News Beyond Headlines

30 Thursday
April

യുജിസി അംഗീകൃത സ്വകാര്യ സര്‍വ്വകലാശാലകളുടെ ക്യാമ്പസ് കേരളത്തില്‍ ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്ത് സിപിഎം; പാര്‍ട്ടി നയം കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തും

കൊച്ചി:യുജിസി അംഗീകൃത സ്വകാര്യ സര്‍വ്വകലാശാലകളുടെ ക്യാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളും ഈ രംഗത്തെ വിദഗ്ധരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി നയം കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്ന് വിലയിരുത്തല്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ 25 വര്‍ഷത്തെ കേരള വികസനത്തിനുള്ള സുപ്രധാന രേഖ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. പാര്‍ട്ടിയുടെ നിലപാടിലുണ്ടായ മാറ്റം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. യുജിസി അനുമതിയുള്ള അന്താരാഷ്ട്ര സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്ക് ഇവിടെ ക്യാമ്പസ് ആരംഭിക്കുന്നതിന് അനുമതി നല്‍കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച കോഴ്സുകള്‍ പഠിക്കാനും മികച്ച കരിയര്‍ കണ്ടെത്താനും അവസരമൊരുങ്ങും. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന്റെ നയമാറ്റം ഏറെ പ്രതീക്ഷയോടെയാണ് വിദ്യാഭ്യാസ ലോകം വീക്ഷിക്കുന്നത്. നിലവില്‍ എ പ്ലസ് പ്ലസ് ഗ്രേഡുള്ള ബംഗളൂരു ആസ്ഥാനമായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നയം മാറ്റം ഏറെ ഗുണം ചെയ്യുന്നത് മികച്ച പഠനം ആഗ്രഹിച്ച് അന്യ നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. അതിനാല്‍ തന്നെ ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് കേരളത്തില്‍ ക്യാംപസ് ആരംഭിക്കാന്‍ സാധിച്ചാല്‍ ഉന്നത പഠനം ലക്ഷ്യമാക്കി കേരളത്തിന് പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുവാനും, കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുവാനും സാധിക്കും. നിലവില്‍ സംസ്ഥാനത്ത് എപ്ലസ് ഗ്രേഡുള്ള യൂണിവേഴ്സിറ്റികള്‍ ഇല്ലെന്ന പോരായ്മയും ഇതിലൂടെ നികത്താനാകും.  എ പ്ലസ്, എപ്ലസ് പ്ലസ് ഗ്രേഡുള്ള യൂണിവേഴ്സിറ്റികള്‍ക്ക് കേരളത്തില്‍ ക്യാംപസ് തുറക്കാന്‍ സാധിച്ചാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ നിക്ഷേപത്തിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗുണകരമാകും. കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം കുറയ്ക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുവാനും നയമാറ്റം പ്രയോജനകരമാകും. കൂടാതെ, ഇതര സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാനും പ്രദേശവാസികള്‍ക്കും മറ്റും പരോക്ഷമായും പ്രത്യക്ഷമായും തൊഴില്‍ ലഭ്യമാക്കുവാനും സഹായിക്കും. അന്താരാഷ്ട്ര നിരവാരത്തിലുള്ള നൂതന കോഴ്സുകള്‍ കേരളത്തില്‍ തന്നെ പഠിക്കാനുള്ള സാഹചര്യം ഒരുക്കിയാല്‍ വ്യവസായം ആവശ്യപ്പെടുന്ന നൈപുണ്യ ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്താനും തൊഴില്‍ രംഗത്തെ മികവുറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും കേരളത്തിന് സാധിക്കുമെന്നുമാണ് വിലയിരുത്തല്‍. കൊച്ചി: യുജിസി അംഗീകൃത സ്വകാര്യ സര്‍വ്വകലാശാലകളുടെ ക്യാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികളും ഈ രംഗത്തെ വിദഗ്ധരും ഉറ്റുനോക്കുന്നത്. പാര്‍ട്ടി നയം കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുമെന്ന് വിലയിരുത്തല്‍. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെ 25 വര്‍ഷത്തെ കേരള വികസനത്തിനുള്ള സുപ്രധാന രേഖ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കും. പാര്‍ട്ടിയുടെ നിലപാടിലുണ്ടായ മാറ്റം കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിദഗദ്ധരുടെ അഭിപ്രായം. യുജിസി അനുമതിയുള്ള അന്താരാഷ്ട്ര സൗകര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ യൂണിവേഴ്സിറ്റികള്‍ക്ക് ഇവിടെ ക്യാമ്പസ് ആരംഭിക്കുന്നതിന് അനുമതി നല്‍കുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം നാട്ടില്‍ മികച്ച കോഴ്സുകള്‍ പഠിക്കാനും മികച്ച കരിയര്‍ കണ്ടെത്താനും അവസരമൊരുങ്ങും. ഭരണത്തിലിരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന്റെ നയമാറ്റം ഏറെ പ്രതീക്ഷയോടെയാണ് വിദ്യാഭ്യാസ ലോകം വീക്ഷിക്കുന്നത്. നിലവില്‍ എ പ്ലസ് പ്ലസ് ഗ്രേഡുള്ള ബംഗളൂരു ആസ്ഥാനമായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ക്യാമ്പസ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നയം മാറ്റം ഏറെ ഗുണം ചെയ്യുന്നത് മികച്ച പഠനം ആഗ്രഹിച്ച് അന്യ നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്. അതിനാല്‍ തന്നെ ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ സര്‍വ്വകലാശാലകള്‍ക്ക് കേരളത്തില്‍ ക്യാംപസ് ആരംഭിക്കാന്‍ സാധിച്ചാല്‍ ഉന്നത പഠനം ലക്ഷ്യമാക്കി കേരളത്തിന് പുറത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുവാനും, കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുവാനും സാധിക്കും. നിലവില്‍ സംസ്ഥാനത്ത് എപ്ലസ് ഗ്രേഡുള്ള യൂണിവേഴ്സിറ്റികള്‍ ഇല്ലെന്ന പോരായ്മയും ഇതിലൂടെ നികത്താനാകും.  എ പ്ലസ്, എപ്ലസ് പ്ലസ് ഗ്രേഡുള്ള യൂണിവേഴ്സിറ്റികള്‍ക്ക് കേരളത്തില്‍ ക്യാംപസ് തുറക്കാന്‍ സാധിച്ചാല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ നിക്ഷേപത്തിനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗുണകരമാകും. കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം കുറയ്ക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുവാനും നയമാറ്റം പ്രയോജനകരമാകും. കൂടാതെ, ഇതര സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുവാനും പ്രദേശവാസികള്‍ക്കും മറ്റും പരോക്ഷമായും പ്രത്യക്ഷമായും തൊഴില്‍ ലഭ്യമാക്കുവാനും സഹായിക്കും. അന്താരാഷ്ട്ര നിരവാരത്തിലുള്ള നൂതന കോഴ്സുകള്‍ കേരളത്തില്‍ തന്നെ പഠിക്കാനുള്ള സാഹചര്യം ഒരുക്കിയാല്‍ വ്യവസായം ആവശ്യപ്പെടുന്ന നൈപുണ്യ ശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുവരുത്താനും തൊഴില്‍ രംഗത്തെ മികവുറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനും കേരളത്തിന് സാധിക്കുമെന്നുമാണ് വിലയിരുത്തല്‍.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....