ജനനേന്ദ്രിയം മുറിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതില്‍ ഡിജിപി ബി.സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി ഗംഗേശാനന്ദ. ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്നുപേരുണ്ടെന്നും പെണ്‍കുട്ടിക്കെതിരെയും കാമുകനുമെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുമെന്ന് അറിഞ്ഞുവെന്നും സ്വാമി പറഞ്ഞു. 'പലയിടത്തും പീഡനങ്ങളും മറ്റും നടക്കുന്നുണ്ട്. അവര്‍ക്കെതിരെ പരാതി നല്‍കുകയും കോടതി ശിക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ എന്റെ കാര്യത്തില്‍ അങ്ങനെയല്ല. യഥാര്‍ഥത്തില്‍ പീഡിപ്പിക്കപ്പെട്ടത് ഞാനാണ്. ഒരു തെറ്റ് ചെയ്താല്‍ എന്നെ ശിക്ഷിക്കുകയല്ലേ വേണ്ടത്? അല്ലാതെ, ജനനേന്ദ്രിയം മുറിക്കുകയാണോ വേണ്ടത്? എന്നിട്ടും ആരെയും കുറ്റപ്പെടുത്തിയില്ലല്ലോ. ആര്‍ക്കെതിരെയും ഞാന്‍ പരാതി കൊടുത്തിട്ടുമില്ല. ഈ ലോകം മുഴുവന്‍ ഞാന്‍ കുറ്റക്കാരാനാണെന്ന് അറിയപ്പെട്ടു തുടങ്ങി. ഇനി ഞാന്‍ എന്ത് കുറ്റം സമ്മതിക്കാനാണ്.'-സ്വാമി പറഞ്ഞു. 2017 മേയ് 19 തിരുവനന്തപുരം പേട്ടയില്‍ രാത്രിയായിരുന്നു സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോള്‍ 23കാരിയായ വിദ്യാര്‍ഥിനി സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു പരാതി. ഇതനുസരിച്ചാണ് പൊലീസ് കേസെടുത്തു മുന്നോട്ടു പോയത്. എന്നാല്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെണ്‍കുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിര്‍ബന്ധത്താലാണെന്നും പോക്‌സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. ഇതോടെ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് വ്യക്തമാകുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്. ഗംഗേശാനന്ദ സ്വാമിക്ക് പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്നു. പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം സ്വാമി അംഗീകരിച്ചില്ല. സ്വാമി തങ്ങളുടെ ബന്ധത്തിന് തടസ്സമാകുമെന്ന് കരുതി വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. അയ്യപ്പദാസാണ് പദ്ധതി തയാറാക്കിയത്. സംഭവം നടക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഇരുവരും കൊല്ലത്തും ആലപ്പുഴയിലുംവച്ചു കൂടിക്കാഴ്ച നടത്തുകയും ജനനേന്ദ്രിയം ഏതു തരത്തില്‍ ഛേദിക്കണമെന്ന് ചര്‍ച്ച നടത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പരാതിക്കാരി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. പരാതിക്കാരിയെത്തന്നെ പ്രതി ചേര്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ അത് ഏതു രീതിയില്‍ നടപ്പാക്കുമെന്ന് ക്രൈബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്. നിയമോപദേശം അനുകൂലമായാല്‍ പരാതിക്കാരിയേയും കാമുകനെയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കും. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഉന്നതര്‍ക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് നേരത്തെ സംശയിച്ചിരുന്നു. ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സമാന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സംഭവം നടക്കുന്നതിനു രണ്ടു മാസം മുന്‍പു പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ കണ്ടതായുള്ള മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് റിപ്പോര്‍ട്ടായിരുന്നു അതില്‍ പ്രധാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....