News Beyond Headlines

24 Friday
April

‘ശിവശങ്കര്‍ സാറെ, എനിക്കും മക്കള്‍ക്കും അമ്മയ്ക്കും വിഷം തരൂ; മരിക്കാന്‍ സന്തോഷം’

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വീണ്ടും രംഗത്ത്. പുതിയ ജോലിയെക്കുറിച്ചുള്ള വിവാദങ്ങള്‍ക്കു പിന്നിലും ശിവശങ്കറെന്നു സംശയിക്കുന്നു. എച്ച്ആര്‍ഡിഎസിന് ആര്‍എസ്എസ് ബന്ധമുള്ളതായി അറിയില്ല. താന്‍ ഉപദ്രവിക്കുമെന്ന പേടിയാണ് വിമര്‍ശകര്‍ക്ക്. ജീവിക്കാന്‍ അനുവദിക്കണമെന്ന് അത്തരക്കാരോട് അപേക്ഷിക്കുന്നതായും സ്വപ്ന സുരേഷ് പറഞ്ഞു. എച്ച്ആര്‍ഡിഎസിന് രാഷ്ട്രീയ ബന്ധമെന്ന ആരോപണം സ്വപ്ന തള്ളി. 'അവര്‍ നല്‍കിയ ഓഫര്‍ ഞാന്‍ സ്വീകരിക്കുകയായിരുന്നു. അവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടോ എന്നൊന്നും എനിക്കറിയില്ല. ജീവിക്കാന്‍ നിവൃത്തി ഇല്ലാതെ നില്‍ക്കുന്ന എനിക്ക് ഫില്‍റ്റര്‍ ചെയ്‌തെടുക്കാന്‍ ഒരുപാട് അവസരങ്ങളൊന്നുമില്ല'- സ്വപ്ന പറഞ്ഞു. ശിവശങ്കറിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളിലും ഉറച്ചു നില്‍ക്കുന്നതായി പറഞ്ഞ സ്വപ്ന വിമര്‍ശനം കടുപ്പിച്ചു. 'ഇപ്പോഴത്തെ എല്ലാ ആരോപണങ്ങള്‍ക്കു പിന്നിലും എന്തൊക്കെയോ ഉദ്ദേശ്യങ്ങള്‍ ഉണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ എനിക്ക് ശിവശങ്കര്‍ സാറിനോട് മാധ്യമങ്ങളിലൂടെ പറയാനുള്ളത്, നിങ്ങള്‍ക്ക് എന്നെ കൊല്ലാനുള്ള എല്ലാ അവകാശവുമുണ്ട്. നിങ്ങള്‍ വന്ന് എനിക്കും കുട്ടികള്‍ക്കും അമ്മയ്ക്കും കുറച്ചു വിഷം നല്‍കി കൊല്ലുക. നിങ്ങള്‍ നല്‍കുന്ന വിഷം കഴിച്ചു മരിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അല്ലാതെ ഇങ്ങനെ ചെയ്യരുത്.'- സ്വപ്ന പറഞ്ഞു. ആക്ഷേപം ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെയും അവര്‍ പൊട്ടിത്തെറിച്ചു. 'ഒരു സ്ത്രീയെ അല്ലെങ്കില്‍ ഒരു അമ്മയെ ജീവിക്കാന്‍ അനുവദിക്കാതെ വീണ്ടുംവീണ്ടും ദ്രോഹിച്ചു കൊണ്ടിരിക്കുന്നവരോട് ഉത്തരം പറയേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എന്നെ ഒന്നു ജീവിക്കാന്‍ അനുവദിക്ക്. ഞാന്‍ ആരെയും ഒരു രീതിയിലും ബുദ്ധിമുട്ടിക്കില്ല. ജോലിയില്‍ മാറ്റമൊന്നുമില്ലെന്നു കമ്പനി അറിയിച്ചിട്ടുണ്ട്'- സ്വപ്ന വ്യക്തമാക്കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....