മഞ്ചേരി : കോടതി വരാന്തയില്‍ ഏഴു വയസായ കുഞ്ഞിനെയും വയോധികയെയും അടക്കം നാലു പേരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഞ്ചേരി പത്തപ്പിരിയം നീരുല്‍പ്പന്‍ സിദ്‌റത്തുല്‍ മുന്‍തഹ (40)യുടെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരിയുടെ മുന്‍ഭര്‍ത്താവ് ആലുവ മാളികംപീടിക അറക്കല്‍ വീട്ടില്‍ താരീഖ് (53), സഹോദരങ്ങളായ നീരുല്‍പ്പന്‍ വലീദ് സമാന്‍, യുസ് രി എന്നിവരാണ് പ്രതികള്‍. മലപ്പുറം കുടുംബ കോടതി പരിസരത്താണ് കേസിന്നാസ്പദമായ സംഭവം. കുടുംബ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായതായിരുന്നു സിദ്‌റത്തുല്‍ മുന്‍തഹ. അമ്മാവന്‍ യൂസുഫലിയും മാതാവ് മൈമൂനയും മകള്‍ ഫാത്തിമയെന്ന ഏഴുമാസം പ്രായമുളള കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കേസ് കഴിഞ്ഞ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ പ്രതികള്‍ അക്രമിക്കുകയായിരുന്നു. അക്രമത്തില്‍ കൈകുഞ്ഞിന്റെ ഇടതു കണ്ണിനു താഴെ ചാവി കൊണ്ടുള്ള കുത്തേറ്റു. പരാതിക്കാരിയുടെ കാറിനും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പടുത്തിയതായും പരാതിയിലുണ്ട്. ഇതിനിടെ പരാതിക്കാരിയുടെ അഭിഭാഷകന്‍ പുറത്ത് അക്രമം നടക്കുന്ന വിവരം ജഡ്ജിയെ ധരിപ്പിച്ചു. പരാതി നല്‍കാനായി ഡിവൈഎസ്പി ഓഫീസിലേക്ക് തിരിച്ച കുടുംബത്തെ ജഡ്ജി തിരികെ വിളിക്കുകയും പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് പ്രൊട്ടക്ഷന് ഏര്‍പ്പാടാക്കുകയും ചെയ്തു. പൊലീസുകാരുടെ സംരക്ഷണയിലാണ് കുടുംബം പരാതി നല്‍കിയത്. പരാതിക്കാരിക്ക് മുന്‍ഭര്‍ത്താവിലുള്ള 12 വയസുകാരിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിനാണ് ഇവര്‍ കോടതിയിലെത്തിയത്. വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിക്കല്‍, വാഹനം കത്തിക്കല്‍ തുടങ്ങി സിദ്‌റത്തുല്‍ മുന്‍തഹ നേരത്തെ നല്‍കിയ കേസുകളില്‍ സഹോദരങ്ങള്‍ പ്രതികളാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....