കോഴിക്കോട്: റവന്യൂ വകുപ്പിലെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്ന എന്‍.ജി.ഒ യൂണിയന്റെ ആവശ്യവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളര്‍ക്ടറേറ്റില്‍ 11 ദിവസമായി നടന്നുവന്ന സമരം ഒത്തുതീര്‍ന്നു. സ്ഥലംമാറ്റിയ 16 വില്ലേജ് ഓഫീസര്‍മാരില്‍ 10 പേരെ തിരിച്ചുവിളിക്കുമെന്നും മൂന്ന് വര്‍ഷം തികയാത്തവരെ സ്ഥലം മാറ്റില്ലെന്നും കളക്ടര്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കി മുന്നോട്ടുപോവാന്‍ എന്‍.ജി.ഒ യൂണിയന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കളക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയും എന്‍.ജി.ഒ. യൂണിയന്‍ ഭാരവാഹികളും രാവിലെ നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു. 16 പേരെ സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍ ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു കളക്ടര്‍. എന്നാല്‍ ചൊവ്വാഴ്ച നടത്തിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യം കളക്ടര്‍ അംഗീകരിക്കുകയായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 11 ദിവസമായി എന്‍.ജി.ഒ യൂണിയന്‍ സമരത്തിലായിരുന്നു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മൂന്ന് വര്‍ഷമായവരെ മാത്രമേ സ്ഥലം മാറ്റാവൂ എന്നായിരുന്നു സമരക്കാരുടെ ആവശ്യം. കളക്ടറുടെ തീരുമാനത്തിന് സി.പി.ഐ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സില്‍ അനുകൂലമായിരുന്നു. സമരം ഒത്തുതീര്‍പ്പാക്കാനായിരുന്നു തിങ്കളാഴ്ച കളക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. ചര്‍ച്ച പരാജയപ്പെട്ടതോടെ കളക്ടര്‍ക്കെതിരേ സമരക്കാര്‍ മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വവുമായി കൂടിയാലോചിച്ചശേഷം അടുത്ത ദിവസം രാപകല്‍ സമരം അടക്കമുള്ള പ്രതിഷേധങ്ങളെക്കുറിച്ചും ആലോചിച്ചിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടന്നത്. അതേസമയം, സമരം സിവില്‍സ്റ്റേഷന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടികളൊന്നുമുണ്ടാകാത്തതില്‍ വലിയ പ്രധിഷേധം ഉയര്‍ന്നിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....