മുഖ്യമന്ത്രി അവതരിപ്പിച്ച വികസന നയരേഖയിന്മേലുള്ള ചർച്ച ഇന്നു രാവിലെ ആരംഭിക്കും. കൊച്ചി സമ്മേളനം ചരിത്രത്തിൽ ഇടംപിടിക്കുന്നത് വികസന നയരേഖയുടെകൂടി പേരിലാകും. 25 വർഷത്തേക്കുള്ള വികസനകാഴ്ചപ്പാട് സമ്മേളനത്തിൽ അവതരിപ്പിച്ചതും അതിന്മേലുള്ള ചർച്ചയും മറ്റൊരു രാഷ്ട്രീയപാർടിക്കും അവകാശപ്പെടാനാകില്ല. വിദ്യാഭ്യാസം, പരമ്പരാഗതവ്യവസായം, തൊഴിൽ തുടങ്ങി സമസ്ത മേഖലകളിലെയും വികസനം ഉറപ്പാക്കി പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള നിർദേശങ്ങളാണ് മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയൻ അവതരിപ്പിച്ച നയരേഖയിലുണ്ട്. സർക്കാരുകളിലെ പാർടി ഇടപെടലിന് മാർഗരേഖയുണ്ടാക്കും. നവകേരളസൃഷ്ടിക്കായുള്ള നിർദേശങ്ങളാണ് ഇതിലുള്ളത് അടുത്ത 25 വർഷംകൊണ്ട് കേരളത്തിന്റെ ജീവിതനിലവാരം അന്താരാഷ്ട്രതലത്തിൽത്തന്നെ വികസിത, മധ്യവരുമാന രാഷ്ട്രങ്ങൾക്കുസമാനമായി ഉയർത്തണം. അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതത്തെ മുന്നോട്ടുനയിക്കാൻ സവിശേഷ ഇടപെടലുണ്ടാകണം. ശാസ്ത്ര--സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉൽപ്പാദനം വർധിപ്പിച്ച് നീതിയുക്തമായി വിതരണം ചെയ്യണം. ഇതിന് പുതിയ യന്ത്രങ്ങൾ, സാങ്കേതികവിദ്യ, തൊഴിൽപ്രാവീണ്യമുള്ള തൊഴിലാളികൾ എന്നിവ ഉപയോഗപ്പെടുത്തണം. ക്ഷേമപദ്ധതികൾ ഉൾപ്പെടെ നിലനിർത്തണം. അത്തരം വികസനം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ വൈജ്ഞാനികരംഗത്ത് കുതിച്ചുചാട്ടമുണ്ടാകണം. ഇതിന് ഉന്നതവിദ്യാഭ്യാസ മേഖല ശക്തിപ്പെടണം. ശാസ്ത്രസാങ്കേതികവിദ്യ എല്ലാ ജനങ്ങൾക്കും പ്രാപ്യമാകണം. സർവകലാശാലാ വിദ്യാഭ്യാസത്തെ ഉൽപ്പാദനമേഖലകളുമായി ബന്ധിപ്പിക്കണം. ജനങ്ങളിലെ സാമൂഹികബോധവും ചരിത്രബോധവും മാനവികമൂല്യങ്ങളും കൂടുതൽ വികസിപ്പിക്കണം. അതിന് സാമൂഹ്യ--ശാസ്ത്ര പഠനങ്ങൾ, അതിന്റെ പ്രാധാന്യം, മാതൃഭാഷാ സംരക്ഷണം എന്നിവയിൽ ഊന്നിയുള്ളതാകണം ഭാവികേരളം. പരമ്പരാഗതവ്യവസായങ്ങളെ ആധുനികവൽക്കരിക്കണം. തൊഴിലാളിസംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്യേണ്ടതുണ്ട്. സഹകരണമേഖലയും പ്രാദേശിക ഭരണസ്ഥാപനങ്ങളും ഒരുമിച്ചുനിന്നുള്ള വികസനസമീപനം സ്വീകരിക്കണമെന്നും നയരേഖ വ്യക്തമാക്കുന്നു. നാളെ രാവിലെ ചർച്ചയ്ക്കുള്ള മറുപടിയാണ്. അതുകഴിഞ്ഞ് സംസ്ഥാന കമ്മിറ്റിയെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും. 75 വയസ്സ് പ്രായപരിധി നിബന്ധനയും അല്ലാതെയുമുള്ള കാരണങ്ങളാൽ സംസ്ഥാനകമ്മിറ്റിയിൽ 12 മുതൽ 15 വരെ പേരെങ്കിലും മാറിയേക്കാം. പ്രായപരിധി പിന്നിട്ട നാല് പേരുൾപ്പെടെ ഉള്ളവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ മാറാനുള്ള സാദ്ധ്യതയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....