തലശ്ശേരി: പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചുപേരടങ്ങുന്ന സംഘമെന്ന് സഹോദരന്‍. പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്നും ഹരിദാസന്റെ നിലവിളി കേട്ടാണ് സംഭവമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ''ഹരിദാസന്‍ പണിക്ക് പോയിട്ട് വരാത്തതിനാല്‍ ഞാന്‍ ഇവിടെയുണ്ടായിരുന്നു. ഒന്നരമണിയോടെ ഉറങ്ങിപ്പോയി. അപ്പോള്‍ ഒച്ച കേട്ടാണ് വാതില്‍തുറന്നുനോക്കിയത്. വെട്ടിയിട്ട് ആള്‍ക്കാര്‍ പോകുന്നതാണ് കണ്ടത്. ഹരിദാസന്‍ വെട്ടേറ്റ് നിലത്തുകിടക്കുകയായിരുന്നു. ഉടന്‍തന്നെ സുഹൃത്തിനെ വിളിച്ച് വണ്ടിയില്‍ ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു', സഹോദരന്‍ പറഞ്ഞു. അക്രമിസംഘത്തില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നതെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാനാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത് നിസ്സാരപ്രശ്നങ്ങള്‍ മാത്രമായിരുന്നെന്നും സഹോദരന്‍ പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സജീവ സി.പി.എം. പ്രവര്‍ത്തകനായ കൊരമ്പയില്‍ താഴെകുനിയില്‍ ഹരിദാസനെ (54) ഒരു സംഘം വെട്ടിക്കൊന്നത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍, ജോലി കഴിഞ്ഞ് വരുമ്പോള്‍ വീടിന് മുന്നില്‍ പതിയിരുന്ന സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഹരിദാസന്റെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. ഇടതുകാല്‍ വെട്ടിമാറ്റുകയും ചെയ്തു. വെട്ടിമാറ്റിയ കാല്‍ പിന്നീട് പോലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം നിലവില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം വിലാപയാത്രയായി പുന്നോലിലെ വീട്ടില്‍ എത്തിക്കും. വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. സംഭവത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹിയിലും സി.പി.എം. ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. അതേസമയം, കൊലപാതകത്തില്‍ ബി.ജെ.പി.ക്ക് പങ്കില്ലെന്ന് ജില്ലാ പ്രസിഡന്റും പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെയും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, തലശ്ശേരി എ.എസ്.പി. തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....