News Beyond Headlines

30 Thursday
April

ഹോട്ടലില്‍ എത്തിച്ചത് അഞ്ജലി, അമ്മാവന്‍ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തല്‍

നമ്പര്‍ 18 ഹോട്ടലുടമയ്‌ക്കെതിരായ കേസിലെ പ്രതിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പരാതിക്കാരി. കേസിലെ പ്രതി അഞ്ജലി റിമ ദേവിന്റേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങള്‍ മാത്രമാണ്. അഞ്ജലി തന്നെയും കുടുംബത്തെയും പരസ്യമായി അപമാനിക്കുകയാണ്. നമ്പര്‍ 18 ഹോട്ടലില്‍ തന്നെയും പെണ്‍കുട്ടികളെയും കൊണ്ടുപോയത് അഞ്ജലി തന്നെയാണ്. അഞ്ജലിയുടെ അമ്മാവന്‍ ജ്യോതിപ്രകാശ് ഭീഷണിപ്പെടുത്തി. ലഹരികടത്തുകാരിയാക്കുമെന്നായിരുന്നു ഭീഷണി. തന്റെ പരാതി തെളിവുസഹിതമാണ് പൊലീസിനു നല്‍കിയിരിക്കുന്നതെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, പരാതിക്കാരി പ്രായപൂര്‍ത്തിയാകാത്ത മകളുമായി സ്വമേധയാ ഡിജെ പാര്‍ട്ടിക്ക് വന്നതാണെന്നായിരുന്നു മൂന്നാം പ്രതി അഞ്ജലി റിമ ദേവ് പറഞ്ഞത്. ഡിജെ പാര്‍ട്ടിക്കിടെ ലൈംഗിക അതിക്രമം നടന്നിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. റോയി വയലാട്ടിനെ തനിക്ക് അറിയില്ലെന്നും പാര്‍ട്ടി കഴിഞ്ഞു സന്തോഷത്തോടെയാണ് പരാതിക്കാരി മടങ്ങിയതെന്നും അഞ്ജലി പറഞ്ഞു. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും ഷൈജു തങ്കച്ചനും അഞ്ജലി റിമ ദേവിനും എതിരായ പോക്‌സോ കേസില്‍ പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് അഞ്ജലി റിമാ ദേവ്. പ്രായപൂര്‍ത്തിയവാത്ത പെണ്‍കുട്ടികളുമായി പരാതിക്കാരി സ്വമേധയാ ഡിജെ പാര്‍ട്ടിക്കു വന്നതാണ്. ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയതല്ല. ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നുണ്ട്. ആരും മോശമായി പെരുമാറിയിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ തെളിവാണ്. ഡിജെ പാര്‍ട്ടിക്ക് ശേഷം സന്തോഷത്തോടെയാണ് പരാതിക്കാരിയും സംഘവും മടങ്ങിയത്. വൈരാഗ്യത്തിന്റെ പുറത്ത് കള്ളപ്പരാതി നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുക മാത്രമാണ് പരാതിക്കാരിയുടെ ലക്ഷ്യം. ഇതു താന്‍ നേരത്തെ അറിഞ്ഞിരുന്നു എന്നും അഞ്ജലി പറഞ്ഞു. ഫെയ്‌സ്ബുക്ക് വിഡിയോ വഴി പരാതിക്കാരിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് കഴിഞ്ഞ ദിവസം അഞ്ജലി രംഗത്തു വന്നിരുന്നു. അതിനു പുറമെയാണ് കൂടുതല്‍ അവകാശവാദങ്ങള്‍ പങ്കുവച്ചത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....