News Beyond Headlines

08 Monday
June

സുപ്രിയ അണിഞ്ഞ ഈ മാലയുടെ വില എത്രയാണെന്ന് അറിയുമോ ? ഫോട്ടോ വൈറല്‍

നടന്‍ പൃഥ്വിരാജിനോടുള്ള അതേ ഇഷ്ടം തന്നെയാണ് ഭാര്യ സുപ്രിയയോടും മലയാളി പ്രേക്ഷകര്‍ക്ക് ഉള്ളത് . ഭര്‍ത്താവിനെ സഹായിച്ച് സിനിമയുടെ പിന്നണി രംഗത്ത് സജീവമാണ് സുപ്രിയ. മാധ്യമപ്രവര്‍ത്തന ജോലി ഉപേക്ഷിച്ച ശേഷമാണ് സുപ്രിയ സിനിമ മേഖലയിലേക്ക് വന്നത്. ഇപ്പോഴിതാ ഏറെ നാളുകള്‍ക്ക് ശേഷം ചിരിച്ച മുഖവുമായി എത്തിയിരിക്കുകയാണ് സുപ്രിയ. കഴിഞ്ഞദിവസം തന്റെ കസിന്റെ എന്‍ഗേജ്മെന്റിന് സുപ്രിയയും കുടുംബവും പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോസും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. ഏറെ നാളുകള്‍ക്കു ശേഷമാണ് ചിരിച്ച മുഖത്തോടെയുള്ള സുപ്രിയെ പ്രേക്ഷകര്‍ കാണുന്നത്. താരം പങ്കുവെച്ച ഫോട്ടോസ് ഫാന്‍സ് ഗ്രൂപ്പിലൂടെ ക്ഷണനേരംകൊണ്ട് വൈറലായി. പച്ച നിറത്തിലുള്ള സാരിയണിഞ്ഞാണ് സുപ്രിയ ചടങ്ങില്‍ പങ്കെടുത്തത്. സാരിക്ക് മുകളിലൂടെ ഗോള്‍ഡന്‍ നിറത്തിലുള്ള വര്‍ക്കുണ്ട്. താരത്തിന്റെ വസ്ത്രത്തെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. പിന്നാലെ ആരാധകര്‍ ശ്രദ്ധിച്ചത് സുപ്രിയയുടെ മാലയാണ്. വളരെ മനോഹരമായ ഒരു മാല ആയിരുന്നു കസിനിന്റെ എന്‍ഗേജ്മെന്റിന് സുപ്രിയ അണിഞ്ഞത്. മാലയുടെ വിലയായിരുന്നു പലര്‍ക്കും അറിയേണ്ടത്. ഇതിന് കൃത്യമായ മറുപടി സുപ്രിയ കൊടുത്തു. അത് എന്റെ മമ്മി വിവാഹത്തിന് അണിഞ്ഞിരുന്ന മാലയാണ്. എന്റെ കല്യാണമായപ്പോള്‍ ഞാനും അത് ഇട്ടിരുന്നു. ഒരുദിവസം അലംകൃതയും അത് അണിയുമെന്നാണ് ഞാന്‍ കരുതുന്നത്. കുടുംബപരമായി കൈമാറി വരുന്ന ആഭരണമാണ് ഇതെന്നും ഇക്കാര്യം ശ്രദ്ധിച്ചതില്‍ സന്തോഷമെന്നുമായിരുന്നു സുപ്രിയയുടെ മറുപടി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....