തിരുവനന്തപുരം: പരസ്ത്രീ ബന്ധം ആരോപിച്ച് പാലോട് കുറുപുഴയില്‍ ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു. കൊലപാതക ശേഷം യുവതി മക്കളുമായി സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയി. വെമ്പ് ക്ഷേത്രത്തിനു സമീപം കുറപുഴ ആദിത്യ ഭവനില്‍ ഷിജു (37) ആണ് മരിച്ചത്. ഷിജുവിന്റെ ഭാര്യ സൗമ്യയെ(34) പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഷിജുവിന് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടെന്നും അതിനാല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നീങ്ങിയത് എന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടിന്റെ പിന്നില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിന്റെ തലയില്‍ സിമന്റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഷിജു മറ്റേതോ സ്ത്രീയുമായി സംസാരിച്ചുകൊണ്ടിരിയുകയാണ് എന്ന് ധരിച്ചാണ് ആക്രമണം. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈല്‍ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. ഇതിന് ശേഷം സൗമ്യ കുട്ടികളേയും കൂട്ടി ഉത്സവം കാണാന്‍ ക്ഷേത്രത്തിലേക്ക് പോയി. തിരികെ എത്തിയപ്പോഴാണ് കുട്ടികള്‍ പിതാവ് മരിച്ച് കിടക്കുന്നത് കാണുന്നത്. തുടര്‍ന്നാണ് സംഭവം പുറത്ത് അറിയുന്നത്. ഗള്‍ഫിലായിരുന്ന ഷിജു ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നത്. മകളോട് മോശമായി പെരുമാറിയപ്പോള്‍ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....