News Beyond Headlines

30 Thursday
April

സൊസൈറ്റി അധ്യക്ഷന്‍ ഞാനാണ്; സ്വപ്നയുടെ നിയമനം അനധികൃതം – എസ്. കൃഷ്ണകുമാര്‍

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന് ജോലിനല്‍കിയ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി (എച്ച്.ആര്‍.ഡി.എസ്)ക്കെതിരേ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്ണകുമാര്‍. സെക്രട്ടറി അജികൃഷ്ണന്‍ സൊസൈറ്റി റാഞ്ചിയിരിക്കുകയാണ്. സ്വപ്നാ സുരേഷിന്റെ നിയമനം അസാധുവാണ്. സൊസൈറ്റിയുടെ ഔദ്യോഗിക അംഗീകാരമില്ല. ബി.ജെ.പി. നേതാവ് അധ്യക്ഷനായിട്ടുള്ള സ്ഥാപനമാണ് സ്വപ്ന സുരേഷിന് ജോലി നല്‍കിയതെന്ന് വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് വിശദീകരണം. സെക്രട്ടറി അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന ക്രമക്കേടുകളും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഒക്ടോബര്‍ 22-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി.ക്കും പരാതികളയച്ചിരുന്നതായി കൃഷ്ണകുമാര്‍ 'മാതൃഭൂമി'യോടു വെളിപ്പെടുത്തി. വിദേശ സംഭാവന നിയന്ത്രണ അതോറിറ്റി (എഫ്.സി.ആര്‍.എ) ഡയറക്ടര്‍ക്ക് ഡിസംബര്‍ 24-നും പരാതി അയച്ചിരുന്നു. നിതി ആയോഗ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും സൊസൈറ്റി രജിസ്ട്രാറിനും മുമ്പാകെയുള്ള രേഖകളില്‍ താനാണ് ഇപ്പോഴും അധ്യക്ഷന്‍. എന്നാല്‍, ഈയിടെ ഏതാനും ജീവനക്കാരുമായി ഒത്തുകളിച്ച് അജികൃഷ്ണന്‍ സൊസൈറ്റിയുടെ അധികാരം പിടിച്ചു. സ്വപ്നാ സുരേഷിന്റെ നിയമനത്തില്‍ ചെയര്‍മാനെന്ന നിലയില്‍ തനിക്ക് അറിവോ ബന്ധമോ ഇല്ല. അധ്യക്ഷനെന്ന നിലയില്‍ തന്റെയോ ബോര്‍ഡിന്റെയോ അംഗീകാരമില്ലാതെ അജികൃഷ്ണന്‍ നടത്തിയതാണ് ആ നിയമനം. അജികൃഷ്ണന്റെ നേതൃത്വത്തില്‍ എച്ച്.ആര്‍.ഡി.എസില്‍ നടക്കുന്ന നിയമവിരുദ്ധ-ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. പ്രതിമാസം 43,000 രൂപ ശമ്പളം തൊടുപുഴ: ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായ ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി സ്വപ്നാ സുരേഷ് ജോലിയില്‍ പ്രവേശിച്ചു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് നിയമനം. പുതിയ ജോലി തന്റെ ജീവിതത്തിലെ രണ്ടാം ഭാഗമാണെന്ന് സ്വപ്ന പ്രതികരിച്ചു. സ്വപ്നയുടെ സാമൂഹിക സേവന രംഗത്തെ താത്പര്യവും കഴിവും പരിഗണിച്ചാണ് സ്ഥാപനത്തില്‍ ജോലി നല്‍കിയതെന്ന് എച്ച്.ആര്‍.ഡി.എസ്.ചീഫ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോയി മാത്യുവും പ്രോജക്ട് മാനേജര്‍ ബിജു കൃഷ്ണനും പറഞ്ഞു. സ്വപ്നയുടെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍ കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്ന സ്വപ്നാ സുരേഷിന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍. എന്‍.ഐ.എ. പ്രത്യേക കോടതിയിലാണ് സ്വപ്നയുടെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വ. സൂരജ് ഇലഞ്ഞിക്കല്‍ അറിയിച്ചത്. കാരണം വ്യക്തമാക്കാതെയാണ് വക്കാലത്ത് ഒഴിഞ്ഞതായി സൂരജ് കോടതിയെ അറിയിച്ചത്. കേസ് നിര്‍ണായകഘട്ടം പിന്നിട്ട സാഹചര്യത്തിലാണ് വക്കാലത്ത് ഒഴിഞ്ഞതെന്നാണ് സൂചന. സ്വപ്നയ്ക്ക് എന്‍.ഐ.എ.യും കസ്റ്റംസും ഇ.ഡി.യും എടുത്ത കേസുകളില്‍ ജാമ്യം ലഭിച്ചിരുന്നു. സ്വപ്നയ്ക്കെതിരേ ചുമത്തിയ കോഫെപോസയും ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിലെല്ലാം സ്വപ്നയ്ക്കുവേണ്ടി ഹാജരായിരുന്നത് അഡ്വ. സൂരജാണ്. ആദ്യം ഹാജരായിരുന്ന അഭിഭാഷകന്‍ ജോ പോള്‍ കേസ് ഒഴിഞ്ഞപ്പോഴാണ് സൂരജ് വക്കാലത്ത് ഏറ്റെടുത്തത്. കേസുകളിലെല്ലാം ജാമ്യം ലഭിച്ച് സ്വപ്ന പുറത്തിറങ്ങിയ സാഹചര്യത്തില്‍ കേസിന്റെ നിര്‍ണായകഘട്ടം പിന്നിട്ടെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. യു.എ.പി.എ. ചുമത്തിയ കേസാണ് എന്‍.ഐ.എ. കോടതിയില്‍ സ്വപ്നയ്ക്കെതിരേയുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....