കൊച്ചി: ഭര്‍ത്താവ് കുട്ടികളെ ബലം പ്രയോഗിച്ച് തട്ടിയെടുത്തെന്നാരോപിച്ച് ഒറ്റപ്പാലം സ്വദേശിനിയായ യുവതി നല്‍കിയ ഹര്‍ജിയില്‍ ഭര്‍ത്താവ് അമേരിക്കയിലേക്ക് കൊണ്ടുപോയ കുട്ടികളെ മാര്‍ച്ച് 14-ന് ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. അമേരിക്കയിലുള്ള കുട്ടികളുടെ പിതാവിന് നോട്ടീസ് നല്‍കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിയാക്കി. ഹര്‍ജിക്കാരിയും ഭര്‍ത്താവും അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. കോട്ടയം അരുവിക്കുഴി സ്വദേശിയായ ഭര്‍ത്താവ് ഫെബ്രുവരി ആറിന് ഒറ്റപ്പാലത്തെ തന്റെ വീട്ടിലെത്തി ആറും മൂന്നും വയസ്സുള്ള കുട്ടികളെ ബലം പ്രയോഗിച്ചു കൊണ്ടുപോയെന്നാണ് ഹര്‍ജിക്കാരിയുടെ പരാതി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് സി. ജയചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പാലക്കാട് എസ്.പി.യോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഭര്‍ത്താവ് കുട്ടികളെ ഫെബ്രുവരി എട്ടിന് ചെന്നൈ എയര്‍പോര്‍ട്ട് വഴി അമേരിക്കയിലേക്ക് കൊണ്ടുപോയെന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്. ഹര്‍ജിക്കാരിയുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള യാത്രാ രേഖകളും ഭര്‍ത്താവ് കൊണ്ടുപോയി. കുട്ടികളെ തട്ടിക്കൊണ്ടുപോകാനും ഇതിനെതിരേ നിയമ പരിഹാരം തേടുന്നതില്‍നിന്ന് ഹര്‍ജിക്കാരിയെ തടയാനും ഭര്‍ത്താവിന്റെ ഭാഗത്തു നിന്ന് മനപ്പൂര്‍വമായ ശ്രമമുണ്ടായെന്ന് ഹൈക്കോടതി വിലയിരുത്തി. അമേരിക്കയിലായിരുന്നു ഇതു സംഭവിച്ചതെങ്കില്‍ ഭര്‍ത്താവ് പുറംലോകം കാണില്ലായിരുന്നുവെന്ന് ഹര്‍ജി പരിഗണിക്കവേ ഡിവിഷന്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. തുടര്‍ന്നാണ് കുട്ടികളെ മാര്‍ച്ച് 14-ന് ഹാജരാക്കാന്‍ ഉത്തരവിട്ടത്. സാന്‍ഫ്രാന്‍സിസ്‌കോയിലുള്ള ഭര്‍ത്താവിന് നോട്ടീസ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ഹര്‍ജി മാര്‍ച്ച് 14-ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....