തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകക്കേസില്‍ കൊല്ലപ്പെട്ട വിനിതയുടെ മാല പണയപ്പെടുത്തി കിട്ടിയ പണം പ്രതി രാജേന്ദ്രന്‍ രണ്ട് സുഹൃത്തുക്കള്‍ക്കും നല്‍കി. കാവല്‍ കിണറിലെ രണ്ട് സ്ത്രീകള്‍ക്കാണ് പണം നല്‍കിയത്. ഈ വീടുകളില്‍ പൊലീസ് പരിശോധന നടത്തി.ഇതില്‍ ഒരു സ്ത്രീ ഒളിവില്‍ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷ്ടിച്ച മാലയുടെ ലോക്കറ്റ് ഈ സ്ത്രീയുടെ കൈവശമുണ്ടോയെന്നാണ് പൊലീസിന്റെ സംശയം. അമ്പലമുക്ക് വിനിത കൊലക്കേസില്‍ അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിച്ചാണ് തുടക്കം മുതല്‍ പ്രതി രാജേന്ദ്രന്റെ മൊഴികള്‍. വിനീതയുടെ മാലയുടെ ലോക്കറ്റ് തമിഴ് നാട്ടിലെ കാവല്‍ക്കിണറിലുണ്ടെന്ന് രാജേന്ദ്രന്റെ മൊഴിയെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇതേവരെ കണ്ടെത്തിയിട്ടില്ല.പ്രതി രാജേന്ദ്രനെ കൂടുതല്‍ ചോ?ദ്യം ചെയ്യാനും തെളിവെടുപ്പ് വിപുലമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇന്നും തമിഴ്‌നാട്ടില്‍ തെളിവെടുപ്പ് നടത്തും അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണ് കൊടുംക്രിമിനലായ രാജേന്ദ്രന്‍. അലങ്കാരചെടിക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന ശേഷം രക്ഷപ്പെട്ട രാജേന്ദ്രനെ നാലു ദിവസത്തിനുശേഷമാണ് പിടികൂടിയത്. പിടികൂടുമ്പോഴും കുറ്റസമ്മതം നടത്താന്‍ പ്രതി തയ്യാറായിരുന്നില്ല. പരസ്പരവിരുദ്ധമായ മൊഴി നല്‍കിയ പ്രതിയെ വിശദമായ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തുകയും മോഷ്ടിച്ച സ്വര്‍ണം അഞ്ചുഗ്രാമത്തിലെ സ്വര്‍ണ പണയ സ്ഥാപനത്തില്‍ വച്ചതായും പറഞ്ഞത്. രാജേന്ദ്രനുമായി അഞ്ചുഗ്രാമത്തിലെത്തിയ അന്വേഷണ സംഘം സ്വര്‍ണ മാല എടുത്തുവെങ്കിലും അതില്‍ ലോക്കറ്റുണ്ടായിരുന്നില്ല. ലോക്കറ്റ് ഒളിവില്‍ താമസിച്ച ലോഡ്ജിലുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നും രാജേന്ദ്രനുമായി പരിശോധന നടത്തി. പക്ഷെ ലോക്കറ്റ് മുറിയില്‍ നിന്നും കണ്ടെത്താനായില്ല. കൊലപാതകത്തിനിടെ രാജേന്ദ്രന്റെ കൈയില്‍ മുറിവേറ്റിരുന്നു. ഇതിന് പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ ഒപി ടിക്കറ്റ് രാജേന്ദ്രന്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്നും കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി മുട്ടയിലെ കുളത്തില്‍ ഉപേക്ഷിച്ചുവെന്ന രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ല. കൊലപാതക സമയത്ത് ധരിച്ച ഷര്‍ട്ട്മാത്രമാണ് കണ്ടെത്തിയത്. കത്തി ഓട്ടോയില്‍ രക്ഷപ്പെടുമ്പോള്‍ ഉപേക്ഷിച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇങ്ങനെ അന്വേഷണ സംഘത്ത വിദഗ്ദമായി കബളിപ്പിക്കുകയാണ് രാജേന്ദ്രന്‍. ഇനിയും പ്രധാന തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് വിശദമായ അന്വേഷണം നടത്തണം. അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരി വിനീതയെയാണ് സ്വര്‍ണം കൈക്കലാക്കാന്‍ രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള കഴിഞ്ഞ മാസം ആറിന് ഞായറാഴ്ച്ചയായിരുന്നു കൊലപാതകം. പരിസരത്ത് ആരുമുണ്ടായിരുന്നല്ല.സിസിടിവിയുടെ അടക്കം സഹായത്തോടെയാണ് രാജേന്ദ്രനെ പിടികൂടിയത് അമ്പലമുക്കിലെ ചെടിക്കടക്കുള്ളില്‍ വച്ച് വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി മുട്ടടയിലേക്കാണ് വന്നത്. രക്തകറ പുരണ്ട ഷര്‍ട്ട് കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം മറ്റൊരു ടീ ഷര്‍ട്ട് ധരിച്ചാണ് ഓട്ടോയില്‍ കയറി പോയത്. കൊടും ക്രിമിനലായ രാജേന്ദ്രന്‍ പൊലീസിനെ കുഴയ്ക്കുന്ന രീതിയിലാണ് മൊഴികള്‍ നല്‍കുന്നത്. കത്തി കണ്ടെത്താന്‍ ഇനിയും തെളിവെടുപ്പ് തുടരും. കുളത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് രാജേന്ദ്രനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിക്കുന്നത്. ഉള്ളൂരിലെ സിസിടിവി ദൃശ്യങ്ങളില്‍ ടീ ഷര്‍ട്ട് ധരിച്ച രാജേന്ദ്രന്‍ ഒരു സ്‌കൂട്ടറിന് പിന്നില്‍ പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസിന് തൊണ്ടി മുതല്‍ ഇടക്കെവിടെയോ ഇയാള്‍ ഉപേക്ഷിച്ചുവെന്ന് സംശയം തോന്നിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് തൊണ്ടിമുതല്‍ ഉപേക്ഷിച്ച കാര്യം രാജേന്ദ്രന്‍ സമ്മതിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....