News Beyond Headlines

29 Monday
December

കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി. ദേശീയ തലത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടണം. ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണ്. ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന രാജ്യത്തിന് എതിരാകുന്ന രാജ്യത്തിന്റെ ഐക്യത്തിനെതിരായിട്ടുള്ള എല്ലാ നയങ്ങള്‍ക്കുമെതിരേയുള്ള ബദല്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നുവെന്നും മനുഷ്യജീവിതത്തിനെതിരായിട്ടുള്ള വഴികള്‍ അടക്കുന്നതിനെതിരേയുള്ള ബദലായിട്ടുള്ള രീതികള്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയഭസഭ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളത്. അത് കേരളത്തില്‍ മാത്രമാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. ഏറെ അപകടകരമായ ഒരു പ്രത്യേക ശാസ്ത്രമാണ് അവര്‍ പ്രതിനിധികരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് അവരെ ഇല്ലാതാക്കുന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രത്യേയശാസ്ത്രം അപകടരമാകുന്നത്. ഈ രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരായുള്ള ബദല്‍ മുന്നോട്ട് വെക്കുന്നു. ആ ബദല്‍ നയത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതുപക്ഷവും അപകടരമായി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തോന്നുന്നതെന്നും യെച്ചൂരി പറഞ്ഞു. വിപൽക്കരമായ നയങ്ങളാണ് കേന്ദ്രത്തിന്റേതെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.മോദി സർക്കാർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കുകയാണെന്നും അതിന് ബദലായ പ്രത്യയശാസ്ത്രങ്ങളാണ് കേരളം മുന്നോട്ട് വയ്ക്കുന്നതെന്നും അതുകൊണ്ടാണ് കേന്ദ്രം കേരളത്തിനെതിരാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനജീവിതം കേന്ദ്രം താറുമാറാക്കുന്നു.രാജ്യം നിർണായകമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ഈ ഘട്ടത്തിൽ ഭാവികേരളത്തിന്റെ നയരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. കോർപ്പറേറ്റ് വർഗീയ കൂട്ടുകെട്ടാണ് രാജ്യം ഭരിക്കുന്നത്.രാജ്യത്തിന്റെ അടിസ്ഥാന ശിലകളെ കേന്ദ്രം നശിപ്പിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കേന്ദ്രം ഉപയോഗിക്കുന്നു.അന്വേഷണ ഏജൻസികൾ ബി ജെ പിയുടെ രാഷ്ട്രീയ ആയുധമായി മാറുന്നുവെന്നും യെച്ചൂരി പറഞ്ഞു. മോദി സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു.കഴിഞ്ഞ 4 വർഷവും പ്രതിഷേധങ്ങൾ ഉയരുക തന്നെയായിരുന്നു.കർഷക സമരം ഐതിഹാസിക ചരിത്രമെഴുതി. ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തെ കേന്ദ്രം അമേരിക്കയ്ക്ക് അടിയറവ് വച്ചു. കൊവിഡ് മഹാമാരിയെ ശരിയായി നേരിടാൻ മോദി സർക്കാരിന് കഴിഞ്ഞില്ല. മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥത കൊവിഡ് മരണങ്ങള്‍ കൂട്ടി. രാജ്യത്ത് വാക്‌സിൻ അസമത്വം സൃഷ്ടിച്ചുവെന്നും യെച്ചൂരി വ്യക്തമാക്കി. സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനത്തലവട്ടം ആനന്ദനാണ് പതാക ഉയർത്തിയത്. ചുവന്നു നിൽക്കുന്ന സമ്മേളന നഗരിയിൽ ആവേശമായി പതാക ഗാനവും ചുവന്ന ബലൂണുകളും ഉയർന്നുപൊങ്ങി . പതാകയുയർത്തിയോടെ സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്‌ മുന്നോടിയായി നാലുനാൾ നീളുന്ന സംസ്ഥാന സമ്മേളനത്തിന്‌ തുടക്കമായി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....