News Beyond Headlines

29 Monday
December

കൊടിയേരി ലക്ഷ്യമിടുന്നത് പാർട്ടിയുടെ വളർച്ച

പ്രതിസന്ധികളിൽ നിന്ന് പാർട്ടിയെ കരകയറ്റി തുടർ ഭരണം ഉറപ്പിച്ച പാർട്ടി സെക്രട്ടറി കൊച്ചി സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത് രണ്ടാം തലമുറയിലൂടെ കൂടുതൽ ശക്തമായ പാർട്ടി. കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് എന്ന മുദ്രാവാക്യമാണ് സി പി എം ഇപ്പോൾ വളർത്തിയെടുക്കുന്നത്. ബി ജെ പി മുന്നണിക്ക് ബദലാവുന്ന പുതിയ നീക്കത്തിന്റെ ചുക്കാൻ പാർട്ടിയുടെ കൈകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിനാണ് നാളെ കൊച്ചിയിൽ തുടക്കമിടുന്നത്. പാർട്ടിയുടെ ബഹുജന സ്വാധീനം വർദ്ധിപ്പിക്കുക, അതുവഴി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ബഹുജനാടിത്തറ വിപുലീകരിക്കുക. അതാണ് സമ്മേളനത്തിന്റെ പ്രധാനമായ സന്ദേശം. അതോടൊപ്പം ഭാവികേരള വികസനത്തിന് വേണ്ടിയുള്ള കർമ്മപദ്ധതി പാർട്ടി ആവിഷ്‌കരിക്കും. നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള പാർട്ടിയുടെ കാഴ്ചപ്പാട് അതാണ്. അത് വിശദീകരിക്കുന്ന രേഖ കൂടി സംസ്ഥാനസമ്മേളനത്തിൽ അവതരിപ്പിക്കും. ഐക്യകേരളത്തിനു വേണ്ടി ഒരു വികസന അജണ്ട തയ്യാറാക്കുന്നതിനായി 1956-ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ പ്രത്യേക സമ്മേളനത്തിനു ശേഷം നാടിന്റെ വികസനം മാത്രം വിഷയമാക്കി ഒരു സമ്മേളനം ഇതുവരെ നടന്നിട്ടില്ല. മൂന്നായി കിടന്നിരുന്ന കേരളത്തെ ഐക്യ കേരളമായി രൂപീകരിക്കുമ്പോൾ പുതിയ സംസ്ഥാനത്തിന്റെ സമ്രഗമായ വികസനത്തിനു വേണ്ടിയുള്ള രേഖയാണ് തൃശൂരിലെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ചത്. അന്ന് പാർട്ടി നേതൃത്വം അവതരിപ്പിച്ച വികസനരേഖ പത്തു വർഷത്തോളം നീണ്ടുനിന്ന പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും ഫലമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐശ്വര്യപൂർണ്ണമായൊരു ഐക്യകേരളത്തിനു വേണ്ടി പ്രായോഗിക നിർദ്ദേശങ്ങളുൾക്കൊള്ളിച്ചുള്ള സമഗ്രമായൊരു പ്രകട പ്രതികയും 1957-ലെ തെരഞ്ഞെടുപ്പിനു വേണ്ടി തയ്യാറാക്കി. രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിലും സി.പി.എമ്മിന്റെ ഈ ലക്ഷ്യബോധം പ്രകടമാവുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി കാര്യങ്ങളിലും ഏറെ ശ്രദ്ധിച്ചിരുന്നു. 1998-ൽ പാർട്ടി സെക്രട്ടറിയായ പിണറായി വിജയൻ 2016-ൽ മുഖ്യമന്ത്രിയാകുന്നതുവരെ ആ സ്ഥാനത്തു തുടർന്നു. ഗവൺമെന്റ് ചുമതലയോടൊപ്പം പാർട്ടി കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക പിണറായിയുടെ സ്വാഭാവിക ചുമതലയായി മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി പൂർണ്ണമായും പാർട്ടിയായി മാറിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സ്രെകട്ടറി കോടിയേരി ബാലകൃഷ്ണനും തമ്മിലുള്ള അടുത്ത ബന്ധം ഈ കരുത്തിന്റെ അടിസ്ഥാന കാരണമാണ്. ജില്ലാ സമ്മേളനങ്ങൾക്കു നേതൃത്വം നൽകിയും സംസ്ഥാന സമ്മേളന നടത്തിപ്പിനു ചുക്കാൻ പിടിച്ചും പഴയ സ്ഥാനത്ത് ഉറച്ചുതന്നെ ഇരിക്കുന്നു. പുതിയ വികസന പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പാക്കുക, നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികൾക്ക് വേഗത കൂട്ടുക, റോഡുകളുടെ വികസനം ത്വരിത ഗതിയിലാക്കുക എന്നിങ്ങനെ വിവിധ മേഖലകളിൽ പാർട്ടിയു മുഖ്യമന്ത്രി കൂടുതൽ ശ്രദ്ധ വെയ്ക്കുകയാണിപ്പോൾ. സംഘടനാ കാര്യങ്ങളുടെ പൂർണ്ണമായ ചുമതല ഇനി കോടിയേരിക്കായിരിക്കും. മുഖ്യമന്ത്രിയുടെ ശ്രദ്ധ സംസ്ഥാനത്തിന്റെ വികസന പരിപാടികളിലേക്ക് കൂടുതൽ ക്രേന്ദീകരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വേണം സംസ്ഥാന സമ്മേളനത്തിൽ കൊണ്ടുവരുന്ന പുതിയ വികസനരേഖ . സംസ്ഥാനത്തിന് സമ്രഗമായൊരു വികസന പരിപാടി ആവിഷ്‌കരിക്കുക എന്നതു തന്നെയാണ് പാർട്ടിയുടെ ലക്ഷ്യം. അതു നടപ്പിലാക്കാനുള്ള ചുമതല കൊടിയേരിക്കും ഇടതു സർക്കാരിനും. ഉന്നത വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായൊരു അഴിച്ചുപണിയാണ് കൊച്ചി സംസ്ഥാന സമ്മേളനത്തിൽ കൊണ്ടുവരുന്ന പുതിയ വികസന രേഖയിലെ പ്രധാന ഇനങ്ങളിലൊന്ന്. വിദേശ നിക്ഷേപം ആകർഷിക്കുക, പുതിയ വ്യവസായങ്ങൾ കൊണ്ടുവരിക, അതുവഴി തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുക, എന്നിങ്ങനെ വിവിധ മേഖലകളിൽ വളർച്ച ഉറപ്പാക്കുകയാണ് അത്യാവശ്യമെന്ന് രേഖ പറയുന്നു. സിൽവർ ലൈൻ പദ്ധതി എങ്ങനെയും നടപ്പാക്കുമെന്നും രേഖയിൽ ഉറപ്പു നൽകുന്നുണ്ട്. 1985 നവംബർ 20 മുതൽ 24 വരെ എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനം എം.വി. രാഘവനും കൂട്ടരും അവതരിപ്പിച്ച ബദൽ രേഖയുടെ പേരിൽ വിവാദമായി. വി.എസ്. അച്യുതാനന്ദനായിരുന്നു പാർട്ടി സെക്രട്ടറി. ആ കരുത്തിന്റെ കാർക്കശ്യം കേരളം കണ്ടതാണ്. അവിടേക്കാണ് കൊച്ചിയിൽ നിന്ന് കൊടിയേരി എത്തുക. ഇന്ന് പാർട്ടി ലക്ഷ്യമിടുന്നത് സി.പി.എമ്മിന്റെ ബഹുജനാടിത്തറ വിപുലീകരിക്കണമെന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ പാർട്ടി സി.പി.എമ്മാണ്. എന്നാൽ കേരളത്തിലെ ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി സി.പി.എം ഇനിയും വളർന്നിട്ടില്ല. ഈ ദൗർബല്യം പരിഹരിക്കാനാണ് പാർട്ടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അതിന് വേണ്ടി വർഗസംഘടനകൾ കെട്ടിപ്പടുക്കുക. ബഹുജനസംഘടനകൾ ശക്തിപ്പെടുത്തുക. അസംഘടിതരായ ജനവിഭാഗങ്ങളെ സംഘടിപ്പിക്കുക. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. അവശതയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങളേറ്റെടുക്കുക. പരമദരിദ്രരുടെ കാര്യത്തിൽ പ്രഥമപരിഗണന കൊടുക്കുക. ഇങ്ങനെയുള്ള പ്രശ്‌നങ്ങളേറ്റെടുത്ത് പാർട്ടി പ്രവർത്തിക്കണം. സമൂഹത്തിലിന്ന് വയോജനങ്ങളുടെ എണ്ണം വളരെ വർദ്ധിച്ചിട്ടുണ്ട്. 60 വയസ്സ് കഴിഞ്ഞവരുടെ. അവർ വിവിധങ്ങളായ പ്രശ്‌നങ്ങൾ നേരിടുന്നുണ്ട്. വയോജനപ്രശ്‌നങ്ങൾക്ക് പ്രത്യേകമായി പരിഗണന കൊടുക്കുക. ജീവിതത്തിൽ ആരും നോക്കാനില്ലാത്ത പ്രശ്‌നങ്ങൾ ചില കുടുംബങ്ങൾ നേരിടുന്നുണ്ട്. അതുപോലുള്ള പ്രശ്‌നങ്ങൾക്ക് കൂടുതൽ പരിഗണന കൊടുക്കേണ്ടതുണ്ട്. വർഗീയശക്തികൾ കേരളത്തിൽ നടത്തുന്ന വലതുപക്ഷവത്കരണം. അതിനെ ചെറുക്കാനാവശ്യമായ ശക്തമായ ആശയപ്രചരണം നടത്തണം. പ്രത്യേകിച്ച് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വലതുപക്ഷ ശക്തികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. മതസംഘടനകളും ജാതിസംഘടനകളും ഒക്കെ അതിൽ കേന്ദ്രീകരിക്കുന്നു. അത്തരത്തിൽ ആരാധനാലയങ്ങളെ വർഗീയശക്തികളിൽ നിന്ന് മോചിപ്പിക്കുക എന്നതിൽ ജനങ്ങളുടെ ഇടപെടലുണ്ടാകണം. വലതുപക്ഷത്തിന്റെ ആശയം വിവിധ രീതികളിലാണ് അവതരിപ്പിക്കുന്നത്. അന്ധവിശ്വാസങ്ങൾ, അനാചാരങ്ങൾ, സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കൽ, മയക്കുമരുന്ന് ഉപയോഗം വർദ്ധിപ്പിക്കുക എന്നിങ്ങനെ വിവിധ തരത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. അതിൽ നിന്നെല്ലാം ജനങ്ങളെ മോചിപ്പിക്കാനുള്ള വ്യക്തമായ പദ്ധതി ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇടതുപക്ഷാശയങ്ങൾക്ക് ശക്തമായ ബഹുജനാടിത്തറയുള്ള സംസ്ഥാനമാണ് കേരളം. ആ ആശയത്തെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കമിപ്പോൾ കേരളത്തിൽ നടക്കുന്നുണ്ട്. അതിൽ എല്ലാ വർഗീയശക്തികളും സാമുദായികവിഭാഗത്തിൽ പെട്ടവരുമുണ്ട്. അതിനെ നേരിടാൻ കഴിയത്തക്കവിധത്തിൽ ശക്തമായ ആശയപ്രചരണം നടത്തണം. യുക്തിബോധവും ശാസ്ത്രബോധവും ചരിത്രബോധവുമുള്ള സമൂഹമാക്കി കേരളീയസമൂഹത്തെ മാറ്റണം. അതിന് സഹായകമായ വിധത്തിലുള്ള വലിയ പ്രചരണപരിപാടികൾ സംഘടിപ്പിക്കണം. ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ, ബുദ്ധിജീവികൾ, ചരിത്രകാരന്മാർ, ഗ്രന്ഥശാലാ പ്രവർത്തകർ, വിദ്യാഭ്യാസപ്രവർത്തകർ എന്നിവരെയെല്ലാം ഏകോപിപ്പിച്ചുള്ള വലിയൊരു പ്രചരണപരിപാടിക്ക് രൂപം കൊടുക്കണമെന്നാണ് പാർട്ടി ഉദ്ദേശിക്കുന്നത്. അതിനുള്ള വ്യക്തമായ രൂപം സംസ്ഥാനസമ്മേളനം ആവിഷ്‌കരിക്കും. അതിന്റെ നടത്തിപ്പ് കൊടിയേരിയിലും പുതിയ ടീമിലും എത്തിച്ചേരും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....