തിരുവനന്തപുരം : പാലോട് വീട്ടമ്മ പ്രവാസിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഫോണ്‍ വിളിയെ ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന.പത്ത് ദിവസം മുന്‍പ് വിദേശത്ത് നിന്ന് മടങ്ങി എത്തിയ മുപ്പത്തിയേഴുകാരനായ ഷിജുവാണ് ഭാര്യ സൌമ്യയുടെ ആക്രമണത്തില്‍ ശിവരാത്രി ദിവസം കൊല്ലപ്പെട്ടത്. ഷിജുവിന്റെ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം സൌമ്യ ഷിജുവിന്റെ ഫോണ്‍ ഒളിപ്പിച്ച് വച്ചിരുന്നു. വൈകുന്നേരം ക്ഷേത്രത്തില്‍ പോയപ്പോള്‍ ഭര്‍ത്താവിന്റെ ഫോണും ഇവര്‍ കൊണ്ടുപോയി. എന്നാല്‍ ഷിജു ക്ഷേത്രത്തിലെത്തി ഫോണ്‍ സൌമ്യയില്‍ നിന്ന് ബലമായി പിടിച്ചുവാങ്ങി വീട്ടിലേക്ക് പോന്നു. ഇതോടെ ഷിജുവിന് മറ്റേതോ സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യയുടെ സംശയത്തിന് ബലം വച്ചു. ഷിജുവിന് പിന്നാലെ വീട്ടിലെത്തിയ സൌമ്യ വീട്ടിന്റെ പിന്നില്‍ ഫോണ്‍ ചെയ്ത് കൊണ്ടിരിരുന്ന ഷിജുവിനോട് ആരാണ് ഫോണിലെന്നപേരില്‍ തര്‍ക്കമുണ്ടായി. ഷിജു മറുപടി നല്‍ക്കാത്തത് സൌമ്യയെ പ്രകോപിതയാക്കി. പിന്നാലെ ഭര്‍ത്താവിന്റെ തലയില്‍ സിമന്റ് ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്ത് വീണ ഷിജുവിനെ അവിടെ ടൈല്‍ കഷണം ഉപയോഗിച്ചും സൗമ്യ ആക്രമിച്ചു. തിരികെ ഉത്സവ സ്ഥലത്ത് എത്തിയ സൌമ്യ തന്നെയാണ് ആക്രമണ വിവരം ബന്ധുക്കളെ അറിയിച്ചത്. മകളോട് മോശമായി പെരുമാറിയപ്പോള്‍ കൊലപ്പെടുത്തി എന്ന രീതിയിലും സൗമ്യ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഷിജു സൌമ്യ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ് ഉള്ളത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....