സുകന്യയോ ബിന്ദുവോ സിപിഎം സംസ്ഥാന സമിതിയിൽ. എസ്എഫ്‌ഐ മുൻ നേതാക്കളും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാക്കളുമായ മന്ത്രി ആർ. ബിന്ദു, എൻ. സുകന്യ എന്നിവർ സംസ്ഥാന സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെുമോ എന്നത് കൗതകമുള്ള വാർത്തകൂടി ആകുന്നു. കണ്ണൂർ നഗരസഭ പ്രതിപക്ഷ നേതാവ് എൻ. സുകന്യ സംസ്ഥാന സമിതിയിലെത്താൻ സാധ്യതയുണ്ടെന്നാണ് കണ്ണൂരിൽ നിന്നുള്ള സൂചന. ഹയർ സെക്കൻഡറി അധ്യാപികയായിരിക്കേ സ്വയം വിരമിച്ച് മുഴുവൻ സമയം പാർട്ടിയിലേക്ക് മാറുകയായിരുന്നു സുകന്യ. കേരള സർവകലാശാലാ യൂണിയൻറെ ആദ്യ വനിതാ അധ്യക്ഷയാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ അസിസ്റ്റൻറ് സെക്രട്ടറിയാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലെത്തിയ ആദ്യ വനിതയുമാണ് കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് അംഗം കൂടിയായ സുകന്യ. എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻറെ ഭാര്യയാണ് ഡോ. ആർ. ബിന്ദു . തൃശൂരിലെ ആദ്യ വനിതാ മേയറായ ബിന്ദുവും സംസ്ഥാന സമിതി അംഗമായിക്കൂടെന്നില്ല. നിലവിൽ തൃശൂർ ജില്ലാ കമ്മിറ്റി അംഗമാണ് . പക്ഷെ മന്ത്രി ആയതിനാൽ സാധ്യത കുറവാണന്ന് സൂചനയുണ്ട്. അതിനാൽ സുകന്യക്ക് അത് ഗുണമായേക്കും. സുകന്യയോ ബിന്ദുവോ അംഗമായാൽ ദമ്പതികൾ അംഗമാവുന്ന സംസ്ഥാന സമിതി എന്ന പ്രത്യേകതയാവും ഉണ്ടാവുക. നിലവിലുള്ള സംസ്ഥാന സമിതി അംഗവും മുൻ എംഎൽഎയും എസ്എഫ്‌ഐ മുൻ സംസ്ഥാന പ്രസിഡൻറുമായ ജയിംസ് മാത്യുവിൻറെ ഭാര്യയാണ് സുകന്യ. എ.കെ. ഗോപാലൻ - സുശീല ഗോപാലൻ, ഇ. ബാലാനന്ദൻ - സരോജിനി ബാലാനന്ദൻ എന്നിങ്ങനെ ദമ്പതികളായ നേതാക്കൾ സിപിഎമ്മിൻറെ ആവേശമായിരുന്നു. കെ.ആർ. ഗൗരിയമ്മയും ടി.വി. തോമസും ആദ്യ കേരള മന്ത്രിസഭയിൽ അംഗമായിരിക്കേ ദമ്പതികളായെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ രണ്ടുപേരും രണ്ട് പാർട്ടികളിൽ നിലയുറപ്പിക്കുകയും ദാമ്പത്യം തകരുകയുമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....