കൊച്ചി: വ്ളോഗറും മോഡലുമായിരുന്ന കണ്ണൂര്‍ സ്വദേശി നേഹയെ (27) പോണേക്കരയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ ദുരൂഹത. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവരെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറു മാസമായി ഇവര്‍ ഒരു യുവാവിനൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്. ഫ്ളാറ്റില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ. കണ്ടെത്തിയതും ഫ്ലാറ്റിനു സമീപത്തുനിന്ന് കാസര്‍കോട് സ്വദേശി അബ്ദുള്‍ സലാമിനെ 8.120 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടിയതുമാണ് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ചത്. സംഭവ ദിവസം ഉച്ചയോടെ ഒപ്പമുണ്ടായിരുന്ന യുവാവ് ഭക്ഷണം വാങ്ങി തിരികെ വന്നപ്പോള്‍ ഫ്ളാറ്റ് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. ഇയാള്‍ സുഹൃത്തായ അബ്ദുള്‍ സലാമിനെ വിളിച്ചുവരുത്തുകയായിരുന്നു. നേഹ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. വിവാഹിതയെങ്കിലും ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്നു ഇവര്‍. ആറു മാസം മുന്‍പാണ് കൊച്ചിയില്‍ എത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....