ഒറ്റപ്പാലം പാലപ്പുറത്ത് ആഷിഖിനെ കൊന്ന് കുഴിച്ചിട്ടതിനു ശേഷം സുഹൃത്ത് ഫിറോസിന്റെ നീക്കങ്ങള്‍ ഒരാള്‍ക്കും സംശയം തോന്നാത്ത മട്ടിലായിരുന്നു. കള്ളം ഒളിപ്പിക്കാനുള്ള ബുദ്ധിയുടെ ഭാഗമായി ആഷിഖിന്റെ വീട്ടില്‍ ഫിറോസ് പലതവണ എത്തി. പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മൊഴിയിലെ പിഴവുകള്‍ പിന്തുടര്‍ന്ന് അന്വേഷണസംഘം ചോദ്യം ചെയ്തതാണു തുമ്പായത്. കൊലപാതകത്തിനു ശേഷവും യാതൊന്നും സംഭവിക്കാത്ത മട്ടില്‍ ആഷിഖിനെ അന്വേഷിച്ച് ഫിറോസ് വീട്ടിലെത്തി. ദൂരയാത്ര പോയതാണെന്നും വൈകാതെ മടങ്ങിവരുമെന്നു വീട്ടുകാരെ വിശ്വസിപ്പിച്ചതും ഫിറോസിന്റെ ബുദ്ധിയായിരുന്നു. വൈകിയാല്‍ പൊലീസില്‍ പരാതിപ്പെടണമെന്നു ബന്ധുക്കളെ ആദ്യം ഉപദേശിച്ചവരില്‍ മുന്‍നിരയിലായിരുന്നു ഇയാള്‍. ആഷിഖിന്റെ ബന്ധുക്കളുടെ നീക്കം ഇയാള്‍ കൃത്യമായി നിരീക്ഷിച്ചു. വ്യത്യസ്ത ഇടങ്ങളില്‍ മാറിത്താമസിച്ചും കൂട്ടുകാരോടു കള്ളം പറഞ്ഞും പരമാവധി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. ലഹരികടത്തിലെ പ്രധാനി എന്ന നിലയില്‍ ഫിറോസിനെ കാര്യമായിത്തന്നെ പൊലീസ് നിരീക്ഷിച്ചിരുന്നു. പലയിടങ്ങളിലായി ഒളിച്ചുകഴിയുന്നതിനിടെ ആഷിഖിന്റെ സഹോദരനെ വിളിച്ച് തിരോധാനത്തെക്കുറിച്ചു മുടങ്ങാതെ അന്വേഷിച്ചതും ഫിറോസിന്റെ തന്ത്രമാണ്. മകന്റെ മടങ്ങിവരവിനായി കാത്ത് പൊലീസിനെ സമീപിക്കാതിരുന്ന കുടുംബം പല സാഹചര്യങ്ങളിലും ഫിറോസിനെ വിശ്വസിച്ചു. കവര്‍ച്ചാക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ കിട്ടാന്‍ വൈകിയിരുന്നെങ്കില്‍ മറ്റൊരു തുമ്പില്ലാ തിരോധാന കേസെന്ന പട്ടികയിലേക്ക് ആഷിഖും മാറിയേനെ. ആഷിഖിന്റെ മൊബൈല്‍ ഫോണ്‍, കൊലപാതകമുണ്ടായ ദിവസം രാത്രിയില്‍ നിശ്ചലമായത് പൊലീസിനു സംശയം കൂട്ടി. ഒറ്റപ്പാലം ഈസ്റ്റ് പരിധിയിലാണ് ഒടുവില്‍ ഫോണ്‍ നിശ്ചലമായത്. ഇതോടെ അത്യാഹിതമുണ്ടായി എന്ന് അന്വേഷണസംഘം ഉറപ്പിച്ചു. ഫിറോസിന്റെ മൊഴികള്‍ കൃത്യമായി നിരീക്ഷിച്ചാണ് സംശയമുന ഉയര്‍ന്ന ചോദ്യങ്ങളിലൂടെ പൊലീസ് കൊലപാതകം തെളിയിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....