ഒരാഴ്ച പോലീസിനെ വട്ടംചുറ്റിച്ചെങ്കിലും കസ്റ്റഡി അവസാനിപ്പിക്കുന്ന ദിവസം അമ്പലംമുക്ക് കൊലപാതകത്തിലെ നിര്‍ണായക തെളിവായ കത്തി പോലീസ് കണ്ടെടുത്തു. കൊലപാതകത്തിനുശേഷം പിടിക്കപ്പെട്ടെങ്കിലും പരമാവധി തെളിവുകള്‍ പോലീസിന് ലഭിക്കാതിരിക്കാനുള്ള നീക്കമാണ് പ്രതി രാജേന്ദ്രന്‍ നടത്തിയത്. പോലീസ് തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ് എന്തെങ്കിലും കാര്യങ്ങള്‍ പറയുന്നത്. അതുതന്നെ മറിച്ചും തിരിച്ചും മാറ്റിമാറ്റിയും പറഞ്ഞ് ഇയാള്‍ പോലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. കേസിന്റെ വിചാരണഘട്ടത്തില്‍ തെളിവുകള്‍ പരമാവധി ദുര്‍ബലമാക്കുകയായിരുന്നു കൊടുംകുറ്റവാളിയും നിയമപരമായ അറിവുമുള്ള രാജേന്ദ്രന്റെ ലക്ഷ്യം. Rajendran പ്രതി രാജേന്ദ്രനെ തെളിവെടുപ്പിനായി പേരൂര്‍ക്കടയിലെ കടയില്‍ കൊണ്ടുവന്നപ്പോള്‍ സി.സി.ടി.വി. ദൃശ്യങ്ങളിലൂടെയാണ് പോലീസ് രാജേന്ദ്രനെ കുടുക്കിയത്. എന്നാല്‍, പിടിയിലായ ആദ്യദിവസം പോലീസിനോടു സംസാരിക്കാന്‍ രാജേന്ദ്രന്‍ തയ്യാറായില്ല. പലദിവസം ചോദ്യം ചെയ്തതിനുശേഷമാണ് മാല കാവല്‍ക്കിണറിനുസമീപം അഞ്ചുഗ്രാമത്തില്‍ പണയംവെച്ചുവെന്നത് സമ്മതിച്ചത്. മാലയും പണയം വെച്ച രസീതുകളും കൊലപാതകത്തിനിടെ പരിക്കേറ്റപ്പോള്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതിന്റെ രേഖകളും പോലീസ് കണ്ടെടുത്തിട്ടും പ്രതി പോലീസിനോട് നിസ്സഹകരണം തുടര്‍ന്നു. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും കത്തിയും മാലയോടൊപ്പമുണ്ടായിരുന്ന താലിയും പോലീസില്‍നിന്ന് ഒളിപ്പിക്കാനായിരുന്നു രാജേന്ദ്രന്റെ ശ്രമം. കത്തിയും വസ്ത്രങ്ങളും ഒളിപ്പിച്ച സ്ഥലങ്ങള്‍ കന്യാകുമാരി മുതല്‍ മെഡിക്കല്‍ കോളേജ് വരെ മാറിമാറി പറഞ്ഞു. ഒടുവില്‍ വസ്ത്രങ്ങള്‍ മുട്ടട കുളത്തില്‍നിന്നു കണ്ടെടുത്തെങ്കിലും കത്തി കിട്ടിയില്ല. മെഡിക്കല്‍ കോളേജ് മുതല്‍ ഉള്ളൂര്‍ വരെയുള്ള വിവിധ സ്ഥലങ്ങള്‍ ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് ചോദ്യം ചെയ്യലിന്റെ പല ഘട്ടങ്ങളിലും ഇയാളെ ഈ സ്ഥലങ്ങളില്‍ കൊണ്ടുപോയി. എന്നാല്‍ പറഞ്ഞ സ്ഥലത്തെത്തുമ്പോള്‍ ഇവിടെയല്ലെയെന്ന് പറഞ്ഞ് പോലീസിനെ വഴിതെറ്റിച്ചുകൊണ്ടിരുന്നു. കൊടുംകുറ്റവാളിയായ രാജേന്ദ്രന്‍ കത്തി ഉപേക്ഷിക്കില്ലെന്ന നിലപാടിലേക്ക് ഒടുവില്‍ പോലീസ് എത്തുകയായിരുന്നു. തുടര്‍ന്ന് ചോദ്യങ്ങള്‍ ഈ തരത്തിലേക്കായി. ഇങ്ങനെയാണ് ഇയാള്‍ താമസിക്കുന്ന സ്ഥലത്തുതന്നെ അന്വേഷണം എത്തിയത്. എന്നിട്ടും അവസാന നിമിഷം വരെ കെട്ടിടത്തിന് പിന്നിലെ സ്ഥലം മാറ്റിപ്പറഞ്ഞ് പോലീസിനെ വഴിതെറ്റിക്കാനാണ് പ്രതി ശ്രമിച്ചത്. നിലവില്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ രാജേന്ദ്രന്റെ പങ്ക് വ്യക്തമാക്കുന്നതാണെന്ന് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. പ്രതിയുടെ പോലീസ് കസ്റ്റഡി അവസാനിച്ചു അമ്പലംമുക്കിലെ ചെടിവില്‍പ്പനക്കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്താന്‍ പ്രതി രാജേന്ദ്രന്‍ ഉപയോഗിച്ച കത്തി കണ്ടെത്തി. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ജോലി ചെയ്തിരുന്ന പേരൂര്‍ക്കടയിലെ ചായക്കടയില്‍ ഒളിപ്പിച്ചനിലയിലാണ് കണ്ടെത്തിയത്. പേരൂര്‍ക്കട കുമാര്‍ ടീസ്റ്റാളിന്റെ അടുക്കള പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഭൂനിരപ്പിന്റെ താഴെയുള്ള മുറിയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. ഈ മുറിയില്‍ മുമ്പുണ്ടായിരുന്ന വാഷ്ബെയ്‌സില്‍നിന്നു വെള്ളം ഒഴുകിപ്പോകാന്‍ സ്ഥാപിച്ചിരുന്ന പൈപ്പിനുള്ളിലാണ് കത്തിയുണ്ടായിരുന്നത്. പുറത്ത് കാണാനാകാത്തനിലയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. പൈപ്പ് മുറിച്ചുമാറ്റിയാണ് കത്തി പുറത്തെടുത്തത്. പ്രതിയുമായി പോലീസ് കടയ്ക്ക് പുറത്തെത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ഇയാളെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചായക്കടയ്ക്കു തൊട്ടടുത്ത ഈ കെട്ടിടത്തിന്റെ മുകളിലത്തനിലയിലാണ് പ്രതി രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ താമസിച്ചിരുന്നത്. കെട്ടിടത്തിനുപുറകില്‍ ഏതാനും വീടുകളിലേക്ക് പോകാനുള്ള വഴിയുണ്ട് ഈ ഭാഗത്തേക്ക് കത്തി എറിഞ്ഞുകളഞ്ഞുവെന്നാണ് രാജേന്ദ്രന്‍ രാവിലെ പോലീസിനോടു പറഞ്ഞത്. പ്രതിയുമായി കടയിലെത്തിയ അന്വേഷണസംഘം ഈ ഭാഗത്താണ് ആദ്യം പരിശോധന നടത്തിയത്. എന്നാല്‍ കത്തി കിട്ടാതെ വന്നതോടെ കടയില്‍വെച്ചും രാജേന്ദ്രനെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് പൈപ്പിനുള്ളില്‍ കത്തി ഒളിപ്പിച്ചകാര്യം പറയുന്നത്. ഏഴുദിവസത്തെ പോലീസ് കസ്റ്റഡി കഴിഞ്ഞ് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കി. നിലവിലെ അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം വീണ്ടും ആവശ്യമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പേരൂര്‍ക്കട സി.ഐ. സജികുമാര്‍ പറഞ്ഞു. രാജേന്ദ്രന്‍ മോഷ്ടിച്ച മാല നാഗര്‍കോവിലിനു സമീപം കാവല്‍ക്കിണറിലെ സ്ഥാപനത്തില്‍ പണയംവെച്ചത് അന്വേഷണസംഘം കണ്ടെടുത്തിരുന്നു. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മുട്ടട കുളത്തില്‍നിന്നു ലഭിച്ചു. എന്നാല്‍ മോഷ്ടിച്ച മാലയോടൊപ്പമുണ്ടായിരുന്ന താലി കണ്ടെത്താനായില്ല. ഫെബ്രുവരി ആറിനാണ് മാല മോഷണത്തിനിടയില്‍ രാജേന്ദ്രന്‍ വിനീതയെ കഴുത്തില്‍ക്കുത്തി കൊന്നത്. ഇനി കുറ്റപത്രം; അന്വേഷണം ഇങ്ങനെ ഫെബ്രുവരി-6 ഞായറാഴ്ച അമ്പലംമുക്ക്-കുറവന്‍കോണം റോഡിലെ ടാബ്സ് ഗ്രീന്‍ടെക് എന്ന അലങ്കാരച്ചെടികള്‍ വില്‍ക്കുന്ന കടയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര് സ്വദേശി വിനീതയെ(38) ഞായറാഴ്ച ഉച്ചയ്ക്ക് കടയ്ക്കുള്ളില്‍ കുത്തേറ്റുമരിച്ചനിലയില്‍ കണ്ടെത്തി. ഫെബ്രുവരി-7 മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിനീതയുടെ ബാഗിലുണ്ടായിരുന്ന പണം കവര്‍ച്ച ചെയ്യപ്പെടാത്തതിനാല്‍ കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമം അല്ല എന്ന നിഗമനം. എന്നാല്‍, താലിമാല കാണാനില്ല എന്ന് യുവതിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടു. ഫെബ്രുവരി-8 കൈയില്‍ ചോരപ്പാടുമായി കടയില്‍നിന്നിറങ്ങിവരുന്ന ആളുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഇതുകണ്ട് ആളെ തിരിച്ചറിഞ്ഞ ഓട്ടോഡ്രൈവര്‍ പറഞ്ഞതനുസരിച്ച് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. ഫെബ്രുവരി-9 മുട്ടടയില്‍നിന്ന് ഇയാള്‍ ഒരു സ്‌കൂട്ടറില്‍ കയറുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഈ സ്‌കൂട്ടറുകാരനെ ചോദ്യംചെയ്തതില്‍നിന്ന് ഇയാള്‍ ഉള്ളൂര്‍ ഇറങ്ങിയതായി വിവരം. പ്രതിയെന്ന് സംശയിച്ച ഇയാളുടെ സംസാരത്തെക്കുറിച്ചുള്ള സൂചനകളില്‍നിന്ന് ഇയാള്‍ മലയാളിയല്ലെന്ന് പോലീസ് ഉറപ്പിക്കുന്നു. മറുനാട്ടുകാരുടെ താമസസ്ഥലങ്ങള്‍ ഉള്‍പ്പെടെ കനത്ത നിരീക്ഷണത്തിലാക്കുന്നു. ഫെബ്രുവരി-10 പേരൂര്‍ക്കട ജങ്ഷനു സമീപം ഇയാള്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ ജോലിചെയ്തിരുന്ന കട പോലീസ് കണ്ടെത്തി. അന്ന് രാത്രിതന്നെ തമിഴ്നാട് കാവല്‍കിണറിലെത്തി പ്രതി രാജേന്ദ്രനെ പിടികൂടി. ഫെബ്രുവരി-11 പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്യല്‍. കൊലപാതകത്തിനു പിന്നില്‍ മോഷണശ്രമമാണെന്ന് ഉറപ്പിച്ചു ഫെബ്രുവരി-12 രാജേന്ദ്രനുമായി തമിഴ്നാട്ടിലെത്തി തെളിവെടുപ്പ്. തൊണ്ടിയായ മാല കണ്ടെത്തി. തമിഴ്നാട്ടില്‍ ഇയാള്‍ നടത്തിയ മറ്റ് മൂന്ന് കൊലപാതകങ്ങളുടെ ചുരുളഴിയുന്നു. ഫെബ്രുവരി-13 പ്രതിയുടെ നിസ്സഹകരണം കാരണം തൊണ്ടിമുതല്‍ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം വിഫലമാകുന്നു ഫെബ്രുവരി-14 മുട്ടടയ്ക്കുസമീപമുള്ള കുളത്തില്‍നിന്ന് കൊലപാതകത്തിനുശേഷം ഇയാള്‍ ഉപേക്ഷിച്ച വസ്ത്രം കണ്ടെടുത്തു ഫെബ്രുവരി-15, 16, 17 പ്രധാന തെളിവായ കൊലക്കത്തി കണ്ടെത്താന്‍ പോലീസിന്റെ തീവ്രശ്രമം. വീണ്ടും തമിഴ്നാട്ടില്‍ പോയും അന്വേഷണം. മൂന്നുനാള്‍ പോലീസിനെ പലതവണ രാജേന്ദ്രന്‍ വഴിതെറ്റിച്ചു. ഫെബ്രുവരി-18 കേസിലെ ഏറ്റവും നിര്‍ണായക തെളിവായ കൊലക്കത്തി, പ്രതി താമസിച്ചിരുന്ന കെട്ടിടത്തില്‍നിന്നു കണ്ടെത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....