News Beyond Headlines

01 Thursday
January

ഇര ആരെന്ന് വെളിപ്പെടുത്തി അഞ്ജലി; തിരയാന്‍ പ്രത്യേക സംഘം രൂപവത്കരിച്ച് പോലീസ്

കോഴിക്കോട്: ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഇരയുടെ അമ്മയുടെ പേര് വെളിപ്പെടുത്തി കേസില്‍ പ്രതിയായ കോഴിക്കോട് സ്വദേശിനി അഞ്ജലി റിമദേവ്. ഇരയെ തിരിച്ചറിയുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെങ്കിലും തന്റെ നിസ്സഹായതകൊണ്ടാണ് കാര്യങ്ങള്‍ തുറന്നുപറയുന്നതെന്നാണ് ഓഡിയോ സന്ദേശത്തില്‍ അഞ്ജലി വിശദീകരിക്കുന്നത്. പ്രായപൂര്‍ത്തിയാവാത്ത മകളെയുംകൂട്ടി അവര്‍ പല ബാറുകളിലും പോയിട്ടുണ്ടെന്നും തനിക്കൊപ്പവും വന്നിട്ടുണ്ടെന്നും അഞ്ജലി ആരോപിക്കുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെ ഡി.ജെ. പാര്‍ട്ടിക്കായി മകളെയുംകൂട്ടി അവര്‍ സ്വമേധയാ എത്തുകയായിരുന്നു. ഷൈജു തങ്കച്ചനും താനുമായുള്ള സ്വകാര്യയാത്രയിലും അവര്‍ വന്നു. തന്റെ ഓഫീസിലെ ജീവനക്കാരുടെയും കക്ഷികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ എടുത്തുകൊണ്ടുപോയി. മൂന്നുമാസമായി പരാതിക്കാരിയായ അമ്മയും പിന്നീട് അവരുടെ അഭിഭാഷകനും തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തന്നെ കുടുക്കാന്‍ പോകുന്നുവെന്ന് അവരുടെ മകള്‍തന്നെ വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ചിട്ടുണ്ടെന്നും അഞ്ജലി ആരോപിക്കുന്നു. റോയ് വയലാട്ടിലിന്റെ നമ്പര്‍പോലും തന്റെ കൈയിലില്ലെന്ന് പറഞ്ഞ അഞ്ജലി അയാളെ തനിക്കറിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് പിന്നീട് ഫേസ്ബുക്ക് വീഡിയോയിലൂടെ വിശദീകരിച്ചു. പോലീസ് തിരയുന്ന ഇവര്‍ സാമൂഹികമാധ്യമങ്ങളില്‍ സജീവമാണ്. ഫോണും പ്രവര്‍ത്തിക്കുന്നുണ്ട്. ഭയക്കുന്നത് ഹോട്ടലിലെ ദൃശ്യങ്ങള്‍ കൈയിലുള്ളതുകൊണ്ട് കൊച്ചി നമ്പര്‍-18 ഹോട്ടലില്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ പങ്കെടുത്ത ലഹരിപാര്‍ട്ടിയുടെ വീഡിയോ തന്റെ കൈയിലുള്ളതുകൊണ്ടാണ് അഞ്ജലി റിമദേവ് തന്നെ ഭയക്കുന്നതെന്ന് പോക്സോ കേസിലെ പരാതിക്കാരി. അഞ്ജലി തന്നെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഭീഷണി സന്ദേശയമയച്ച് പിന്നാലെ അത് ഡിലീറ്റ് ചെയ്യും. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ തന്നെ സ്‌കെച്ച് ചെയ്തിട്ടുണ്ടെന്ന് ഒരിക്കല്‍ അഞ്ജലി പറഞ്ഞിട്ടുണ്ട്. അഞ്ജലിയുടെ ലഹരി ഇടപാടുകള്‍ തന്റെ തലയില്‍ കെട്ടിവെക്കാന്‍ അവരുടെ അമ്മാവന്‍ ശ്രമം നടത്തി. പോലീസ് അഞ്ജലിയുടെ ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചു തുടങ്ങിയപ്പോള്‍ തനിക്കുവേണ്ടിയാണ് മയക്കുമരുന്ന് കൊണ്ടുവരുന്നതെന്നും താനാണ് പണം മുടക്കുന്നതെന്നും പറഞ്ഞ് രക്ഷപ്പെടാമെന്ന് ഒരിക്കല്‍ അഞ്ജലിയോട് അമ്മാവന്‍ പറഞ്ഞിട്ടുണ്ട്. ജീവന്‍ അപായപ്പെടുത്തുമെന്ന ഭയമുണ്ട്. ഹോട്ടലില്‍നിന്ന് രക്ഷപ്പെട്ടതുകൊണ്ടാണ് ഇവിടെ വന്ന് കാര്യങ്ങള്‍ പറയാന്‍ കഴിയുന്നത്. അഞ്ജലി വലിയ ലഹരി ഇടപാടുകാരിയാണ്. അതിലൂടെ ധാരാളം പണവും സമ്പാദിച്ചിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആളുണ്ടാവും. അഞ്ജലിയെ എത്രയുംപെട്ടെന്ന് അറസ്റ്റുചെയ്തില്ലെങ്കില്‍ അവര്‍ ഒളിയിടത്തില്‍നിന്ന് മുഴുവന്‍ ഇരകളുടെയും വിവരങ്ങള്‍ പുറത്തുവിടും. സാമൂഹിക മാധ്യമങ്ങളിലൂടെ ഒളിഞ്ഞിരുന്ന് അവര്‍ വ്യാജകഥകള്‍ മെനയുകയാണ്. പക്ഷേ, എല്ലാ തെളിവുകളോടും കൂടിയാണ് താന്‍ പരാതി നല്‍കിയത്. തിരിച്ച് മാധ്യമങ്ങളിലൂടെ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ താത്പര്യമില്ല. നിയമപരമായാണ് മുന്നോട്ടുപോവുന്നത്. ഹോട്ടലിലെ വീഡിയോ പകര്‍ത്തിയതും യൂട്യൂബര്‍ എന്നനിലയിലാണ്. ഭീഷണിപ്പെടുത്താനല്ല. അഞ്ജലിയുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല. താന്‍ കേസിലെ വെറുമൊരു പരാതിക്കാരിയല്ല. ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കു വേണ്ടിയാണ് സംസാരിക്കുന്നത്. സൈജു തങ്കച്ചന്റെ ഫോണില്‍നിന്ന് അഞ്ജലിക്കെതിരായ തെളിവുകള്‍ ലഭിച്ചതോടെ പോലീസ് അവരെ ചോദ്യംചെയ്തിരുന്നു. തന്റെ മുന്നില്‍വെച്ചാണ് പോലീസ് കാര്യങ്ങള്‍ ചോദിച്ചത്. ഈ സംഭവത്തിനുശേഷവും അഞ്ജലി അവരുടെ സ്ഥാപനത്തിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ നിയമിക്കാന്‍ ശ്രമം നടത്തി. അവരെ കെണിയില്‍പ്പെടുത്തുമെന്ന് സംശയം തോന്നിയതുകൊണ്ടാണ് കോഴിക്കോട് സിറ്റിപോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. സിറ്റിപോലീസ് കമ്മിഷണറെ അറിയിച്ച ശേഷമാണ് ജോലിയില്‍ തുടര്‍ന്നതെന്നും പരാതിക്കാരി പറഞ്ഞു. അഞ്ജലിയെ കണ്ടെത്താന്‍ പ്രത്യേക സംഘം ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലുള്ള പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചതായി കൊച്ചി സിറ്റി ഡി.സി.പി. വി.യു. കുര്യാക്കോസ്. ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി. ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം. പെണ്‍കുട്ടിയെ കാറില്‍ ഹോട്ടലിലെത്തിച്ച സൈജു തങ്കച്ചനെ ചോദ്യംചെയ്തു. ആരോഗ്യ കാരണങ്ങളാല്‍ ഹോട്ടലുടമ റോയി ജെ. വയലാട്ട് ചോദ്യംചെയ്യലിന് ഹാജരായിട്ടില്ല. പ്രതികളുടെ അറസ്റ്റ് വൈകിയിട്ടില്ലെന്നും ബുധനാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായശേഷം തുടര്‍നടപടിയുണ്ടാകുമെന്നും ഡി.സി.പി. കൂട്ടിച്ചേര്‍ത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....