിന്റെ സൂചനയാണ്. സംസ്ഥാനത്ത് മലബാറില്‍, പ്രത്യേകിച്ചും കണ്ണൂര്‍ ജില്ലയിലാണ് കൂടുതലായും കണ്ടുവരുന്നത്. കാലം മാറിയതോടെ കാര്യങ്ങള്‍ ഗൗരവതരവും ക്രൂരവുമായിത്തുടങ്ങി. വധൂവരന്‍മാരെ കാളവണ്ടിയിലും മണ്ണുമാന്തിയന്ത്രത്തിലും ആനയിക്കുന്നതിലും വരന്റെ മീശ പാതി വടിപ്പിക്കുന്നതിലും സാങ്കല്പിക കസേരയില്‍ ഇരുത്തിക്കുന്നതിലും ചീമുട്ടയേറിലുംവരെ എത്തിനില്‍ക്കുന്നു ഇപ്പോഴത്തെ ആഭാസങ്ങള്‍. ജിഷ്ണുവിന്റെ മൃതദേഹം സംസ്‌കരിച്ചു : ബോംബേറില്‍ മരിച്ച ഏച്ചൂര്‍ പാതിരിക്കാട് സ്വദേശി സി.എം.ജിഷ്ണുവിന്റെ മൃതദേഹം തിങ്കളാഴ്ച വൈകിട്ടോടെ സംസ്‌കരിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് വൈകിട്ട് മൂന്നിന് കൊണ്ടുവന്ന മൃതദേഹം ഏച്ചൂര്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിനുവെച്ചു. തുടര്‍ന്ന് സമീപത്തുള്ള വസതിയിലെത്തിച്ചു. വൈകിട്ട് അഞ്ചിന് പയ്യാമ്പലത്ത് സംസ്‌കരിച്ചു. വന്‍ ജനാവലിയാണ് മൃതദേഹം കാണാനെത്തിയത്. ചക്കരക്കല്ല് സി.ഐ. എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി. രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. സി.പി.എം. നേതാക്കളായ പി.ജയരാജന്‍, എന്‍.ചന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.സുരേഷ് ബാബു, ജില്ലാപഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, സി.പി.എം. അഞ്ചരക്കണ്ടി ഏരിയ സെക്രട്ടറി കെ.ബാബുരാജ്, പി.ചന്ദ്രന്‍, മാമ്പ്രത്ത് രാജന്‍, എം.നൈനേഷ്, കെ.വി.ജിജില്‍, ബി.സുമോദ്സണ്‍, കെ.വി.ബിജു, എം.സി.സജീഷ്, ചെമ്പിലോട് പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരന്‍, കെ.രജിന്‍, ജി.രാജേന്ദ്രന്‍ തുടങ്ങി ഒട്ടേറെപ്പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം സംസ്‌കരിച്ചു കല്യാണവീടുകളിലെ ആഭാസം: പ്രതിഷേധം ഉയരുന്നു സമീപകാലത്ത് കല്യാണവീടുകളില്‍ അന്യംനിന്നുപോയ ആഭാസങ്ങള്‍ വീണ്ടും തിരിച്ചുവരുമ്പോള്‍ പ്രതിഷേധവും വ്യാപകമാവുന്നു. കഴിഞ്ഞ ദിവസം തോട്ടടയില്‍ യുവാവിന്റെ മരണത്തിനും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കാനുമിടയാക്കിയ സംഭവം സമൂഹത്തിനുള്ള ശക്തമായ താക്കീതാണ്. പല ഭാഗങ്ങളിലും കല്യാണവീടുകളില്‍ പതിവായിരുന്ന ആഭാസങ്ങള്‍ക്ക് യുവജനസംഘടനകളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും ഇടപെടലിനെത്തുടര്‍ന്നാണ് അറുതിവന്നത്. പുതിയ സംഭവത്തിന്റെ വെളിച്ചത്തില്‍ വീണ്ടും പ്രതിഷേധം ഉയരുകയാണ്. എസ്.എന്‍. പുരത്തെ തുടക്കം :2008-ല്‍ തലശ്ശേരി വടക്കുമ്പാട്ടെ എസ്.എന്‍. പുരത്താണ് വിവാഹവീടുകളിലെ ആഭാസത്തിനെതിരായി ആദ്യ കൂട്ടായ്മ നിലവില്‍വന്നത്. തുടര്‍ന്ന് എസ്.എന്‍. പുരത്ത് വന്‍ ജനപങ്കാളിത്തത്തോടെ കണ്‍വെന്‍ഷന്‍ നടന്നു. വിഷയം ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കത്തിപ്പടര്‍ന്നു. മാധ്യമങ്ങളും ചാനലുകളും വിഷയം ഏറ്റെടുത്തു (ഇതേ വര്‍ഷം ഈ വിഷയം പ്രമേയമാക്കി 'മലബാര്‍ വെഡ്ഡിങ്' എന്ന സിനിമയും റിലീസായി). ''അന്തസ്സും ആഭിജാത്യവും നിറഞ്ഞ ഒരു പുണ്യച്ചടങ്ങാണ് വിവാഹം. കഴിഞ്ഞ ദിവസം കണ്ണൂരില്‍നിന്ന് പുറത്തുവന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. വിവാഹച്ചടങ്ങുകള്‍ തമ്മില്‍ത്തല്ലിലും ബോംബ് സ്‌ഫോടനത്തിലും കൊലപാതകത്തിലും അവസാനിക്കുന്ന ഒരവസ്ഥ ഇനി ഒരിക്കലും ആവര്‍ത്തിച്ചുകൂടാ. ഇതിനെതിരേ സര്‍ക്കാരും സമൂഹവും പ്രത്യേകിച്ച് യുവജനപ്രസ്ഥാനങ്ങളും അണിനിരക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.'' എസ്.എന്‍. പുരത്തെ ആദ്യ കൂട്ടായ്മയിലെ സംഘാടകരിലൊരാളും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമായ മുകുന്ദന്‍ മഠത്തില്‍ പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....