News Beyond Headlines

29 Monday
December

ജനവിധിയിലെ സന്ദേശം പാർട്ടി ഏറ്റെടുക്കുകയാണ്

കമ്യൂണിസ്റ്റ് പാർട്ടിയുടെ 1956ലെ സംസ്ഥാനസമ്മേളനം അംഗീകരിച്ച ഭാവികേരളത്തിന്റെ വികസനകാഴ്ച്ചപ്പാടുകൾ സംബന്ധിച്ച പ്രമേയം ആയിരുന്നു 1957ലെ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനപത്രികയായി മാറിയത്. 57ലെ ഒന്നാം ഇഎംഎസ് സർക്കാർ തുടക്കം കുറിച്ച കേരളവികസനപദ്ധതികളുടെ ആധാരവും ആ പ്രമേയം തന്നെ ആയിരുന്നു. ഭൂവുടമസമ്പ്രദായം മാറ്റുക, മൗലികവ്യവസായങ്ങള്‍ പൊതു ഉടമസ്ഥതയിലാക്കുക, അധ്വാനിക്കുന്ന ജനവിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളിച്ച് ആസൂത്രണ നിര്‍വഹണം നടത്തുക, വിദ്യാഭ്യാസം സാര്‍വത്രികമാക്കുക, ജനാധിപത്യാവകാശങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയവയൊക്കെ ആ സമ്മേളനത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളാണ്. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് പുരോഗമനകേരളം മുമ്പോട്ടുപോയത്. കേരളമോഡൽ എന്ന വികസനസങ്കൽപ്പത്തിന് അടിത്തറ പാകാൻ കാരണമായത് ആ പാർട്ടി സമ്മേളനത്തിലെ നിർദ്ദേശങ്ങളായിരുന്നുവെന്ന് ചുരുക്കം. ഭൂപരിഷ്ക്കരണവും സാർവത്രിക വിദ്യാഭ്യാസവും പൊതുആരോഗ്യമേഖലയിലെ വലിയ തോതിലുള്ള നിക്ഷേപവും നമ്മുടെ മനുഷ്യവിഭവശേഷിയെ സമ്പുഷ്ടമാക്കി. സ്വകാര്യമേഖലയിൽ നിന്നുള്ള നിക്ഷേപങ്ങളും ആകർഷിക്കണമെന്ന നയം അടിസ്ഥാനമാക്കി കോഴിക്കോട് മാവൂരിൽ ഗ്വാളിയോർ റയോൺസിനെ ആദ്യസർക്കാർ തന്നെ എത്തിച്ച് വ്യവസായവികസനത്തിനും തുടക്കമിട്ടു. ആഗോളതലത്തിലും രാജ്യത്തും തൊണ്ണൂറുകളിലുണ്ടായ മാറ്റങ്ങൾ വികസനനയങ്ങളിൽ കാലോചിതമായ പരിഷ്ക്കരണങ്ങൾക്ക് നിർബന്ധിതമാക്കി. വികസനത്തിന്റെ ബദൽ സാധ്യതകൾക്കായി അന്താരാഷ്ട്ര കേരള പഠനകോൺഗ്രസുകൾക്ക് പാർട്ടി തുടക്കം തുറിച്ചു. ആദ്യ കോൺഗ്രസ് 1994ൽ നടന്നു. വിവരസാങ്കേതികമേഖലയിൽ സംഭവിക്കുന്ന വമ്പിച്ച മുന്നേറ്റങ്ങൾക്കനുസൃതമായുള്ള അജണ്ടകളും വികസനനയങ്ങളുടെ ഭാഗമായി മാറി. 96ലെ നായനാർ സർക്കാർ ആ നയങ്ങൾ പ്രയോഗത്തിൽ വരുത്താൻ തുടങ്ങി. ജനകീയാസൂത്രണവും കുടുംബശ്രീയും പോലുള്ള വിപ്ലവങ്ങൾ മാത്രമല്ല ആ സർക്കാരിന്റെ ബാലൻസ് ഷീറ്റിലുണ്ടായിരുന്നത്. ഐടി അറ്റ് സ്കൂളിന്റെയും അക്ഷയയുടെയും ഐടി അധിഷ്ഠിത ജനസേവനകേന്ദ്രങ്ങളുടെയും മെട്രോയുടെയും തെക്ക് - വടക്ക് അതിവേഗപാതയുടെയുമൊക്കെ ആദ്യപ്രവർത്തനങ്ങൾ ആരംഭിച്ചതും ആ സർക്കാരാണ്. നാല് പഠനകോൺഗ്രസുകൾ നടന്നു. ഇതിലൂടെ ഉരുത്തിരിഞ്ഞ വികസനകാഴ്ച്ചപ്പാടുകൾ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്ത് സംസ്ഥാനവികസനത്തിൽ കൃത്യമായ ദിശാസൂചകങ്ങളായി മാറി. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ ഫലമായിരുന്നു ഭരണത്തുടർച്ച. ജനവിധിയിലെ ആ സന്ദേശം പാർട്ടി ഏറ്റെടുക്കുകയാണ്. മാർച്ച് 1ന് ആരംഭിക്കുന്ന സംസ്ഥാനസമ്മേളനത്തിൽ സാധാരണ അവതരിപ്പിക്കാറുള്ള പ്രവർത്തനറിപ്പോർട്ടിന് പുറമെ ഒരു വികസനരേഖ തന്നെ സമ്മേളനപ്രതിനിധികളുടെ ചർച്ചക്ക് വേണ്ടി അവതരിപ്പിക്കുകയാണ്. നവകേരള സൃഷ്ടിക്ക് വേണ്ടിയുള്ള പാർട്ടി കാഴ്ച്ചപ്പാടാണ് സമ്മേളനത്തിൽ അവതരിപ്പിക്കുക. അടുത്ത 25 വർഷത്തേക്കുള്ള കേരളവികസനപദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന്റെ ആദ്യപടി കൂടിയാണ് രേഖയുടെ അവതരണം. ഈ രേഖ ഇതിന് ശേഷം LDF ലും പൊതു സമൂഹത്തിലും ചർച്ച ചെയ്യും. കേരളമോഡലെന്ന നമ്മുടെ അഭിമാനത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും നമ്മുടെ സമൂഹത്തെയും ഉയർന്ന തലത്തിൽ ചർച്ച ചെയ്യാൻ പ്രേരിപ്പിക്കുന്നതിനും സിപിഐഎം മുന്നിട്ടിറങ്ങുകയാണ്. സംസ്ഥാനത്തെ മുന്നോട്ടുനയിക്കാനുള്ള കാലോചിതമായ നയങ്ങൾ സമൂഹത്തിന് പകർന്ന് നൽകാനുള്ള വലിയ ശ്രമമാണ് പാർട്ടി ഏറ്റെടുക്കുന്നത്. സംസ്ഥാനത്തിന്റെ ഉന്നതി ലക്ഷ്യമിട്ട് 1956 മുതൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കപ്പെടുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....