പൊലീസ് അറസ്റ്റു ചെയ്യുന്നതു തടയാന്‍ പ്രതിയും അഭിഭാഷകനും ചേര്‍ന്നു വ്യാജ ഉത്തരവു ചമച്ചതായി ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്റെ പരാതി. ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ നിന്നു ലഭിച്ച കേസ് സ്ഥിതി വിവര രേഖയില്‍ കൃത്രിമം നടത്തി വ്യാജ ഉത്തരവു ചമച്ചതായാണ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതി പ്രശാന്ത് കുമാറും അദ്ദേഹത്തിന്റെ അഭിഭാഷകനുമാണ് തട്ടിപ്പ് നടത്തിയത്. കേസ് സ്റ്റാറ്റസിന്റെ പിഡിഎഫ് ഫയല്‍ ഡൗണ്‍ലോഡു ചെയ്ത ശേഷം കൃത്രിമ മാറ്റങ്ങള്‍ വരുത്തിയാണ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമമുണ്ടായത്. പ്രതിക്കെതിരെ നടപടി പാടില്ലന്ന് ഇവര്‍ കേസ് സ്റ്റാറ്റസില്‍ രേഖപ്പെടുത്തി. തിരുവനന്തപുരം കരമന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രശാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണയില്‍ ഇരിക്കെയാണ് ഇത്. തട്ടിപ്പു ബോധ്യപ്പെട്ടതോടെ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഭാര്യയെ ചിരവകൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന പേരിലാണ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കഴിഞ്ഞ മാസം ജനുവരി 20ന് ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തൊട്ടടുത്ത ദിവസം കേസ് പരിഗണിച്ച കോടതി, വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. തുടര്‍ന്നു കേസ് പരിഗണിച്ചിരുന്നില്ല. ഇതിനിടെ ഫെബ്രുവരി 12ന് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുമണിയോടെ അഭിഭാഷകന്‍ സ്റ്റേഷനിലെത്തി ഇയാളുടെ അറസ്റ്റ് ഹൈക്കോടതി വിലക്കിയിട്ടുണ്ട് എന്നു കാണിച്ച് കേസ് സ്റ്റാറ്റസ് രേഖ കാണിക്കുകയായിരുന്നു. വാട്‌സാപ് വഴി രേഖ അഭിഭാഷകന്‍ പൊലീസിനു കൈമാറുകയും ചെയ്തു. കേസില്‍ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി അതുവരെ അറസ്റ്റു പോലെയുള്ള നടപടികള്‍ പാടില്ലെന്നു വിലക്കിയിട്ടുണ്ട് എന്നാണ് വിശദീകരിച്ചത്. എന്നാല്‍ പൊലീസ് ഈ രേഖകളുമായി പ്രോസിക്യൂഷനെ ബന്ധപ്പെട്ടപ്പോഴാണ് രേഖ വ്യാജമാണെന്നു കണ്ടെത്തിയത്. രജിസ്ട്രി മുഖേന ഇതു സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്നാണ് അഭിഭാഷകനും പ്രതിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതി റജിസ്ട്രാര്‍ക്കു പരാതി നല്‍കിയിരിക്കുന്നത്. രേഖ വ്യാജമാണെന്നു വ്യക്തമായതോടെ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....