കേരളത്തിലെ കോൺഗ്രസിൽ നടന്നുവന്ന പുനസംഘടനാ നടപടികൾ ദേശീയ നേതൃത്വം നിർത്തിയതി പാർട്ടിയിലെ പിളർപ്പിനെ ഭയർന്ന്. ദേശീയ തലത്തിൽ കോൺഗ്രസിൽ ഒരു ധ്രുവീകരണം രാഹുൽ ഗാന്ധി ഭയപ്പെടുന്നുണ്ട്. അത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ . ആസമയത്ത് കേരളത്തിലെ അസംതൃപ്തർ മറുകണ്ടം ചാടുന്ന സ്ഥിതി ഉണ്ടാവരുതെന്ന മുൻകരുതലിലാണ് മരവിപ്പിക്കൽ. ഡൽഹിയിൽ നിന്നുള്ള കെ സി വേണുഗോപാലിന്റെ ചരടുവലിയമാണ് കോൺഗ്രസിലെ ഇപ്പോഴത്തെ മരവിപ്പിക്കലിന് കാരണമായിരിക്കിരുന്നത്. ഗ്രൂപ്പില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയവർ ഗ്രൂപ്പുണ്ടാക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയിലേക്ക് കാരണം. വിഡി ഗ്രൂപ്പാണ് കോൺഗ്രസ് പുനഃസംഘടനയ്ക്കും ഇപ്പോൾ തടസ്സമായിരിക്കുന്നത്. എല്ലാവരുമായി ചർച്ച നടത്തിയ ശേഷം ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കേ പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നും നിസ്സഹകരണം ഉണ്ടായി. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് വഴിവെച്ചത്. സതീശനും സിദ്ധീഖും കെ സിയും അടങ്ങുന്ന ചേരി അവരുടെ ഇഷ്ടക്കാർക്ക് വേണ്ടി നില കൊണ്ടതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മറുവശത്ത് കോൺഗ്രസിലെ ഗ്രൂപ്പുകളെ തള്ളാതെയും പുതിയ ആളുകളെ തന്റെ കീഴിൽ നേതൃത്വത്തിലേക്ക് കൊണ്ടുവരിക എന്ന സമീപനമായിരുന്നു സുധാകരന്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും പരിഗണിക്കപ്പെട്ടിരുന്നേ ഇല്ല. അവർ പാർട്ടിയിൽ നിന്ന് പിരിഞ്ഞാപോകും എന്ന ഭീതി എ കെ ആന്റണിയാണ് സോണിയ ഗാന്ധിയുമായി പങ്കുവച്ചത്. അതിനെ തുടർന്നാണ് തിടുക്കത്തിലെ നടപടി. കെപിസിസി നിർവാഹക സമിതി ചേർന്നു മാനദണ്ഡങ്ങൾ നിശ്ചയിച്ചശേഷം, ജില്ലയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ഡിസിസി പ്രസിഡന്റുമാരാണു പ്രാഥമിക പട്ടിക തയാറാക്കിയത്. ജില്ലയിലെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളുമായി ചർച്ച നടത്തി തയാറാക്കിയ പട്ടികയിൽ ഓരോ ജില്ലയിലും 100 മുതൽ 200 വരെ പേർ ഇടംപിടിച്ചു. ഈ പട്ടികയാണു കെപിസിസി ആസ്ഥാനത്തെത്തിയത്. ഇതിനൊപ്പം ഗ്രൂപ്പുകളുടെയും എംപിമാർ, എംഎൽഎമാർ എന്നിവരുടെയും നിർദ്ദേശങ്ങൾ എത്തി. 10 ജില്ലകളുടെ പ്രാഥമിക പട്ടിക അഭിപ്രായമറിയിക്കാൻ ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും കൈമാറി. അവർ അഭിപ്രായം നൽകിയില്ല. തുടർന്ന് 14 ജില്ലകളുടെയും ചുരുക്കപ്പട്ടിക കെപിസിസി ഓഫിസിൽ തയാറാക്കി. ഈ പട്ടിക ചർച്ച ചെയ്യാൻ തിങ്കളാഴ്ച കെ.സുധാകരനും വി.ഡി.സതീശനും കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ഇവിടെ വെച്ച് കെസി വേണുഗോപാലിന്റെ ഇടപെടൽ ഉണ്ടായതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ഉമ്മൻചാണ്ടിയും കൂട്ടരും നിശബ്ദരായത് വഴിപിരിയാനാണ് എന്ന തോന്നാലാണ് ദേശീയ നേതൃത്വത്തിൽ വന്നത്. അതാണ് പെട്ടന്നുള്ള ഇടപെടൽ. ദേശീയ തലത്തിലെ ഭിന്നിപ്പ് കൂടാതെയാണ് ഉമ്മൻചാണ്ടിയുടെ പ്രാദേശിക വികാരത്തെയും ഇപ്പോൾ കോൺഗ്രസ് ഭയക്കുന്നത്. ഇങ്ങനെ പോയാൽ കേരളത്തിൽ പാർട്ടി മൂന്നായി പിരിയുമെന്നാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. സുധാകരന് , ഉമ്മൻചാണ്ടി, തരൂർ എന്നിവരുടെ നേതൃത്വത്തിൽ പാർട്ടി മൂന്നായി തന്നെ നിൽക്കുന്നു എന്ന് രാഹുലിന്റെ ടീം നൽകിയ റിപ്പോർട്ടിൽ പറയുന്നു. തരൂരിന് ഇടതു പിൻതുണയും ഉണ്ടെന്ന് അവർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....