സിപിഐ എം സംസ്ഥാന സമ്മേളനത്തിന് എറണാകുളം ഒരുങ്ങി. സംസ്ഥാന സമ്മേളനം ചരിത്രസംഭവമാക്കാൻ എല്ലാ ഒരുക്കവും നടത്തുമ്പോൾ ഏറെ മാറ്റങ്ങൾ കൊണ്ടുവരുന്ന സമ്മേളനമായിരികകും ഇത്. വി എസ് അച്ചുതാനന്ദൻ ഇല്ലാതെ ആദ്യമായി നടക്കുന്ന സി പി എം സമ്മേളനം കഴിയുമ്പോൾ പത്ത് പ്രധാന നേതാക്കൾ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിൽ ഉണ്ടാകുമോ എന്നുള്ളതാണ് രാഷ്ട്രീയ കേരളം നോക്കുന്നത്. 75 എന്ന പ്രായപരിധി നിബന്ധന കർശനമായി നടപ്പാകുന്നന്നതോടെ സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കളും ഒഴിയേണ്ടി വരും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.മണി, ആനത്തലവട്ടം ആനന്ദൻ, കെ.ജെ.തോമസ്, കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി.സഹദേവൻ, പി.പി.വാസുദേവൻ, സി.പി.നാരായണൻ എന്നിവരും പ്രഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ജി.സുധാകരനാണ് പ്രായത്തിന്റെ പേരിൽ ഒഴിവാക്കപ്പെടാൻ ഇടയുള്ള മറ്റൊരാൾ. 83 വയസ്സ് പിന്നിട്ട എസ്.രാമചന്ദ്രൻ പിള്ളയെ കഴിഞ്ഞ പാർട്ടി കോൺഗ്രസ് പ്രത്യേക പരിഗണന നൽകിയാണ് പിബിയിൽ തുടരാൻ അനുവദിച്ചത്. ഇത്തവണ പിബിയിൽനിന്ന് ഒഴിവാക്കുന്ന ഇദ്ദേഹം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി നിൽക്കാൻ ഇടയുണ്ട്. ആരോഗ്യ പ്രശ്‌നം കൊണ്ട് സമ്മേളനത്തിൽ ഇല്ലാത്ത മറ്റൊരാൾ കൂടിയുണ്ട്.എം എം ലോറൻസ്. 1985ൽ കൊച്ചി ആദ്യമായി സംസ്ഥാന സമ്മേളനത്തിന് വേദിയായപ്പോൾ സംഘാടകസമിതിയുടെ ചെയർമാനായിരുന്നു അദ്ദേഹം . 23--ാം പാർടി കോൺഗ്രസിന് മുന്നോടിയായി ചേരുന്ന സംസ്ഥാന സമ്മേളനത്തിന് കൊച്ചി വേദിയാകുമ്പോൾ ലോറൻസ് രോഗക്കിടക്കയിലാണ്. മറൈൻഡ്രൈവിൽ മാർച്ച് ഒന്നുമുതൽ നാലുവരെയാണ് സമ്മേളനം. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന ഇ ബാലാനന്ദന്റെ സ്മരണയിലാണ് പൊതുസമ്മേളന നഗർ. പാർടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ബി രാഘവന്റെ പേരിൽ പ്രതിനിധി സമ്മേളന നഗർ. സെമിനാറും കലാപരിപാടികളും നടക്കുന്നത് രക്തസാക്ഷി അഭിമന്യു നഗറിലും. പ്രതിനിധി സമ്മേളനത്തിനായി നാനൂറോളംപേർക്ക് സാമൂഹ്യ അകലം പാലിച്ച് പങ്കെടുക്കാവുന്ന 18,000 ചതുരശ്രയടി വിസ്തീർണമുള്ള പന്തലാണ് ഒരുങ്ങിയിരിക്കുന്നത്. സെമിനാറിനും കലാപരിപാടികൾക്കുമായി 12,000 ചതുരശ്രയടിയിൽ പ്രത്യേക വേദിയുമുണ്ടാകും. തുറന്ന വേദിയിലാണ് പൊതുസമ്മേളനം. കോവിഡ് മാനദണ്ഡമനുസരിച്ച് 1500 പേർക്ക് ഇരിപ്പിടമൊരുക്കും. പത്തുലക്ഷംപേർക്ക് തത്സമയം വെർച്വലായി കാണാനാകും വിധം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ പൊതുസമ്മേളനം സംപ്രേഷണം ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....