News Beyond Headlines

31 Wednesday
December

പച്ചക്കറി കടയുടെ മറവില്‍ കഞ്ചാവ് വില്‍പന; 14 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച 14കിലോ ഗ്രാം കഞ്ചാവുമായി ഒരാളെ കോഴിക്കോട് റൂറല്‍ എസ് പി എ ശ്രീനിവാസ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കൊടുവള്ളി തലപ്പെരുമണ്ണ പുല്‍പറമ്പില്‍ ഷബീര്‍ (33) എന്നാളെയാണ് ഇന്നലെ വൈകിട്ട് 6 മണിക്ക് തലപ്പെരുമണ്ണ ഇയാള്‍ നടത്തുന്ന ടൊമാറ്റോ ഫ്രൂട്‌സ് ആന്‍ഡ് വെജ് എന്ന കടയില്‍ നിന്നും പിടികൂടിയത്. ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്നും ഇയാളുടെ കൂട്ടാളി ലോറിയില്‍ എത്തിക്കുന്ന കഞ്ചാവ് കടയില്‍ സൂക്ഷിച്ച് മൊത്തവിതരണക്കാര്‍ക്ക് വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി. പിടിക്കപ്പെടാതിരിക്കാന്‍ വില്പന നേരിട്ട് നേരിട്ട് ചെയ്യാതെ കൂട്ടാളികളെ കൊണ്ട് ചെയ്യിക്കാറാണ് ഇയാളുടെ പതിവ്. ആന്ധ്രയില്‍ നിന്നും കിലോക്ക് 5000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപയ്ക്കാണ് വില്‍ക്കുന്നത്. മുന്‍പ് ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നാട്ടിലെത്തി പച്ചക്കറി കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്പന തുടങ്ങുകയായിരുന്നു. പിടികൂടിയ കഞ്ചാവിന് ചില്ലറ വിപണിയില്‍ 8ലക്ഷത്തോളം രൂപ വരും. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഡി.വൈ.എസ്.പി. . അഷ്റഫ് തെങ്ങലക്കണ്ടി, നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. . അശ്വകുമാര്‍, കൊടുവള്ളി ഇന്‍സ്പെക്ടര്‍ എംപി രാജേഷ്, എസ്‌ഐ. രാജേഷ് കുമാര്‍, ക്രൈം സ്‌ക്വാഡ് എസ്‌ഐ മാരായ രാജീവ് ബാബു, സുരേഷ്.വി കെ,ബിജു. പി, രാജീവന്‍. കെ.പി, എസ്.സി.പി.ഒ. ഷാജി.വി.വി,കൊടുവള്ളി സ്റ്റേഷനിലെ എസ് ഐ. അഷ്റഫ്, എ എസ് ഐ. സജീവന്‍.ടി , എസ്.സി.പി.ഒ. അബ്ദുള്‍ റഹീം, ശ്രീജിത്ത്, ജയരാജന്‍.എം , സി.പി.ഒ. അഭിലാഷ്. കെ,രതീഷ്.എ.കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 'കായ വറുത്തതി'ലൊളിപ്പിച്ച് കഞ്ചാവ് കടത്ത്; കൊടുങ്ങല്ലൂരില്‍ രണ്ട് പേര്‍ പിടിയില്‍ കൊടുങ്ങല്ലൂരില്‍ കായ വറുത്തതിന്റെ മറവില്‍ കഞ്ചാവ് കടത്തിയ രണ്ട് പേര്‍ പൊലീസിന്റെ പിടിയിലായി. അങ്കമാലിയില്‍ 20 വര്‍ഷമായി സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശികളായ ശരവണഭവന്‍, ഗൗതം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും ഒരു കിലോയിലധികം കഞ്ചാവ് പിടിച്ചെടുത്തു. ഇത് കടത്താന്‍ ഉപയോഗിച്ച മാരുതി ഒമ്‌നി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കായ വറുത്തതിന്റെ ഇടയില്‍ പ്ലാസ്റ്റിക്ക് കിറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു കഞ്ചാവ്. വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ വയനാട് അമ്പലവയലില്‍ എട്ടര കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. മേപ്പാടി സ്വദേശികളായ നിസിക്, നസീബ്, ഹബീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിലെ വീട്ടില്‍ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. വയനാട് നാര്‍ക്കോട്ടിക് സെല്ലും അമ്പലവയല്‍ പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവാണ് കണ്ടെത്തിയതെന്ന് പൊലീസ് വിശദമാക്കി. പെരുമ്പാവൂരില്‍ നാലേകാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍ പെരുമ്പാവൂരില്‍ നാലേകാല്‍ കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ബിഹാര്‍ സ്വദേശി സലീം അന്‍സാരിയാണ് അറസ്റ്റിലായത്. ബിഹാറില്‍ നിന്ന് ട്രെയിനില്‍ കഞ്ചാവ് കൊണ്ടുവന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തില്‍ മറ്റൊരാള്‍ക്ക് കഞ്ചാവ് കൈമാറാനായി നില്‍ക്കുന്നതിനിടയിലാണ് പൊലീസ് സലീമിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....