കുഞ്ഞുമനസ്സിലെ ആശങ്കകളും സങ്കടവും പങ്കുവച്ച് ഒന്‍പത് വയസ്സുകാരി എഴുതിയ കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍. കൊച്ചി നേവല്‍ ചില്‍ഡ്രന്‍സ് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആന്‍ലിന അജു ആണ് 'മുഖ്യമന്ത്രി അങ്കിളി'നു കത്തെഴുതിയത്. കണിയാമ്പുഴ പുഴ മലിനമാകുന്നതിലായിരുന്നു നൊമ്പരം. എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് കുട്ടിയെ എരൂരിലെ വസതിയിലെത്തി നേരില്‍ കണ്ടു. താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കലക്ടറെ കാണിച്ചാണ് ആന്‍ലിന കാര്യങ്ങള്‍ വിശദീകരിച്ചത്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ ഇറിഗേഷന്‍ വകുപ്പിനെയും തൃപ്പൂണിത്തുറ മുനിസിപ്പല്‍ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. എരൂര്‍ കണിയാമ്പുഴയുടെ തീരത്തു കൂടെയാണ് ആന്‍ലിന സ്‌കൂളില്‍ പോയിരുന്നത്. പാറിപ്പറക്കുന്ന പൂമ്പാറ്റകളെയും മീന്‍ പിടിക്കാന്‍ ഊഴം കാത്തിരിക്കുന്ന കൊക്കുകളെയും ചെറിയ കിളികളെയും ഒക്കെ കൗതുകത്തോടെ ആസ്വദിച്ചു. ഇതിനിടെ പ്രമുഖ ദിനപത്രത്തില്‍ ചീഫ് ഫൊട്ടോഗ്രാഫറായിരുന്ന മുത്തച്ഛന്‍ ജെയിംസ് ആര്‍പ്പൂക്കര കൊച്ചുമകള്‍ക്ക് ഒരു ക്യാമറ വാങ്ങി നല്‍കി. പ്രകൃതിയെ ഏറെ ഇഷ്ടപ്പെടുന്ന കുട്ടി പുഴയും തീരവും എല്ലാം ക്യാമറക്കണ്ണില്‍ ഒപ്പിയെടുത്തു. കോവിഡ് കാലത്തിനുശേഷം വീണ്ടും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയതാണ് മുഖ്യമന്ത്രിക്കു കത്തെഴുതാന്‍ പ്രേരണയായത്. മുന്‍പു കണ്ട പുഴയായിരുന്നില്ല ഇപ്പോഴത്തെ കണിയാമ്പുഴ. തീരം മുഴുവന്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും അറവുശാലകളിലെ മാലിന്യവും ചപ്പും ചവറും എല്ലാം നിറഞ്ഞു വൃത്തിഹീനമായിരിക്കുന്നു. പാലത്തില്‍നിന്നു വലിച്ചെറിയുന്ന മാലിന്യങ്ങള്‍ മഴ പെയ്യുമ്പോള്‍ പുഴവെള്ളത്തില്‍ കലരുന്നു. വീടുകളില്‍നിന്നും ഹോട്ടലുകളില്‍ നിന്നുമുള്ള ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ആളുകള്‍ പുഴയിലേക്ക് എറിയുന്നു. മയിലുകളും കിളികളും വരാതായി. കുഞ്ഞു കിളികളും പൂമ്പാറ്റകളും ഇല്ലാതായി. പുഴയുടെ നിറം മാറി, മീനുകള്‍ ചത്തു പൊങ്ങുന്നു. ആന്‍ലിനയുടെ കുഞ്ഞു മനസ്സിന് ഇതൊരു നൊമ്പരമായി മാറി. മലിനമായ പുഴയെ ക്യാമറയില്‍ പകര്‍ത്തിയ ആന്‍ലിന ഇതിനു പരിഹാരം തേടിയാണ് മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിക്കൊപ്പം, മലിനമാകുന്നതിനു മുന്‍പും ശേഷവും പകര്‍ത്തിയ പുഴയുടെ ചിത്രങ്ങളും ചേര്‍ത്തുവച്ചു. പുഴയെ രക്ഷിക്കണമെന്നും മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് ആവശ്യം. കോവിഡ് ആയതിനാല്‍ നേരിട്ട് കാണാന്‍ സാധിക്കാത്തതു കൊണ്ടാണ് കത്തെഴുതുന്നതെന്നും സാധിക്കുമ്പോള്‍ നേരിട്ട് പ്രശ്നത്തെക്കുറിച്ച് സംസാരിക്കാന്‍ അവസരം നല്‍കണമെന്നും എഴുതി. കത്തു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെതോടെയാണ് നടപടിക്കു ജില്ലാ കലക്ടറെയും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെയും ചുമതലപ്പെടുത്തിയത്. വീട്ടില്‍ നേരിട്ടെത്തിയ കലക്ടര്‍ ആന്‍ലിയയെ എല്ലാവരും മാതൃകയാക്കണമെന്നും നേവല്‍ സ്‌കൂളിനെയും മറ്റു സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളെയും പങ്കെടുപ്പിച്ചു ക്യാംപെയ്ന്‍ സംഘടിപ്പിക്കുമെന്നും പറഞ്ഞു. മുനിസിപ്പാലിറ്റി, പൊതുജനങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ എത്രയും വേഗം നടപടികള്‍ സ്വീകരിക്കും. കണിയാമ്പുഴയില്‍ മാത്രമല്ല ജില്ല മുഴുവന്‍ ഇത്തരം ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ആന്‍ലിനയ്ക്ക് കലക്ടര്‍ ഉപഹാരം നല്‍കി. 2020ലെ സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല ബാല്യം പുരസ്‌കാര ജേതാവുകൂടിയായ ആന്‍ലിന, നാവികസേന ലഫ്. കമാന്‍ഡര്‍ അജു പോളിന്റെയും ആന്‍ മേരി ജയിംസിന്റെയും മകളാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....