കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് അന്വേഷണം നടത്താതെ എങ്ങനെ പറയാന്‍ കഴിയുമെന്ന് ഹൈക്കോടതി. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദം കേള്‍ക്കവേ ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഇങ്ങനെ ചോദിച്ചത്. വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ പ്രശ്‌നം തീരുമല്ലോയെന്നും കോടതി അഭിപ്രായപ്പെട്ടു. വിചാരണ തടസ്സപ്പെടുത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അടക്കം പങ്കാളികളായ കള്ളക്കഥയാണിതെന്നായിരുന്നു ഇതിന് ദിലീപിന്റെ മറുപടി. ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ ഹര്‍ജിയെ എതിര്‍ത്ത് കക്ഷിചേര്‍ന്നു. വിചാരണക്കോടതിയുടെ അനുമതിയോടെ നടക്കുന്ന തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപിന് ഹൈക്കോടതിയെ സമീപിക്കാനാകില്ലെന്നാണ് നടിയുടെ ഹര്‍ജി. യുവനടിയെ ആക്രമിച്ച കേസില്‍ ഇപ്പോള്‍ നടക്കുന്നത് തുടരന്വേഷണമല്ലെന്നും പുനരന്വേഷണമാണെന്നും ദിലീപ് ആരോപിച്ചു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയിലുണ്ടെന്ന് വരുത്താന്‍ കെട്ടിച്ചമയ്ക്കുന്നതാണ് ഇക്കഥയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുകയെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിശേഷാധികാരത്തിന്റെ ഭാഗമാണ്. വെളിപ്പെടുത്തല്‍ വൈകാനിടയായ കാര്യങ്ങളടക്കം അന്വേഷിക്കാം. വെളിപ്പെടുത്തല്‍ പ്രത്യേകമായി പരിശോധിക്കാതെ അന്വേഷണത്തിലേക്ക് കടന്നതില്‍ തിടുക്കം ഉണ്ടാകും. പക്ഷേ, അതിന്റെ പേരില്‍ അന്വേഷിക്കേണ്ടതില്ലെന്ന് പറയാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം തുടരും. യുവനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചെന്നും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....