News Beyond Headlines

31 Wednesday
December

നാടിനെ നടുക്കിയ കൊല; ഉമ്മര്‍, ഫാത്തിമ വധത്തിന്റെ ചുരുളഴിഞ്ഞതെങ്ങനെ?

നാടിനെ നടുക്കിയ കൊലപാതകവിവരമറിഞ്ഞു പൊലീസ് സംഘം മാനന്തവാടിയില്‍നിന്നു പുറപ്പെട്ടെത്തുമ്പോള്‍ കണ്ടത്തുവയല്‍ പൂരിഞ്ഞി വാഴയില്‍ വീടിനു ചുറ്റും വലിയ ആള്‍ക്കൂട്ടമായിരുന്നു. ദമ്പതികളായ ഉമ്മര്‍ (28), ഭാര്യ ഫാത്തിമ (20) എന്നിവരെ 2018 ജൂലായ് 16നു രാവിലെ എട്ടരയോടെയാണു തലയ്ക്കും കഴുത്തിനും വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 3 മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സംഭവസ്ഥലത്തു പ്രത്യക്ഷ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ നടന്ന ഇരട്ടക്കൊല അന്വേഷണത്തിന്റെ ആദ്യദിനം തന്നെ പൊലീസിനു മുന്‍പില്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍ ഏറെ. ആരും ശത്രുക്കളില്ലാത്ത, ആരോടും ശത്രുതയില്ലാത്ത രണ്ടുപേരാണു മരിച്ചിരിക്കുന്നത്. ആയുധങ്ങളൊന്നും സംഭവസ്ഥലത്തുനിന്നു കണ്ടെത്താനുമായില്ല. മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ നാലു ടീമായി തിരഞ്ഞ് അന്വേഷണം ആരംഭിച്ചു. നിര്‍ണായകമായത് പ്രതി മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഫാത്തിമയുടെ ഫോണ്‍ പ്രതി കോഴിക്കോട് തൊട്ടില്‍പാലം മരുതോറയില്‍ വിശ്വനാഥന്‍ കൈക്കലാക്കിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. ഈ ഫോണ്‍ കാണാതായ വിവരം ഏറെ നാള്‍ കഴിഞ്ഞാണു പൊലീസിനു മനസ്സിലായത്. സൈബര്‍ വിഭാഗം പലതവണ അന്വേഷിച്ചെങ്കിലും ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനായിരുന്നില്ല. ഒടുവിലെപ്പോഴോ വിശ്വനാഥന്‍ ഫാത്തിമയുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തു. അങ്ങനെ, കൊലപാതകം നടന്നു രണ്ടു മാസത്തിനുശേഷം പൊലീസ് കൊലപാതകിയുടെ പിന്നാലെയെത്തുകയും ചെയ്തു. ഫാത്തിമയുടെ സ്വര്‍ണം കുറ്റ്യാടിയിലെ കടയില്‍ വിറ്റു പ്രതി ബാധ്യതകളെല്ലാം തീര്‍ത്തിരുന്നു. സെപ്റ്റംബര്‍ 18നായിരുന്നു വിശ്വനാഥന്റെ അറസ്റ്റ്. ആദ്യം ഏറെ വിമര്‍ശനമുയര്‍ന്നെങ്കിലും പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയ പൊലീസിന് അഭിനന്ദനാര്‍ഹമായ നേട്ടമായി ഇത്. വട്ടംചുറ്റിച്ച് ഹെല്‍മെറ്റും ചീപ്പും പ്രത്യക്ഷത്തില്‍ തെളിവുകളൊന്നും അവശേഷിപ്പിച്ചില്ലെന്നതിനാല്‍ ആദ്യഘട്ടങ്ങളില്‍ അല്‍പം പതിയെയാണ് പൊലീസ് അന്വേഷണം നടന്നത്. കൊല നടന്ന വീട്ടില്‍നിന്നു കണ്ടെത്തിയ ഹെല്‍മെറ്റും ചീപ്പും പ്രതിയുടേതല്ലെന്നറിയാനുള്ള പരിശോധനയായിരുന്നു ആദ്യം. ആ ഹെല്‍മെറ്റ് പ്രദേശത്തെ ഒരു പൊതുപ്രവര്‍ത്തകന്റെയായിരുന്നുവെന്നതു വലിയ വിവാദങ്ങളാണു നാട്ടില്‍ ഉയര്‍ത്തിയത്. ഒടുവില്‍ യഥാര്‍ഥ പ്രതിയിലേക്കു പൊലീസ് എത്തിയപ്പോള്‍ വിവാദത്തിന് അറുതിയായെങ്കിലും അത്രയും കാലം ഈ പൊതുപ്രവര്‍ത്തകന്‍ നേരിട്ട സമ്മര്‍ദം വളരെ വലുതായിരുന്നു. ദമ്പതികള്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതു നേരില്‍ക്കണ്ട ബന്ധുക്കള്‍ വിവരമറിയിച്ചപ്പോള്‍ സ്‌കൂട്ടറില്‍ വാഴയില്‍ വീട്ടിലേക്ക് ആദ്യമെത്തിയത് ഇദ്ദേഹമായിരുന്നു. വിവരം പൊലീസിനെയും മറ്റുള്ളവരെയും അറിയിക്കാനുള്ള വെപ്രാളത്തില്‍ ഹെല്‍മെറ്റ് എടുക്കാന്‍ മറന്നു. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോള്‍ ഈ ഹെല്‍മെറ്റ് വീട്ടുകാരുടേതല്ലെന്നു മറുപടിയും കിട്ടി. ആരുടെ ഹെല്‍മെറ്റാണെന്ന് ആദ്യം ആര്‍ക്കും മനസ്സിലായിരുന്നതുമില്ല. പിന്നീടു പൊതുപ്രവര്‍ത്തകനെ ചോദ്യം ചെയ്തിരുന്നു. ആദ്യം സംശയിച്ചത് നിരപരാധികളെ ഉമ്മറിന്റെയും ഫാത്തിമയുടെയും കിടപ്പറയുടെ വാതില്‍ അകത്തുനിന്നു പൂട്ടാവുന്നതാണ്. എന്നാല്‍, ഇതു തുറന്നുകിടന്ന നിലയിലായിരുന്നു. ഉമ്മറിന്റെ മാതാവ് ആയിഷ രാവിലെ വീട്ടിലെത്തിയപ്പോള്‍ അടുക്കള വാതിലുള്‍പ്പെടെ വീടിന്റെ മൂന്നു വാതിലുകളും തുറന്നുകിടക്കുന്നതായാണു കണ്ടത്. എന്നാല്‍, വീടിന്റെ മുന്‍വാതില്‍ ഉള്ളില്‍നിന്ന് അടച്ചുപൂട്ടിയ നിലയിലുമായിരുന്നു. പരിചയക്കാരാരെങ്കിലും കൃത്യത്തിലുള്‍പ്പെട്ടിരിക്കാനുള്ള സാധ്യത പൊലീസ് അന്വേഷിച്ചു. കൃത്യം നടന്ന മുറിയുടെ എതിര്‍വശത്തുള്ള ഹാളിനോടു ചേര്‍ന്നാണ് അടുക്കള. ഇവിടെയുണ്ടായിരുന്ന മുളകുപൊടി കിടപ്പറയിലും അടുക്കളവാതില്‍പ്പടിയിലും വിതറിയിരിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇതില്‍നിന്ന്, കുറ്റവാളി ഏറെ നേരം വീട്ടിനുള്ളില്‍ ചെലവഴിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തിലെത്തി. വെള്ളമുണ്ടയിലും പരിസരപ്രദേശങ്ങളിലും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയവരെ ചുറ്റിപ്പറ്റിയും അന്വഷണം നടന്നു. ഇതരസംസ്ഥാനക്കാരെ ചുറ്റിപ്പറ്റിയും അന്വേഷണമുണ്ടായി. സംശയം തോന്നിയവരുടെ വിരലടയാളം പൊലീസ് ശേഖരിച്ചു. പ്രദേശത്തെ നിരീക്ഷണക്യാമറ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. കൊലപാതകം നടന്ന സമയത്ത് ഈ പരിധിയില്‍ നടന്ന മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളെക്കുറിച്ചും അന്വേഷണം നടന്നു. തുറന്നുകിടന്ന വാതിലും തെളിച്ചിട്ടിരുന്ന ലൈറ്റുകളുമാണ് മോഷണം നടത്താനുള്ള വീടായി വാഴയില്‍ വീട് തിരഞ്ഞെടുക്കാന്‍ വിശ്വനാഥനെ പ്രേരിപ്പിച്ചതെന്നു പിന്നീട് പൊലീസ് കണ്ടെത്തി. മോഷണം പതിവാക്കിയ ആളായിരുന്നു വിശ്വനാഥന്‍. സ്ത്രീപീഡനം, വിശ്വാസവഞ്ചന കേസുകളിലും പ്രതി. ചൊക്ലി, കുറ്റ്യാടി, തൊട്ടില്‍പാലം സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നു. ഇടയ്ക്കിടെ മാനന്തവാടിയിലെത്തി ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി വില്‍ക്കുന്ന പരിപാടിയുണ്ടായിരുന്നു ഇയാള്‍ക്ക്. കൊലപാതക ദിവസം ലോട്ടറി വാങ്ങാനാണു തൊട്ടില്‍പാലത്തുനിന്നു മാനന്തവാടി ബസില്‍ കയറിയതെന്നാണ് വിശ്വനാഥന്‍ പൊലീസിനോടു പറഞ്ഞത്. ഒരു കുപ്പി മദ്യവുമായാണ് കെഎസ്ആര്‍ടിസിയില്‍ കയറിയത്. മദ്യപിച്ച് ലക്കുകെട്ട് കണ്ടത്തുവയല്‍ പൂരിഞ്ഞി ബസ് സ്റ്റോപ്പില്‍ ഇറങ്ങി. അവിടെയിരുന്നു മദ്യപിച്ചശേഷം വിശ്വനാഥന്‍ ബാക്കിവന്ന മദ്യക്കുപ്പിയുമായി നിരവില്‍പുഴ റൂട്ടില്‍ തിരികെ നടന്നുതുടങ്ങി. ലൈറ്റ് കണ്ട വീ്ട്ടിലേക്കു കയറിച്ചെന്നു. മുന്‍വാതിലിലൂടെ അകത്തുകടന്നപ്പോള്‍ കട്ടിലില്‍ ഉറങ്ങിക്കിടക്കുന്ന ദമ്പതികളെ കാണുകയും കൃത്യം നടത്തി മുങ്ങുകയും ചെയ്തു. പ്രധാനമായും 3 സംശയങ്ങളാണ് പൊലീസീന് ഉണ്ടായിരുന്നത് കൊലയിലേക്കു നയിക്കാനിടയുള്ള ഏറ്റവും നിസ്സാരമെന്നു തോന്നാവുന്ന കാരണങ്ങള്‍ പോലും തള്ളിക്കളയാതെയാണ് പൊലീസ് അന്വേഷണം നടന്നത്. പ്രധാനമായും മൂന്നു സംശയങ്ങളാണ് അന്വേഷണസംഘത്തിനുണ്ടായിരുന്നത്. മോഷണം കൊല്ലപ്പെട്ട ഫാത്തിമയുടെ മാല, മൂന്നു വളകള്‍, ബ്രേസ്ലെറ്റ്, രണ്ടു പാദസരങ്ങള്‍ എന്നിവ നഷ്ടപ്പെട്ടത് ഇതിലേക്കു വഴിതെളിച്ചു. ഈ ആഭരണങ്ങള്‍ ഒടുവില്‍ പ്രതി വിശ്വനാഥന്‍ വിറ്റ സ്വര്‍ണക്കടയില്‍നിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു. വ്യക്തിവൈരാഗ്യം ഇതിലേക്കു നയിക്കുന്ന വ്യക്തമായ സൂചനകളൊന്നും പൊലീസിനു ലഭിച്ചില്ല. ആരോടും വഴക്കുണ്ടാക്കുന്ന പ്രകൃതക്കാരനായിരുന്നില്ല കൊല്ലപ്പെട്ട ഉമ്മര്‍. എങ്കിലും സാധ്യത പരിശോധിച്ചു. ആളുമാറിയുള്ള കൊലപാതകം ആഴത്തിലുള്ള വെട്ടുകളാണു മൃതദേഹങ്ങളിലുണ്ടായിരുന്നത്. പ്രഫഷനല്‍, ക്വട്ടേഷന്‍ സംഘങ്ങളുടെ രീതിക്കു സമം. കമ്പിവടി ഉപയോഗിച്ചാണു കൊല നടത്തിയത്. വീടിനു സമീപത്തെ കമുകിന്‍ തോട്ടത്തില്‍നിന്ന് ഈ ആയുധം പിന്നീടു കണ്ടെടുത്തു. മൃതദേഹങ്ങള്‍ ആദ്യം കണ്ടത് ഉമ്മറിന്റെ മാതാവ് ആയിഷ മുനീറിന്റെ പുതിയ വീട്ടില്‍ അന്തിയുറങ്ങിയ ശേഷം രാവിലെ എട്ടരയോടെ തറവാടായ വാഴയില്‍ വീട്ടിലേക്കെത്തിയ മാതാവ് ആയിഷയാണ് ഇളയമകന്‍ ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും മൃതദേഹം ആദ്യം കണ്ടത്. മുനീര്‍ വിദേശത്തായതിനാല്‍ രാത്രിയില്‍ മുനീറിന്റെ ഭാര്യയ്ക്കു കൂട്ടുകിടക്കാന്‍ പോയതായിരുന്നു ആയിഷ. ആയിഷയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാരും ബന്ധുക്കളും ഓടിയെത്തി. അതിക്രൂരമായി കൊല്ലപ്പെട്ട മകന്റെയും മരുമകളുടെയും മൃതദേഹങ്ങള്‍ കണ്ട ആ മാതാവ് പിന്നീട് ബോധരഹിതയായി നിലത്തുവീണു. കട്ടിലില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഉമ്മറിന്റെ മൃതദേഹം. തൊട്ടടുത്തു തന്നെ മലര്‍ന്നു കിടക്കുന്ന നിലയില്‍ ഫാത്തിമയുടെ മൃതദേഹവും കണ്ടെത്തി. പൊലീസ് നായയെ അകറ്റി, ഫലിക്കാതെ വിശ്വനാഥന്റെ മുളകുപൊടി തന്ത്രം അടുക്കളവാതിലിനു സമീപം മുളകുപൊടി വിതറിയാണ് വിശ്വനാഥന്‍ മടങ്ങിയത്. കണ്ണില്‍ മുളകുപൊടി വിതറി മോഷണം നടത്തുന്നതു ചില കള്ളന്മാരുടെ പതിവു ശൈലിയാണെന്നതിനാല്‍ കൊലയ്ക്കു പിന്നില്‍ മോഷണമാണെന്ന നിഗമനമായിരുന്നു പൊലീസിന്. പൊലീസ് നായയെ വഴിതിരിച്ചുവിടാനും മുളകുപൊടി ഉപയോഗിക്കാം. മണം പിടിച്ചെത്തിയ പൊലീസ് നായ മുളകുപൊടി വിതറിയ ഭാഗത്തേക്കു വന്നതുമില്ല. വീടിനു താഴെയുള്ള റോഡില്‍നിന്നു സമീപത്തെ കവല വരെ ഓടിയ നായ തൊട്ടടുത്തുള്ള അങ്കണവാടിയുടെ മുന്‍പിലെ കലുങ്കിനടുത്തുനിന്നു തിരികെ വന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....