News Beyond Headlines

24 Friday
April

സേനയില്‍ ലൈംഗികചൂഷണമെന്ന മുന്‍ ഡിജിപിയുടെ പരാമര്‍ശം; വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് എതിരെ വിമര്‍ശനവുമായി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. സേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മനോവീര്യം കെടുത്താനും കുടുംബത്തില്‍ അസ്വസ്ഥത വളര്‍ത്താനും മുന്‍ ഡിജിപി ശ്രമിക്കുന്നുവെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പറഞ്ഞു. ഒരു അഭിമുഖത്തില്‍ മുന്‍ ഡിജിപി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് എതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. സേനയില്‍ ലൈഗിംക ചൂഷണം നടക്കുന്നുവെന്നായിരുന്നു ആര്‍ ശ്രീലേഖയുടെ പരാമര്‍ശം. വനിതാ എസ്‌ഐയോട് ഡിഐജി മോശമായി പെരുമാറി എന്ന് ആര്‍ ശ്രീലേഖ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതില്‍ എന്തു നടപടിയാണ് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ സ്വീകരിച്ചതെന്നും പോസ്റ്റില്‍ ചോദ്യം. ഡിഐജിയുടെ പേര് വെളിപ്പടുത്താത്തതിനാല്‍ മുതിര്‍ന്ന ഐപിഎസുകാര്‍ പലരും സംശയത്തിന്റെ നിഴലിലാണ്. പൊലീസിലെ സഹോദരിമാരുടെ ജീവിതം തകര്‍ക്കുന്ന രീതിയിലാണ് മുന്‍ ഡിജിപിയുടെ പരാമര്‍ശം. സര്‍വീസില്‍ ഒന്നും ചെയ്യാതെ വിരമിച്ച ശേഷം അതിരുകടന്ന വാക്കുകള്‍ പറഞ്ഞ് നടക്കരുതെന്നും സംഘടന ജന.സെക്രട്ടറി പോസ്റ്റില്‍ പറയുന്നു. കേരളത്തിലെ പൊലീസ് സോംഗങ്ങള്‍ ഒന്നാകെ ബഹുമാനിക്കുന്ന വനിതാ ഉദ്യോഗസ്ഥയാണ് ഐപിഎസ് അസോസിയേഷന്‍ സെക്രട്ടറി ഹര്‍ഷിത അത്തല്ലൂരിയെന്നും സംഘടനയുടെ മറുപടി. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഒരു വനിതാ എസ്‌ഐയോട് ഒരു ഡിഐജി മോശമായി പെരുമാറി എന്ന് മാഡം പറയുന്നത് കേട്ടു. ഒരു ഡിഐജി അത്തരത്തില്‍ തന്റെ സബോര്‍ഡിനേറ്റിനോട് മോശമായി പെരുമാറി എന്ന കാര്യം അറിഞ്ഞിട്ട് അതില്‍ എന്ത് നടപടി മാഡം സ്വീകരിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. അത്തരം ഒരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ തന്നെ അത് 1990 കളുടെ ആദ്യം നടന്നതാണ് എന്നാണ് സംസാരിത്തിലൂടെ നമുക്ക് ബോധ്യമാകുന്നത്. മാത്രമല്ല ഈ പറഞ്ഞ കാര്യത്തില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍ അത് മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിച്ചതിലൂടെ തീര്‍ത്തും നിരുത്തരവാദിത്വത്തോടെയുള്ള സര്‍വ്വീസ് ജീവിതമായിരുന്നു തന്റേതെന്ന് മാഡം സ്വയം വിളിച്ചു പറയുകയായിരുന്നില്ലേ. പൊലീസ് ജോലികളുടെ ഭാഗമായി രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന സാഹചര്യമാണ്. വനിതകളുടെ സാന്നിധ്യം അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ ജോലിക്കായി അര്‍ദ്ധരാത്രികളില്‍ പോലും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്ന് സ്റ്റേഷനുകളിലേക്ക് വിളിപ്പിക്കേണ്ടി വരുന്ന സാഹചര്യം ചിലയിടത്തെങ്കിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുപോലെ ഡ്യൂട്ടി കഴിഞ്ഞ് അര്‍ദ്ധരാത്രികളില്‍ തിരിച്ച് വീട്ടിലേക്ക് പോകേണ്ട സാഹചര്യവും ഉണ്ടാകുന്നുണ്ട്. പൊതുസമൂഹത്തിനായി ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴില്‍ മേഖലയാണ് പൊലീസ് എന്ന ബോധം പോലും ഇല്ലാതെയാണ് ഇങ്ങനെ ഒരു പരാമര്‍ശം മാഡത്തില്‍ നിന്നും ഉണ്ടായത്. ഇത്തരം ജല്‍പ്പനങ്ങളിലൂടെ അസ്വാരസ്യങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും ഒരു പക്ഷേ ഉണ്ടാകാം എന്നത് മാഡം ഓര്‍ക്കേണ്ടതായിരുന്നു. അഥവാ ഇങ്ങനെ ആരെങ്കിലും പെരുമാറുന്ന സഹചര്യം ഉണ്ടായാല്‍ അതിനെ സധൈര്യം നേരിടാന്‍ തന്റേടമുള്ളവരാണ് കേരള പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ എന്ന് അഭിമാനത്തോടെ പറയാനും ആഗ്രഹിക്കുന്നു. അതുപോലെ ഇങ്ങനെ പെരുമാറിയ ഡിഐജിയുടെ പേര് വെളിപ്പെടുത്താത്തതിലൂടെ ശ്രീമതി. ആര്‍ ശ്രീലേഖ അവര്‍കള്‍ സര്‍വീസില്‍ കയറിയ അന്നു മുതല്‍ വിരമിക്കുന്നതുവരെ സര്‍വ്വീസില്‍ ഉണ്ടായിരുന്ന മുഴുവന്‍ ഐപിഎസ് ഉദ്യോഗസ്ഥന്മാരേയും അപകീര്‍ത്തിപ്പെടുത്തുന്നതിനും കാരണമായി എന്നത് പറയാതിരിക്കാന്‍ കഴിയില്ല. ലോകമെങ്ങും സേനാ വിഭാഗങ്ങള്‍ പുരുഷാധിപത്യത്തിന്റെ കേന്ദ്രങ്ങള്‍ ആയിരുന്നു. അതില്‍ മാറ്റം വന്ന് തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പൂര്‍ണ്ണവുമായിട്ടില്ല. കേരളത്തില്‍ പൊലീസിന്റെ താഴെത്തട്ടില്‍ മാത്രമായിരുന്നു ആദ്യ കാലത്ത് വനിതകള്‍ ഉണ്ടായിരുന്നത്. കേരളപ്പിറവിക്ക് ശേഷമാണ് പൊലീസ് സേനയില്‍ വനിതാ സാന്നിധ്യം കൂടി കൂടി വന്നത്. അതില്‍ ഐപിഎസ് തലത്തില്‍ കേരളത്തില്‍ ആദ്യമായി വന്ന വനിതാ ഉദ്യോഗസ്ഥ തന്നെയാണ് ആദ്യമായി വിരമിച്ച വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും. അവര്‍ തന്നെ വിരമിച്ച ശേഷം കേരള പൊലീസിലെ മുഴുവന്‍ സഹോദരിമാരുടേയും ജീവിതത്തെ സംശയ നിഴലില്‍ നിര്‍ത്തുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങള്‍ ഈ ഇന്റര്‍വ്യൂവിലൂടെ നടത്തിയത് അതിരുകടന്നു പോയി എന്ന് വേദനയോടെ പറയട്ടെ. നിലവില്‍ കേരളത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരില്‍ നിരവധി വനിതകളുമുണ്ട്. ഐപിഎസ് അസോസിയേഷന്റെ സെക്രട്ടറി പദത്തിലുള്ളത് ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ് അവര്‍കളാണ്. കേരളത്തില്‍ റാങ്ക് വ്യത്യാസം ഇല്ലാതെ 100% ജീവനക്കാരും പൂര്‍ണ്ണമായും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയാണ് ശ്രീമതി. ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ് എന്ന് അഭിമാനത്തോടെ പറയാന്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരെല്ലാം തന്നെ മികവോടെ പ്രവര്‍ത്തിക്കുന്ന, എല്ലാവരും അംഗീകരിക്കുന്നവര്‍ തന്നെയാണ് എന്ന കാര്യത്തിലും സേനാംഗങ്ങള്‍ക്ക് സംശയമില്ല. ലിംഗ വ്യത്യാസമില്ലാതെ സബ് ഇന്‍സ്പക്ടര്‍ നിയമനം പോലും ആരംഭിച്ച നാടാണ് കേരളം. സിവില്‍ പൊലീസ് ഓഫീസര്‍ വിഭാഗത്തിലും ലിംഗ വ്യത്യാസമില്ലാതെ നിയമനം നടത്തണം എന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്ന പൊലീസ് സംഘടനകള്‍ ഉള്ള നാടാണ് കേരളം. ഈ നാട്ടിലാണ് പൊലീസ് വകുപ്പിലെ വനിതകള്‍ പീഡനങ്ങള്‍ക്ക് വിധേയരാകുന്നു എന്ന ഒരടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഒരു ചാനല്‍ ചര്‍ച്ചയിലൂടെ സ്വയം വിളിച്ചു പറഞ്ഞ് ഡിജിപി സ്ഥാനത്തിരുന്ന് വിരമിച്ചൊരാള്‍ അപഹാസ്യയാകുന്നതത്. അതുപോലെ തന്നെ പൊലീസ് അസോസിയേഷനുകളേയും ഒരു അടിസ്ഥാനവുമില്ലാതെ അക്ഷേപിക്കുന്നതും കേട്ടു. ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. 1979 മുതല്‍ കേരളത്തില്‍ പൊലീസ് അസോസിയേഷനുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജീവനക്കാരുടെ ആവശ്യങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അവരുടെ ആത്മാഭിമാനവും മാന്യമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കാനും സംഘടനകള്‍ മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 2005 ല്‍ എംജി കോളേജില്‍ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഉന്നത ഉദ്യോഗസ്ഥന്റെ നടപടിക്കെതിരേയും 2017 ല്‍ ഗവാസ്‌കര്‍ എന്ന പൊലീസ് ഡ്രൈവറെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ മകള്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ അതിനെതിരേയും സംഘടനകള്‍ കൈക്കൊണ്ട നിലപാട് പൊതുസമൂഹത്തിന് അറിയാവുന്നതാണല്ലോ?. ഇത്തരത്തില്‍ നിലപാടുകള്‍ എടുക്കുന്ന പൊലീസ് സംഘടനകള്‍ ഉള്ള കേരളത്തില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ മേലുദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യം ഉണ്ടായതായി അറിവായാല്‍ ഏത് തരത്തിലായിരിക്കും സംഘടനകള്‍ പ്രതികരിക്കുന്നത് എന്ന് ചിന്തിച്ചു നോക്കിയാല്‍ നന്നായിരിക്കും എന്ന് മാത്രമേ പറയാന്‍ ആഗ്രഹിക്കുന്നുള്ളൂ. സര്‍വ്വീസില്‍ ഇരിക്കെ ചെയ്യാന്‍ കഴിയുന്നത് ആത്മാര്‍ത്ഥമായി ചെയ്യുക. സര്‍വ്വീസില്‍ വിരാജിച്ച്, ഒന്നും ചെയ്യാന്‍ കഴിയാതെ വിരമിച്ച ശേഷം പൊലീസ് സംവിധാനത്തെ ആകെത്തന്നെ തകര്‍ക്കുക എന്ന രീതിയില്‍ തരം താഴാതിരിക്കുക. ഇത് മാത്രമാണ് ഈ ഇന്റര്‍വ്യൂവിന് മറുപടിയായി കേരളത്തിലെ പൊലീസ് സമൂഹത്തിന് ബഹുമാനപ്പെട്ട മുന്‍ ഡിജിപിയോട് പറയാനുള്ളത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....