News Beyond Headlines

30 Thursday
April

പരിശീലനം ലഭിച്ചത് വാഗമണ്ണില്‍; വധശിക്ഷ കിട്ടിയവരില്‍ ഈരാറ്റുപേട്ടക്കാരായ ഇരട്ടകളും

അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസില്‍ പ്രത്യേക കോടതി വധശിക്ഷയ്ക്കു വിധിച്ച 38 പേരില്‍ രണ്ടു പേര്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ ഇരട്ടസഹോദരങ്ങള്‍. പീടിയേക്കല്‍ ഷിബിലി എ.കരീം, ശാദുലി എ.കരീം എന്നിവര്‍ക്കാണ് വധശിക്ഷ. നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണ്‍ തങ്ങള്‍പ്പാറയില്‍ നടത്തിയ ആയുധപരിശീലന ക്യാംപില്‍ ഷിബിലിയും ശാദുലിയും പങ്കെടുത്തതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇവര്‍ക്കു ശിക്ഷയും ലഭിച്ചിരുന്നു. അഹമ്മദാബാദ് സ്‌ഫോടനപരമ്പരയ്ക്കു മുന്നോടിയായി നടന്ന ഈ ക്യാംപിലാണ് സ്‌ഫോടനം നടത്താനുള്ള പരിശീലനം ലഭിച്ചതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 2007 ഡിസംബര്‍ 9 മുതല്‍ 12 വരെ നടന്ന ക്യാംപില്‍ 45 പേര്‍ പങ്കെടുത്തു. അഹമ്മദാബാദ് സ്‌ഫോടന പരമ്പരയുടെ സൂത്രധാരന്‍ ഉള്‍പ്പെടെയുള്ളവരും ക്യാംപിന് എത്തിയിരുന്നു. ക്യാംപിനെത്തിയവര്‍ക്ക് താമസസൗകര്യവും വാഹനവും ഏര്‍പ്പെടുത്തിയത് ഷിബിലിയും ശാദുലിയുമായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതേസമയം, വധശിക്ഷ സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് ഇരുവരുടെയും പിതാവ് പറഞ്ഞു. ഷിബിലിയെയും ശാദുലിയെയും കൂടാതെ കൊണ്ടോട്ടി സ്വദേശി ഷറഫുദീനെയും സ്‌ഫോടനപരമ്പര കേസില്‍ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ട്. മറ്റൊരു മലയാളിയായ ആലുവ സ്വദേശി മുഹമ്മദ് അന്‍സാറിനെ മരണംവരെ ജീവപര്യന്തം ശിക്ഷയ്ക്കു വിധിച്ചു. നേരത്തേ കുറ്റവിമുക്തരാക്കിയ 28 പ്രതികളിലും മൂന്നു മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....