യുദ്ധങ്ങള്‍ സമ്മാനിക്കുന്നത് വേദനകള്‍ മാത്രമാണ്. യുദ്ധത്തിലേര്‍പ്പെടുന്ന രാജ്യങ്ങള്‍ക്കപ്പുറം ആ നോവ് എല്ലായിടത്തും പടരും. രണ്ട് യുദ്ധങ്ങളുടെ ഇടയിലകപ്പെട്ട് ജീവിതം തള്ളി നീക്കുകയാണ് ആലപ്പുഴയിലെ രണ്ട് കുടുംബങ്ങള്‍. ഏവൂര്‍ സ്വദേശി രഘുവിന്റെ മകനും മരുമകളുമാണ് യുദ്ധത്തിന്റെ ഇരകളായി നാട്ടിലെത്താനാകാതെ കുടുങ്ങി കിടക്കുന്നത്. മകന്‍ അഖില്‍ രണ്ട് മാസമായി യെമനില്‍ ഹൂതിവിമതരുടെ തടങ്കലിലാണ്. ഉടനെ മോചിതനാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതിനിടയിലാണ് അഖിലിന്റെ ഭാര്യയും എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ജിതിന യുക്രൈനില്‍ അകപ്പെട്ടത്. കീവില്‍ അകപ്പെട്ട ജിതിന വീട്ടുകാരുമായി ഇടയ്ക്ക് ബന്ധപ്പെടുന്നുവെന്നത് കുടുംബത്തിന് നല്‍കുന്ന ആശ്വാസം ചെറുതല്ല. അപൂര്‍വമായി മാത്രമാണ് ബന്ധിയായതിന് ശേഷം അഖില്‍ വീട്ടിലേക്ക് വിളിച്ചിട്ടുള്ളത്. യുഎഇയിലെ ലിവാമറൈന്‍ കമ്പനിയുടെ കപ്പലിലായിരുന്നു അഖിലിന് ജോലി. കപ്പല്‍ തട്ടിയെടുത്ത ഹൂതിവിമതര്‍ അഖിലടക്കമുള്ള ജീവനക്കാരെ ബന്ദികളാക്കി. ഇനിയെന്നാണ് മോചനമെന്ന് ഇപ്പോഴും ഈ കുടുംബങ്ങള്‍ക്ക് അറിയില്ല. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഉള്‍പ്പെടെ ശേഖരിച്ചിരുന്നു ജിതിന. ഇനിയെന്നു നാട്ടിലെത്തുമെന്നും വ്യക്തതയില്ല. ജീവനോപാധിതേടിയും പഠനം മുന്നില്‍കണ്ടുമൊക്കെ രാജ്യം കടന്ന എത്രയോ മനുഷ്യര്‍ക്കൊപ്പം അവരുടെ ഉറ്റവരും തേങ്ങി കരയുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....