തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ചെമ്പനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ 7 ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ.ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂര്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചു. കേസ് ഇങ്ങനെ 2006 സെപ്തംബര്‍ 24നാണ് കേസിന് ആസ്പപദമായ സംഭവം. ഒരു സംഘം ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകനായ ചെമ്പനേഴത്ത് രാജുവിന്റെ വീട്ടിലേക്ക് പുലര്‍ച്ചെ രണ്ട് മണിക്ക് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ആര്‍ എസ് എസ് - ബി ജെ പി ആക്രമണത്തില്‍ വെട്ടേറ്റ രാജു കൊല്ലപ്പെടുകയും ചെയ്തു. ഭാര്യയുടെ സഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇതിന് ഒന്നരമാസം മുമ്പ് വിവാഹിതനായ രാജു അവിടെ വിരുന്ന് സല്‍കാരത്തിന് എത്തിയതായിരുന്നു. അവിടെ വച്ചായിരുന്നു ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തില്‍ രാജുവിന്റെ ഭാര്യയ്ക്കും, ഭാര്യ സഹോദരിക്കും പരിക്കേറ്റിരുന്നു. അക്രമം നടത്തിയവര്‍ പരിസരം വിട്ടുപോയിട്ടില്ലെന്ന ഭയം കാരണം രാജുവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ക്കായില്ല. പിന്നീട് വിവരം അറിഞ്ഞെത്തിയവരാണ് രാജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെട്ടേറ്റ് രക്തംവാര്‍ന്നാണ് രാജുമരിച്ചത്. രതീഷ്, ഗിരീഷ്, മനോജ്, രഞ്ജിത്ത്, സുരേന്ദ്രന്‍, കിഷോര്‍, ഷാജി എന്നിവരെയാണ് തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളായ കൊലപാതകം, അന്യായമായി സംഘം ചേരല്‍ തുടങ്ങിയവ കോടതി ശരിവച്ചിരുന്നു. കേസില്‍ 2 പേരെ കോടതി വെറുതെ വിട്ടു. യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന സത്യേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു രാജു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....