News Beyond Headlines

30 Friday
July

വിവാഹാഭ്യര്‍ഥന നിരസിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു; 3 പേര്‍ പിടിയില്‍

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും സംഘത്തിലെ 2 പേരും പിടിയില്‍. മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്. മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോള്‍ സംഘത്തില്‍ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മര്‍ദിച്ചതെന്നും പൊലീസ് പറഞ്ഞു.
പൊലീസ് പറയുന്നത്: ലിന്‍സി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്. അടുപ്പം ശക്തമായതോടെ പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഗൗതമിനു നല്‍കി.
ഇതിനിടെ വിവാഹാഭ്യര്‍ഥന നിരസിച്ച് അകലാന്‍ ശ്രമിച്ചതോടെ ഗൗതമിനോടു പകയായി. തുടര്‍ന്നാണ് വര്‍ക്കലയിലെ സംഘത്തിനു ക്വട്ടേഷന്‍ നല്‍കുന്നത്. വിഷ്ണു ചാത്തന്നൂരില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു. ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു. ആശുപത്രിയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ലിന്‍സിയെ പിടികൂടുന്നത്. ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് അനന്ദുവാണെന്നും 40000 രൂപയ്ക്കാണ് ക്വട്ടേഷന്‍ ഉറപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. 10,000 രൂപ ആദ്യം നല്‍കി. കൃത്യത്തിനു ശേഷം ബാക്കി തുകയും നല്‍കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃക; കേരളത്തില്‍ ജോലി ചെയ്യാനായതില്‍ സന്തോഷം; ഋഷിരാജ് സിംഗ്

ലിംഗ മഹത്വത്തില്‍ കേരള പൊലീസ് മാതൃകയാണ് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ കേരള പൊലീസിന് കഴിയുന്നു. കേരളം പോലെ സുന്ദരമായ സ്ഥലത്ത്  more...

കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോഴിക്കോട് കല്ലായി റെയില്‍പാളത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. സ്ഥലത്ത് പൊലീസും ആര്‍പിഎഫ് ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. സിറ്റി പൊലീസ് കമ്മിഷണറും  more...

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും

സി.ബി.എസ്.ഇ പ്ലസ്ടു ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ട് മണിയോയൊണ് ഔദ്യാഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. cbse.nic.in അല്ലെങ്കില്‍ cbse.gov.in എന്നീ  more...

ഞാൻ പൂർണ്ണ ആരോ​ഗ്യവാൻ, പ്രചരിക്കുന്ന വാർത്ത വ്യാജം’; മരണ വാർത്തയോട് പ്രതികരിച്ച് ജനാർ​ദനൻ

നടൻ ജനാർദനൻ മരിച്ചുവെന്ന വ്യാജ വാർത്ത ഇന്നലെ മുതലാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വ്യാജ വാർത്തയുടെ പ്രചരണത്തിൽ പ്രതികരിച്ച്  more...

ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള മുതല്‍ തന്നെ പ്രതിഷേധിച്ച പ്രതിപക്ഷം ഇന്നത്തെ  more...

HK Special


ശിവന്‍കുട്ടി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; ബഹളം

മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള .....

കോണ്‍ഗ്രസ്, ബിജെപി, ആര്‍എസ്എസ്, സിപിഐ പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം കാട്ടാക്കടയില്‍ കോണ്‍ഗ്രസ്സ്, ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പതിനാറ് വര്‍ഷം കോണ്‍ഗ്രസ് .....

തോല്‍വിക്ക് കാരണം ജോസ് കെ മാണിയുടെ കൂടുമാറ്റമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍; യോഗം ബഹിഷ്‌കരിച്ച് ജോസഫ് വിഭാഗം, ‘പ്രതിഷേധം’

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസിയുടെ അവലോകന യോഗത്തില്‍ നിന്നും ജോസഫ് .....

യൂത്ത് ലീഗിന് മുമ്പില്‍ ലീഗ് മുട്ടുമടക്കിയില്ല; നാടകങ്ങള്‍ക്കൊടുവില്‍ മക്കരപറമ്പില്‍ സുഹ്‌റാബി തന്നെ പ്രസിഡന്റ്

യൂത്ത് ലീഗിന്റെ എതിര്‍പ്പ് കാരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിവാദത്തിലേക്ക് നീങ്ങിയ മലപ്പുറം മക്കരപറമ്പില്‍ .....

പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം; ബല്‍റാമിനെതിരെ കേസ്; ചുമത്തിയത് കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയ്ക്കൊപ്പം ഹോട്ടലില്‍ കയറിയ സംഭവവുമായി ബന്ധപ്പെട്ട് .....