ഗുജറാത്ത് അഹമ്മദാബാദില്‍ സ്ഫോടനം നടത്താന്‍ കേരളത്തില്‍നിന്ന് നാല് ബൈക്കുകള്‍ കടത്തികൊണ്ടുപോയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒരു ബൈക്ക് കൊച്ചി സ്വദേശിയുടെതെന്ന് എന്‍ഐഎ പിന്നീട് സ്ഥിരീകരിച്ചു. സ്ഫോടനത്തില്‍ തകര്‍ന്ന ബൈക്കിന്റെ ഫൊറന്‍സിക് പരിശോധനയില്‍ ലഭിച്ച ഷാസി നമ്പര്‍ പിന്‍തുടര്‍ന്ന് മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് ഉടമയെ തേടി അന്വേഷണ ഉദ്യോഗസ്ഥര്‍ 2012 ജൂണില്‍ കൊച്ചിയിലെത്തി അന്വേഷണം നടത്തുകയും ചെയ്തിരുന്നു. മുംബൈയിലും ഗുജറാത്തിലും പലയിടങ്ങളിലായി സ്ഫോടനത്തിനുപയോഗിച്ച നാലു ബൈക്കുകളുടെ അവശിഷ്ടങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ഫൊറന്‍സിക് പരിശോധന നടത്തിയിരുന്നു. ഇതില്‍ ഒരു ബൈക്കിന്റെ റജിസ്റ്റേര്‍ഡ് ഉടമയെ തേടിയാണ് അന്വേഷണ സംഘം കൊച്ചിയിലെത്തിയത്. ഉടമയുടെ വിവരങ്ങള്‍ തേടിയെത്തിയ സംഘം മട്ടാഞ്ചേരി ആര്‍ടിഒ ഓഫിസ്, കൊച്ചി നഗരസഭാ മേഖലാ ഓഫിസ്, റേഷന്‍കട, സമീപത്തെ വീടുകള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പു നടത്തിയിരുന്നു. 2008 ജൂലൈ 26 ന് അഹമ്മദാബാദിലെ 21 ഇടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരക്കേസില്‍ 13 വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേല്‍ വിധി പറഞ്ഞത്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ വിധിച്ചു. ഇതില്‍ ഷിബിലി, ഷാദുലി, ഷറഫദ്ദീന്‍ എന്നിവര്‍ മലയാളികളാണ്. ഇവര്‍ വാഗമണ്‍, പാനായിക്കുളം ഭീകരവാദ പരീശീലന ക്യാംപുകളില്‍ പങ്കെടുത്തതിന് ശിക്ഷിക്കപ്പെട്ടവരാണെന്നാണ് വിവരം. കേസില്‍ 85 പേരെയാണ് കേസില്‍ ഗുജറാത്ത് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. നിരോധിത സംഘടനയായ സിമിയുടെ ഉപവിഭാഗമായ ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരായ 78 പേര്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതില്‍ ഒരാള്‍ മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....