കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് വിചാരണ കോടതി. തുടരേന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രത്യേക കോടതി ജഡ്ജിയുടെ ചോദ്യം. ഇത് വരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രമേ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഉള്ളുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാന്‍ മാറ്റി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. അന്വേഷണം രണ്ട് മാസം പിന്നിട്ടു. ഈ മാസം ഒന്നിന് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിചാരണ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച് സംഘം കോടതിയിലെത്തിയത്. തുടരേന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി അനുവദിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു, ഇനിയും നിരവധി പേരെ ചോദ്യം ചെയ്യാനുണ്ട്. സിനിമാ രംഗത്ത് നിന്നുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യണം. അതുകൊണ്ട് കൂടുതല്‍ സമയം വേണം എന്നുമായിരുന്നു ക്രൈംബ്രാഞ്ച് വാദം. ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയും അന്വേഷണ സംഘം കോടതിക്ക് കൈമാറി. ഈ ഘട്ടത്തിലായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യങ്ങള്‍. രണ്ട് മാസത്തെ അന്വേഷണത്തില്‍ ഇതുവരെ എന്താണ് നടന്നതെന്ന് പ്രത്യേക ജഡ്ജ് ചോദിച്ചു. ഭാവിയില്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ മാത്രമേ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ ഉള്ളവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത് വരെ നടത്തിയ അന്വേഷണത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടു. കേസ് അടുത്ത മൂന്നിലേക്ക് പരിഗണിക്കാന്‍ മാറ്റി. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണം എന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി വിധി പറയാന് മാററിയിരിക്കുകയാണ്. ഉദ്യോഗസ്ഥരെ കൊല്ലാന് ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയും ഹൈക്കോടതിയുടെ മുന്നിലുണ്ട്. നേരത്തെ, നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പൊലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ഫെബ്രുവരി 24 ന് ദിലീപ് കോടതിയില്‍ വാദിച്ചത്. എന്നാല്‍, ദിലീപിനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്ന വാദം പ്രോസിക്യൂഷന്‍ തള്ളി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സാവകാശം വേണമെന്നാണ് അന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ കൈവശമുള്ള ദൃശ്യങ്ങള്‍ ഡിജിറ്റലി ലോക്ക് ചെയ്തതാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, തുടരന്വേഷണത്തിന് ഇനി സമയം നീട്ടി നല്‍കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. സമയപരിധി നീട്ടുകയല്ല, അന്വേഷണം തടയുകയാണ് വേണ്ടതെന്നും ദിലീപ് കോടതിയോട് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....