ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂള്‍ ബസില്‍ രക്ഷകനായി അഞ്ചാം ക്ളാസുകാരന്‍. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പകച്ചുനില്‍ക്കേ, ഡ്രൈവറുടെ സീറ്റിലിരുന്ന് ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ആദിത്യന്‍ രാജേഷാണ് സഹപാഠികള്‍ക്ക് മുന്നില്‍ ഹീറോ ആയത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്‌കൂളില്‍ നിന്നും റോഡിലേക്ക് ഇറക്കമുണ്ട്. ഇവിടെ നിര്‍ത്തിയിട്ട ബസില്‍ വിദ്യാര്‍ഥികള്‍ കയറിയപ്പോഴാണ് താഴോട്ട് ബസ് പതിയെ നീങ്ങിയത്. നിറയെ വിദ്യാര്‍ഥികള്‍ ബസില്‍ കയറിയപ്പോഴായിരുന്നു സംഭവം. ഭയംകൊണ്ട് വിദ്യാര്‍ഥികളില്‍ പലരും നിലവിളിച്ചു. ഏതാനും വിദ്യാര്‍ഥികള്‍ ഇതിനിടെ ബസില്‍ നിന്ന് ചാടിയിറങ്ങി. അപകടം തിരിച്ചറിഞ്ഞ ആദിത്യന്‍ പകച്ചുനില്‍ക്കാതെ വേഗത്തില്‍ ഇടപെടുകയായിരുന്നു. വേഗം കൂടിയതോടെ ആദിത്യന്‍ ഡ്രൈവര്‍സീറ്റിലെത്തി ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി. സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെയാണ് ആദിത്യന്റെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പേര്‍ അറിഞ്ഞത്. ഇതോടെ വിവിധ മേഖലകളില്‍ നിന്ന് ആദിത്യനെത്തേടി അഭിനന്ദനപ്രവാഹമാണ്. ക്രഷറില്‍ ജോലിചെയ്യുന്ന അമ്മാവന്റെ കൂടെ ടോറസില്‍ യാത്രചെയ്തിട്ടുണ്ടെന്നും വണ്ടിയുടെ ആക്സിലറേറ്ററും ബ്രേക്കും ഏതെന്ന് തിരിച്ചറിയാമായിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. അതിനാലാണ് പെട്ടെന്ന് ഇടപെടാനായത്. ശ്രീഭൂതപുരം വാരിശ്ശേരി രാജേഷിന്റെയും മീരയുടേയും മകനാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....